ത്യാഗരാജസ്വാമികൾ സഹാനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഈ വസുധ .

ഈ വസുധ നീവണ്ടി ദൈവമുനെന്ദു കാനരാ

അനുപല്ലവി

തിരുത്തുക

ഭാവുകമു ഗൽഗി വർധില്ലു
കോവൂരി സുന്ദരേശ ഗിരീശ

ആസചേയര നിമിഷമു നീ പുരവാസമൊനര ജേയു വാരി മദി
വേസടലെല്ലനു തൊലഗിഞ്ചിധന രാസുലനായുവുനു
ഭൂസുര ഭക്തിയു തേജമുനൊസഗിഭുവനമന്ദു കീർത്തി ഗൽഗജേസേ
ദാസവരദ ത്യാഗരാജഹൃദയനിവാസ ചിദ്‌വിലാസ സുന്ദരേശ

കുറിപ്പുകൾ

തിരുത്തുക

ത്യാഗരാജസ്വാമികളുടെ കോവൂർ പഞ്ചരത്നകൃതികളിൽ ഒന്നാണിത്.

സൗഭാഗ്യം കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്ന കോവൂർ നഗരത്തിലെ സുന്ദരേശാ ഭഗവാനേ! പർവ്വതങ്ങളുടെ നാഥാ! ഭക്തർക്ക് വരദാനങ്ങൾ നൽകുന്ന ഈശ്വരാ അങ്ങ് ഈ ത്യാഗരാജന്റെ ഹൃദയത്തിൽ വസിക്കുന്നു! ദൈവമേ അങ്ങ് ത്യാഗരാജന്റെ ബുദ്ധിയിലും ബോധത്തിലും തിളങ്ങുന്നു! അങ്ങയെപ്പോലൊരു ദൈവത്തെ ഈ ഭൂമിയിൽ എവിടെയും ഞാൻ കാണുന്നില്ല. അങ്ങയുടെ ഈ നഗരത്തിൽ അരനിമിഷമെങ്കിലും താമസിക്കുന്നവരെ അവരുടെ എല്ലാ മാനസിക ഉത്കണ്ഠകളും അകറ്റിക്കൊണ്ട് ധാരാളം സമ്പത്ത് നൽകിക്കൊണ്ട് ഒരു നീണ്ട ജീവിതം നൽകിക്കൊണ്ട് അവർക്ക് ഈ ലോകത്ത് പ്രശസ്തി നേടാൻ അങ്ങ് സഹായിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഈ_വസുധ&oldid=3535819" എന്ന താളിൽനിന്ന് ശേഖരിച്ചത്