കുട്ടിച്ചാത്തൻ തെയ്യം
ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തൻ തെയ്യം[1]. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ് കുട്ടിച്ചാത്തൻ. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരിൽ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി[1] എന്നീ കുട്ടിച്ചാത്തന്മാരാണ്. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ് കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തൻ. ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തൻ എന്നും വിളിക്കാറുണ്ട്.
കുട്ടിച്ചാത്തൻ തെയ്യം | |
---|---|
പദവി | ഹിന്ദുമതം |
കേരളം, ഇന്ത്യ |
ഐതിഹ്യം
തിരുത്തുകശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോൾ അവർക്കുണ്ടായ പുത്രനാണ് കുട്ടിച്ചാത്തൻ. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തൻ ബ്രാഹ്മണാചാരങ്ങൾക്ക് വിരുദ്ധമായ ശീലങ്ങൾ അനുവർത്തിക്കാൻ തുടങ്ങി. പഠിപ്പിൽ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാൻ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥൻ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തൻ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
തുടർന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തൻ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തൻ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതിൽ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തൻ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തിർത്തു. വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തൻ കാളകാട്ടില്ലവും,സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.
ഉപദ്രവകാരിയായി നാട്ടിൽ നടന്ന ചാത്തനെ അടക്കാൻ ,കോലം കെട്ടി പൂജിക്കാൻ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാൻ തുടങ്ങി. കാളകാട്ട് ഇല്ലം അടിച്ചുവാരിയിരുന്ന പുലയ സ്ത്രീയിൽ നമ്പൂതിരിക്ക് പിറന്ന കുട്ടിയാണ് കുട്ടിച്ചാത്തൻ.നാണക്കടു ഭയന്ന് ഗർഭിണിയായ പുലയ സ്ത്രീയെ കല്ലറയിൽ പൂട്ടിയിടുകയും പ്രസവത്തിനു ശേഷം കുട്ടിയെ മാത്രം രഹസ്യമായി കല്ലറയിൽ വളർത്തുകയുമാണുണ്ടായത് .കുട്ടിവളർന്നുവരവേ കല്ലറക്കകത്തു നിന്നും അരിയും നെല്ലും പാവങ്ങളായ കീഴ്ജാതിക്കാർക്ക് മോഷ്ടിച്ച് കൊടുത്തതായും കഥകളുണ്ട് .
പേരിനു പിന്നിൽ
തിരുത്തുകശാസ്താവ് എന്ന പേരിനു അർത്ഥം ബുദ്ധൻ എന്നാണ്. ചാത്തൻ എന്നത് ബുദ്ധനെ സൂചിപ്പിക്കുന്ന പാലി/സിംഹള പദവും മലയാളത്തിലേക്ക് ആദേശം ചെയ്യപ്പെട്ടതുമാണ്. [2] ആദ്യകാല ബൗദ്ധക്ഷേത്രങ്ങൾ കീഴ്പ്പെടുത്തിയ ഹിന്ദുക്കൾ അവിടെ നിലനിന്നിരുന്ന ആചാരങ്ങളിൽ പലതും സ്വാംശീകരിച്ചതാവാം ഇതിനു പിന്നിൽ എന്നു കരുതുന്നു.
“കുട്ടി ”ഉന്നത കലജാതരേയു ചാത്തൻ താഴ്ന്ന ജാത്ക്കാരേയും സുചിപ്പക്കുന്ന രീതിയലാണത്രേ കുട്ടിച്ചാത്തനെന്ന പേരു തന്നെ സിദ്ധിച്ചത് .തോറ്റം പാട്ടിൽത്തന്നെ ഇതൊക്കെ വ്യക്തമാണ്
അവലംബം
തിരുത്തുക- തെയ്യത്തിലെ ജാതിവഴക്കം- ഡോ. സഞ്ജീവൻ അഴീക്കോട്- കറന്റ് ബുക്സ്,കോട്ടയം. ISBN-81-240-1758-1
- ↑ 1.0 1.1 വൈഷ്ണവത തെയ്യങ്ങളിൽ, ദീപേഷ്.വി.കെ. - പേജ്71, ഭക്തപ്രിയ മാസിക,ഏപ്രിൽ 2013
- ↑ വി.വി.കെ., വാലത്ത്, (1992.). കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർജില്ല - രണ്ടാം എഡിഷൻ. കേരളസാഹിത്യ അക്കാദമി.
{{cite book}}
: Check date values in:|year=
(help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) CS1 maint: year (link)