വർളി കോട്ട
മുംബൈ നഗരത്തിൽ വർളിയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് വർളി കോട്ട[1].
വർളി കോട്ട | |
---|---|
वरळी किल्ला | |
വർളി കോളിവാഡ, മുംബൈ, ഇന്ത്യ | |
വർളി കോട്ട | |
Site information | |
Owner | ഇന്ത്യാ ഗവണ്മെന്റ് |
Controlled by | ബ്രിട്ടീഷ് (1675-1947) |
Open to the public |
അതെ |
Site history | |
Built | 1675 |
ചരിത്രം
തിരുത്തുക1675-ൽ ബ്രിട്ടീഷുകാരാണ് ഈ കോട്ട പണിതത് എന്ന് കരുതപ്പെടുന്നു. പോർച്ചുഗീസുകാർ 16-ആം നൂറ്റാണ്ടിൽ പണിത കോട്ടയാണ് ഇതെന്നും അഭിപ്രായമുണ്ട്[2]. വർളി മുനമ്പിൽ ഒരു ചെറിയ കുന്നിന്റെ മുകളിലായി സ്ഥാപിച്ച ഈ കോട്ട മാഹിം ഉൾക്കടൽ, ബാന്ദ്ര തുടങ്ങിയ പ്രദേശങ്ങളെ നിരീക്ഷിക്കാൻ ഉതകുന്നതായിരുന്നു. അവസാനകാലം വരേക്കും ഈ കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിൽ തന്നെ തുടർന്നു.
ഇന്ന്
തിരുത്തുകഈ കോട്ടയെ ചുറ്റി വർളി കോളിവാഡ എന്ന തിരക്കേറിയ മുക്കുവഗ്രാമം ഉള്ളതിനാൽ സമീപകാലം വരെ അധികം അറിയപ്പെടാതെ കിടന്നിരുന്ന ഈ കോട്ട ജനങ്ങളുടെ ശ്രദ്ധയിൽ പതിഞ്ഞത് 2009-ൽ ബാന്ദ്ര-വർളി കടൽപാലം വന്നതിനു ശേഷമാണ്. ഈ പാലത്തിൽ നിന്നും വർളി കോട്ട വ്യക്തമായി കാണപ്പെട്ടു.
കോട്ടവാതിലിനടുത്തായി ഒരു കപ്പേളയും, കോട്ടയുടെ ഉൾവശത്ത് ഒരു ചെറിയ ഹിന്ദു ക്ഷേത്രവും ഒരു പൂന്തോട്ടവും ഉണ്ട്. തദ്ദേശവാസികൾ ഒരുക്കിയ ഒരു ജിംനേഷ്യവും ഇതിനുള്ളിൽ പ്രവർത്തിക്കുന്നു[3].
അവലംബം
തിരുത്തുക- ↑ Murray, John (1859). A handbook for India. Part ii. Bombay. Original from Oxford University. p. 272.
{{cite book}}
: CS1 maint: location missing publisher (link) - ↑ https://theculturetrip.com/asia/india/articles/a-brief-history-of-mumbais-worli-fort/
- ↑ http://www.minorsights.com/2014/05/india-worli-fort-in-bombay.html