ത്യാഗരാജസ്വാമികൾ സഹാനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് വന്ദനമു രഘുനന്ദന. പ്രഹ്ലാദഭക്തിവിജയത്തിൽ നിന്നുമുള്ള ഈ ഭാഗം നാടകത്തിൽ പ്രഹ്ലാദൻ രാമനോട് വരാൻ അപേക്ഷിക്കുന്നതുപോലെയാണ് എഴുതപ്പെട്ടിട്ടുള്ളത്.

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി വന്ദനമു രഘുനന്ദന സേതു
ബന്ധന ഭക്ത ചന്ദന രാമ
സമുദ്രത്തിനു കുറുകേ പാലമുണ്ടാക്കിയ രാമാ
ഭക്തർക്ക് ചന്ദനമായ അങ്ങേക്ക് വന്ദനം
ചരണം 1 ശ്രീദമാ നാതോ വാദമാ നേ
ഭേദമാ ഇദി മോദമാ രാമ
ഐശ്വര്യദായകനായ രാമാ, എന്നോടെന്താണ് പ്രശ്നം
അത് അങ്ങേക്ക് സന്തോഷം നൽകുന്നുണ്ടോ?
ചരണം 2 ശ്രീ രമാ ഹൃച്ചാരമാ ബ്രോവ
ഭാരമാ രായഭാരമാ രാമ
ലക്ഷ്മിയുടെ ഹൃദയത്തിൽ വസിക്കുന്നവനായ രാമാ
എന്നെ രക്ഷിക്കുന്നത് അത്രയ്ക്ക് ഭാരമാണോ
ചരണം 3 വിണ്ടിനി നമ്മുകൊണ്ടിനി
ശരണണ്ടിനി രമ്മണ്ടിനി രാമ
ഞാൻ അങ്ങയെ കേട്ടു, വിശ്വസിച്ചു, അങ്ങയിൽ
ആശ്വാസം തേടി, അങ്ങു വരാനായി ആഗ്രഹിച്ചു.
ചരണം 4 ഓഡനു ഭക്തി വീഡനു ഒരുല
വേഡനു നീവാഡനു രാമ
ഞാൻ തോൽവി അംഗീകരിക്കില്ല, ഭക്തി ഉപേക്ഷിക്കില്ല
മറ്റുള്ളവരെ അന്വേഷിച്ചുപോകില്ല, ഞാൻ അങ്ങയുടേതാണ്
ചരണം 5 കമ്മനി വിഡെമിമ്മനി വരമു
കൊമ്മനി പലുകു രമ്മനി രാമ
എന്നോടു വരാൻ പറയൂ, ഞാൻ അങ്ങേക്ക് സുഗന്ധമുള്ള
വെറ്റില തന്ന് പകരം അങ്ങയുടെ അനുഗ്രഹം സ്വീകരിക്കാം
ചരണം 6 ന്യായമാ നീകാദായമാ ഇങ്ക
ഹേയമാ മുനി ഗേയമാ രാമ
മാമുനിമാരാൽ പുകഴ്ത്തുന്ന രാമാ, ഇതു ന്യായമാണോ?
എന്താണിതുകൊണ്ടു ഗുണം? എന്താണ് ഇനിയും അനിഷ്ടം?
ചരണം 7 ചൂഡുമീ കാപാഡുമീ മമ്മു
പോഡിമിഗാ കൂഡുമീ രാമ
ഓ! ഭഗവാനേ, എന്നെയൊന്നു നോക്കൂ,
എന്നെ രക്ഷിക്കൂ, എന്നോടു ചേർന്നുനിൽക്കൂ
ചരണം 8 ക്ഷേമമു ദിവ്യ ധാമമു നിത്യ
നേമമു രാമ നാമമു രാമ
രാമാ! അങ്ങയുടെ നാമമാണെനിക്ക് ആശ്വാസം, രക്ഷസ്ഥലം,
നിത്യവും അങ്ങയുടെ നാമം ജപിക്കുന്നതാണെന്റെ വാഗ്ദാനം
ചരണം 9 വേഗ രാ കരുണാ സാഗരാ ശ്രീ
ത്യാഗരാജ ഹൃദയാഗാരാ രാമ
ഓ! കാരുണ്യത്തിന്റെ കടലേ, ത്യാഗരാജന്റെ ഹൃദയത്തിൽ
വസിക്കുന്നവനേ, ദയവായി വേഗം വരൂ.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വന്ദനമു_രഘുനന്ദന&oldid=3537200" എന്ന താളിൽനിന്ന് ശേഖരിച്ചത്