ഒക്ടോബർ 28
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 28 വർഷത്തിലെ 301 (അധിവർഷത്തിൽ 302)-ാം ദിനമാണ്. ഇനി 64 ദിവസം കൂടി ബാക്കിയുണ്ട്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1848 - സ്പെയിനിലെ ആദ്യത്തെ റെയിൽ റോഡ് ബാഴ്സിലോണക്കും മറ്റാറോയ്ക്കുമിടയിൽ പ്രവർത്തനമാരംഭിച്ചു.
- 1868 - തോമസ് ആൽവ എഡിസൺ തന്റെ ആദ്യ പേറ്റന്റ്റിന് (വൈദ്യുത വോട്ടിങ്ങ് യന്ത്രം) അപേക്ഷിച്ചു.
- 1886 - അമേരിക്കൻ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡ് ന്യൂയോർക്കിൽ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി തുറന്നു കൊടുത്തു.
- 1922 - ഇറ്റാലിയൻ ഫാസിസ്റ്റുകൾ ബെനിറ്റോ മുസ്സോളിനിയുടെ നേതൃത്വത്തിൽ റോമിലേക്കു മാർച്ച് നടത്തി അധികാരം പിടിച്ചെടുത്തു.
- 1948 - സ്വിസ്സർലാഡുകാരൻ പോൾ മുള്ളർ രസതന്ത്രത്തിലുള്ള നോബൽ സമ്മാനത്തിന് അർഹനായി.
- 1972 - എയർബസ് എ300 ആദ്യത്തെ പറക്കൽ നടത്തി.
- 1986 - ന്യൂയോർക്കിലുള്ള സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടിയുടെ നൂറാമത് പിറന്നാൾ ദിനം.
ജനനം
തിരുത്തുക- 1867 - സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സ്വാമിനി നിവേദിത
- 1955 - ബിൽ ഗേറ്റ്സ്
- 1963 - ലോറൻ ഹോളി (നടി)
- 1967 - പ്രശസ്ത നടി ജൂലിയ റോബർട്സിന്റെ ജന്മദിനം.
- 1968 - ബെൻ ഹാർപ്പർ - (സംഗീതജ്ഞൻ)
- 1974 - ജോക്വൻ ഫീനിൿസ് - (നടൻ)
മരണം
തിരുത്തുക- 1818 - അബിഗേയ്ൽ ആഡംസ് - (അമേരിക്കൻ പ്രഥമ വനിത)
- 1998 - ടെഡ് ഹ്യൂഗ്സ് - (കവി)
- 2002 - മാർഗരറ്റ് ബൂത്ത് - (സിനിമാ എഡിറ്റർ)
- 2007- പോർട്ടർ വാഗ്നർ (അമെരിക്കൻ നാടൻ പാട്ടുകാരൻ)