മുംബൈ നഗരത്തിന്റെ തെക്കേമുനമ്പും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമാണ് ‘’’ദക്ഷിണ മുംബൈ’’’ എന്നറിയപ്പെടുന്നത്. ഇന്ത്യയിലെഏറ്റവും സമ്പന്നമായ നഗരഭാഗമാണിത്[1]. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂമിവിലയും വാടകയും ഉള്ള പ്രദേശങ്ങളിലൊന്നാണ് ദക്ഷിണ മുംബൈ. സൗത്ത് ബോംബേ എന്നതിന്റെ ചുരുക്കപ്പേരായി ‘SOBO’ എന്ന് മാധ്യമങ്ങളിലും മറ്റും ദക്ഷിണ മുംബൈ വിവക്ഷിക്കപ്പെടാറുണ്ട്. [2]

ദക്ഷിണ മുംബൈ
മുംബൈ നഗരഭാഗം
ദക്ഷിണമുംബൈയിലെ അംബരചുംബികളുടെ രാത്രിദൃശ്യം
ദക്ഷിണമുംബൈയിലെ അംബരചുംബികളുടെ രാത്രിദൃശ്യം
ദക്ഷിണമുംബൈ ഓറഞ്ച് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു
ദക്ഷിണമുംബൈ ഓറഞ്ച് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു
Coordinates (India Post Office GPO): 18°56′20″N 72°50′14″E / 18.9389245°N 72.8372392°E / 18.9389245; 72.8372392
Countryഇന്ത്യ
Stateമഹാരാഷ്ട്ര
Districtമുംബൈ
Cityമുംബൈ
WardsA, B, C, D, E,
FS, FN, GS, GN
വിസ്തീർണ്ണം
 • ആകെ67.7 ച.കി.മീ.(26.1 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ31,45,966
 • ജനസാന്ദ്രത46,000/ച.കി.മീ.(1,20,000/ച മൈ)
സമയമേഖലUTC+5:30 (IST)
മലബാർ ഹില്ലിന്റെ ആകാശദൃശ്യം

ഏറ്റവും വിലയേറിയ വീടുകളിലൊന്നായ മുകേഷ് അംബാനിയുടെ ആന്റിലിയ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുത്തുക

സാൽസെറ്റ് ദ്വീപിന്റെ തെക്കേ മുനമ്പാണ് ദക്ഷിണ മുംബൈ. കൊളാബ മുതൽ മാഹിം വരെയുള്ള പ്രദേശമാണ് പൊതുവേ ദക്ഷിണ മുംബൈ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കിഴക്ക് മുംബൈ തുറമുഖവും പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകൾ.

ദക്ഷിണ മുംബൈ: ജനസംഖ്യ
Census Pop.
197130,70,380
198132,85,0407.0%
199131,74,910-3.4%
200133,26,8404.8%
Est. 201131,45,966-5.4%
Source: MMRDA[3]
Data is based on
Government of India Census.
"https://ml.wikipedia.org/w/index.php?title=ദക്ഷിണ_മുംബൈ&oldid=2863530" എന്ന താളിൽനിന്ന് ശേഖരിച്ചത്