പി. ഉണ്ണി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ പൊതുപ്രവർത്തകനും പ്രമുഖ സി.പി.ഐ.എം. നേതാവും ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി. ഉണ്ണി.

പി. ഉണ്ണി
കേരള നിയമസഭയിലെ അംഗം.
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിഎം. ഹംസ
പിൻഗാമികെ. പ്രേംകുമാർ
മണ്ഡലംഒറ്റപ്പാലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-07-11) ജൂലൈ 11, 1947  (76 വയസ്സ്)
കുറ്റിപ്പുറം
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളി(കൾ)കെ. ജയശ്രീ
കുട്ടികൾഒരു പുത്രൻ, ഒരു പുത്രി
മാതാപിതാക്കൾ
  • പി.വി. ശങ്കുണ്ണി പണിക്കർ (അച്ഛൻ)
  • പി. നാരായണിയമ്മ (അമ്മ)
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ തിരുത്തുക

പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ കുമ്പിടി സ്വദേശിയാണ്. കോയമ്പത്തൂരിലെ പോത്തന്നൂരിൽ റെയിൽവേ സിഗ്നൽ ആൻഡ് ടെലഗ്രാഫ് വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗം ഉപേക്ഷിച്ചാണ് കെ.എസ്.വൈ.എഫിലൂടെ ഉണ്ണി പൊതുരംഗത്തത്തെിയത്. [1]

അധികാര സ്ഥാനങ്ങൾ തിരുത്തുക

  • 1998 മുതൽ 2012 വരെ സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു.
  • സി.ഐ.ടി.യു പാലക്കാട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്.
  • ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 ഒറ്റപ്പാലം നിയമസഭാമണ്ഡലം പി. ഉണ്ണി സി.പി.ഐ.എം., എൽ.ഡി.എഫ്. ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-21.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org/index.html
"https://ml.wikipedia.org/w/index.php?title=പി._ഉണ്ണി&oldid=3712289" എന്ന താളിൽനിന്ന് ശേഖരിച്ചത്