ശശികല മേനോൻ
മലയാളത്തിലെ ഒരു ചലച്ചിത്ര- നാടകഗാന രചയിതാവും കവിയുമാണ്, ശശികല വി മേനോൻ എന്ന ശശികലാ മേനോൻ.[1][2][3][4][5] മലയാള സിനിമാഗാന രചനാ രംഗത്ത് ആദ്യമായെത്തിയ സ്ത്രീ പാട്ടെഴുത്തുകാരിയാണ്, ശശികല. മലയാള സിനിമകൾക്കുവേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ച സ്ത്രീ പാട്ടെഴുത്തുകാരികൂടിയാണ് ശശികല.[1][6][7]
പാട്ടെഴുത്തുരംഗത്ത്
തിരുത്തുകജേസിയുടെ സംവിധാനത്തിൽ 1976ൽ പുറത്തിറങ്ങിയ സിന്ദൂരം എന്ന സിനിമയിൽ, ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ, പതിനഞ്ചാം വയസിലാണ് ശശികല പാട്ടെഴുത്തുരംഗത്തെത്തുന്നത്.[2][3][5] അക്കാലത്ത്, മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പാട്ടെഴുത്തുകാരിയാണ് അവർ.[2][3][5] സിന്ദൂരത്തിലെ 'യദുകുലമാധവ' എന്ന ഗാനമാണ് ആദ്യഗാനം.[3][5] എ ടി ഉമ്മറിന്റെ സംഗീതത്തിൽ ശ്രീലത നമ്പൂതിരിയാണ് ഇത് ആലപിച്ചത്.[8]
ജീവിതരേഖ
തിരുത്തുകഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി ചെയർമാനും കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന എൻ. വേണുഗോപാലാണ് ശശികലയുടെ ജീവിതപങ്കാളി. വിഗ്നേഷ്, ലക്ഷ്മി എന്നിവർ മക്കളാണ്. [3][4] നിലവിൽ, ദേവഭൂമി ത്രൈമാസികയുടെ അസിസ്റ്റന്റ് എഡിറ്ററാണ്.[9]
ചലച്ചിത്ര ഗാനരചനകൾ
തിരുത്തുകഏകദേശം നൂറ്റമ്പതിലേറെ സിനിമാ ഗാനങ്ങൾ എഴുതിയിട്ടുണ്ട്, ശശികല.[7]
ഗാനം | മൂവി | വർഷം | പാടിയത് | സംഗീതം |
---|---|---|---|---|
"യദുകുലമാധവാ" | സിന്ദൂരം | 1976 | ശ്രീലത നമ്പൂതിരി | എ.ടി. ഉമ്മർ |
"കണ്മണി പൈതലേ നീ വരൂ" | അഗ്നിനക്ഷത്രം | 1977 | പി. മാധുരി | ജി. ദേവരാജൻ |
"നിത്യസഹായമാതാവേ" | അഗ്നിനക്ഷത്രം | 1977 | പി. സുശീല | ജി. ദേവരാജൻ |
നാടക ഗാനരചനകൾ
തിരുത്തുകകൃതികൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- എൻ.എൻ. പിള്ളയുടെ ആത്മകഥയായ ഞാൻ നാടകമായപ്പോൾ അതിലെ ഗാനരചനയ്ക്ക് അവാർഡ് ലഭിച്ചു.[9]
അവലംബം
തിരുത്തുക- ↑ 1.0 1.1 "A Sweet Homecoming" (in English). New Indian Express. 2015-09-01.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 2.2 "പാട്ടെഴുതിയ പാവാടക്കാരി" (in Malayalam). Manorama. 2015-06-26. Archived from the original on 2016-08-22. Retrieved 2024-09-19.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 3.0 3.1 3.2 3.3 3.4 3.5 "സ്വർണമേഘത്തുകിലണിഞ്ഞ പാട്ടെഴുത്തുകാരി" (in Malayalam). Malayalam News Daily. 2021-11-04. Archived from the original on 2021-06-25. Retrieved 2024-09-19.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 4.0 4.1 "ശശികല വി മേനോൻ" (in Malayalam). m3db. Archived from the original on 2024-09-19. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 5.0 5.1 5.2 5.3 "ശശികല മേനോന്റെ കവിതാസമാഹാരം 'ആരോഹണം' പ്രകാശനം ചെയ്തു" (in Malayalam). Mathrubhumi. 2024-01-25. Archived from the original on 2024-03-27. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 6.0 6.1 "സിനിമാലോകം ഏറെക്കുറെ മറന്നുകഴിഞ്ഞ ഈ വടക്കൻ പറവൂർക്കാരിയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ രചിച്ച വനിത" (in Malayalam). Mathrubhumi. 2020-07-06. Archived from the original on 2023-06-03. Retrieved 2024-09-19.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 7.0 7.1 "മലയാള സിനിമാഗാന രചനാ രംഗത്തെ ആദ്യത്തെ പെൺതൂലിക" (in Malayalam). Asianet News. 2018-08-02. Archived from the original on 2024-09-22. Retrieved 2024-09-22.
{{cite web}}
: zero width space character in|title=
at position 11 (help)CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ "യദുകുലമാധവാ" (in Malayalam). M3db.
{{cite web}}
: CS1 maint: unrecognized language (link) - ↑ 9.0 9.1 "പുരസ്കാരപെരുമഴയിൽ "ഞാൻ" നാടകവും ശശികല മേനോന്റെ ഗാനങ്ങളും" (in Malayalam). Kairaly News. 2023-05-19. Archived from the original on 2024-09-19. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ "VISWAROOPAM - SASIKALA MENON" (in English). Amazon. 2019-01-19.
{{cite web}}
: CS1 maint: unrecognized language (link)