കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ഒരു ജന്യരാഗമാണ് സഹാന അഥവാ ഷഹാന.

ഘടന,ലക്ഷണം

തിരുത്തുക

ഈ രാഗം ഒരു വക്രരാഗമാണ്.ആരോഹണത്തിലും അവരോഹണത്തിലുമുള്ള സ്വരങ്ങൾ ഒരു നിശ്ചിതക്രമം പാലിക്കുന്നില്ല.ഏഴുസ്വരങ്ങളുമുള്ള ഒരു സമ്പൂർണ്ണരാഗമെന്നിരിക്കേ ഈ രാഗത്തെ മേളകർത്താരാഗമായി കണക്കാക്കാത്തത് ഇക്കാരണത്താലാണ്.

  • ആരോഹണം സ രി2 ഗ3 മ1 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ2 പ മ1 ഗ3 മ1 രി2 ഗ3 രി2

(ചതുശ്രുതി ഋഷഭം,അന്തരഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,കൈശികി നിഷാദ)

കൃതി കർത്താവ്
ഈ വസുധ ത്യാഗരാജസ്വാമികൾ
വന്ദനമു രഘുനന്ദന ത്യാഗരാജസ്വാമികൾ
ജയ ജയ രഘുരാമാ സ്വാതിതിരുനാൾ
കമലാംബികായാം ഭക്തിം മുത്തുസ്വാമി ദീക്ഷിതർ
ചിത്തം ഇരങ പാപനാശം ശിവൻ
ചിന്താ നാസ്തി കില സദാശിവ ബ്രഹ്മേന്ദ്രർ

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം
ചെന്താർമിഴീ പെരുമഴക്കാലം
എന്നോടെന്തിനീ പിണക്കം കളിയാട്ടം
ഗംഗേ നീ പറയല്ലേ യമുനാനദി കസ്റ്റംസ് ഡയറി
"https://ml.wikipedia.org/w/index.php?title=ഷഹാന&oldid=3536935" എന്ന താളിൽനിന്ന് ശേഖരിച്ചത്