വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ചിത്രകാരന്മാർ

ലിംഗവിവേചനം

തിരുത്തുക

ചിത്രകാരൻമാരിൽ എങ്ങനെയാണ് ടി കെ പദ്മിനി വരുന്നത്? ചിത്രകാരി അല്ലേ? --Edukeralam|ടോട്ടോചാൻ (സംവാദം) 07:19, 1 മാർച്ച് 2013 (UTC)Reply

ജെൻഡർ ന്യൂട്രൽ പദം ഇല്ലാത്തപ്പോൾ പൊതുവെ പുല്ലിംഗപദം ഉപയോഗിക്കുന്നതാണ് -- റസിമാൻ ടി വി 11:39, 2 മാർച്ച് 2013 (UTC)Reply
ഇതു പ്രകാരം ചിത്രകാരർ എന്നു നൽകിയാൽ രണ്ടും പെടില്ലേ?--റോജി പാലാ (സംവാദം) 15:35, 2 മാർച്ച് 2013 (UTC)Reply
എന്തിനാ പുതിയൊരു പേരുണ്ടാക്കുന്നത്. ചിത്രകാരന്മാർ, ചിത്രകാരികൾ എന്നിങ്ങനെ രണ്ടു വർഗ്ഗം സൃഷ്ടിച്ചാൽ പോരേ? --സിദ്ധാർത്ഥൻ (സംവാദം) 15:40, 2 മാർച്ച് 2013 (UTC)Reply
ചിത്രകാരർ എന്നതു് തൽക്കാലം ഭാഷയുടെ അംഗീകാരമില്ലാത്ത ഒരു വാക്കാണു്. (രാജാ, രാജാവ്, രാജാക്കൾ ഇവ ശരി, പക്ഷേ, രാജാക്കന്മാർ എന്നതു് ഒരു മായാപദം ആണെന്നു് ടി.ബി. വേണുഗോപാലപ്പണിക്കർ വ്യക്തമായി വിവരിക്കുന്നുണ്ടു്.[1] രണ്ടു വർഗ്ഗങ്ങൾ വെവ്വേറെയുണ്ടാക്കിയാലും അവയെ ചേർത്തുവെക്കുന്ന ഒരു പാരന്റ് വർഗ്ഗം വേണ്ടിവരും.
മറ്റു ചില പകരം വാക്കുകൾ നോക്കാം: ചിത്രകാർ അല്ലെങ്കിൽ ചിത്രക്കാർ (എഴുത്തുകാർ, എഴുത്തുകാരി, എഴുത്തുകാർ എന്നൊക്കെപ്പോലെ). ചിത്രകൻ, ചിത്രലേഖകൻ, ചിത്രക്കാരൻ എന്നിവയൊക്കെ ചിത്രകാരന്റെ സമാനപദങ്ങളാണു്. ഇതിൽ ചിത്രലേഖകൻ /ചിത്രലേഖിക/ ചിത്രലേഖകർ, ചിത്രക്കാരൻ/ചിത്രക്കാരി/ചിത്രക്കാർ ഇവ പരിഗണിക്കാവുന്ന പദങ്ങളാണു്. (കൂട്ടത്തിൽ പറയട്ടെ, ചിത്രകാരൻ എന്നതു് കേരളത്തിലെ ഒരു ജാതിപ്പേരുകൂടിയാണു്.)
ഈ ലിംഗവിവേചന-ഭാഷാസങ്കടം ഈയൊരു വാക്കിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണു നമ്മുടെ യഥാർത്ഥപ്രശ്നം. മറ്റു വർഗ്ഗങ്ങളിലും ഇതേ ചോദ്യം പൊന്തിവരാം. വിശ്വപ്രഭViswaPrabhaസംവാദം 17:49, 2 മാർച്ച് 2013 (UTC)Reply
വേണുഗോപാലപ്പണിക്കരുടെ 'രാജാക്കന്മാ'രുമായി ഈ ചരടിന് ബന്ധമൊന്നുമില്ലല്ലോ. ലേഖനം വായിച്ചിട്ടില്ല. എന്തായാലും രാജാക്കന്മാർ വളരെ ശരിയായ പദമാണ്. രാജാക്കൾ എന്ന പൂജകബഹുവചനത്തോടൊപ്പം '-മാർ' എന്ന സലിംഗബ.വ.ക്കുറി ചേർന്നാണ് രാജാക്കന്മാർ ഉണ്ടാകുന്നത്. രാജാക്കൾ+മാർ = രാജാക്കന്മാർ.
ചിത്രകാർ ശരിയല്ല. സംസ്കൃതപദങ്ങൾക്ക് 'കാരർ' ആണ് ശരി എന്ന് പറഞ്ഞല്ലോ. 'ചിത്രകാരർ' വ്യാകരണവിധ്യാ ശരിയാണ്. ഭാഷയുടെ അംഗീകാരമല്ല സാമൂഹികാംഗീകാരമാണ് ഇതിനില്ലാത്തത്. അത് ഉപയോഗംകൊണ്ടേ മറികടക്കാനാവൂ. ലിംഗരഹിതപദങ്ങൾ ആവശ്യമായ ഒരു സമൂഹത്തിലാണ് നമ്മൾ. പൊതുവായ ഏകവചനരൂപങ്ങൾ കുറയുമെങ്കിലും സലിംഗ-അലിംഗബഹുവചനങ്ങൾ നിർമ്മിക്കാൻ കഴിയും എന്നത് നമ്മുടെ ഭാഷയുടെ പ്രത്യേകതയാണ്. മാമൂൽഭ്രമമോ മായ്ച്ചാമായാത്ത ഫ്യൂഡൽ മനഃസ്ഥിതിയോ ആണ് നമ്മുടെ വ്യാജസങ്കടത്തിന് ഉത്തരവാദി. 'കയ്യിലുണ്ട്;ഉപയോഗിക്കില്ല' എന്ന അവസ്ഥ മാറിയേ തീരൂ--തച്ചന്റെ മകൻ (സംവാദം) 07:47, 4 മാർച്ച് 2013 (UTC)Reply
രാജാക്കണ്മാർ എന്നാണു് അത്തരം രൂപഭേദം വേണ്ടതെന്നാണു് ടി.ബി.വി.യുടെ വാദം. ഇവിടത്തെ പ്രശ്നത്തിനോടു് തൊട്ടുകിടക്കുന്നതാണതും (പ്രചാരമില്ലാത്ത വാക്കുകൾ അവതരിപ്പിക്കേണ്ടി വരുമ്പോൾ) എന്നതുകൊണ്ടു തന്നെയാണു് ഇവിടെ പരാമർശിച്ചതും. മായാപദങ്ങൾ (a class of ghost words) ഒരു തെറ്റായി കണക്കാക്കണമെന്നില്ലെന്നും പ്രചാരം കൊണ്ടു് അംഗീകരിക്കപ്പെടാവുന്നവയാണെന്നും അദ്ദേഹം പറയുന്നുണ്ടു്.
മുകളിലെ മറ്റു കാര്യങ്ങളിലെല്ലാം എനിക്കും അതേ അഭിപ്രായമാണു്. പ്രത്യേകിച്ച് "കയ്യിലുണ്ടായിട്ടും വേണ്ടിടത്തു് ഉപയോഗിക്കാതിരിക്കാൻ" നാം കാണിക്കുന്ന ഫ്യൂഡൽ മനഃസ്ഥിതികളെപ്പറ്റി. ജനസാമാന്യത്തിൽനിന്നും മാറിച്ചിന്തിച്ചാൽ, വിക്കിപീഡിയ ഒരു ഭാഷാനിർമ്മാണോപാധി കൂടിയാവണോ എന്ന ചോദ്യം പിന്നെയും ഉയർന്നുവന്നേക്കാം എന്ന സംശയവുമുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 00:23, 5 മാർച്ച് 2013 (UTC)Reply

ഭാഷയല്ല, സമൂഹമാണ് ഉത്തരവാദിയെന്ന് പറഞ്ഞല്ലോ. ഇങ്ങനെ ചെയ്യും വഴി ഒരു കണ്ടുപിടിത്തവും നടത്തുന്നില്ല. ഇത്തരം ധാരണാരൂപങ്ങളെ മാറ്റിസ്ഥാപിക്കുന്നതിലൂടെയേ വിജ്ഞാനപ്രേഷണം എന്ന ഉത്തരവാദിത്തം പൂർണ്ണമാകൂ എന്നാണ് ഞാൻ കരുതുന്നത്.

കൾ എന്ന (പൂജക)ബഹുവചനക്കുറിയിലെ ളകാരം മാർ ചേരുമ്പോൾ 'ൻ' എന്നായി മാറുന്നതിന് 'പെങ്ങന്മാർ' എന്ന ഉദാഹരണം മാത്രം മതി (ഇതേ മാറ്റം 'അർ'ൽ രേഫത്തിനുമുണ്ട്.) ഭാഷാശാസ്ത്രദൃഷ്ടിയിൽ ഈ മാറ്റത്തിൽ അപാകമൊന്നുമില്ല. മായാപദമ്പോലുള്ള വാക്കുകൾ ഇതിന് ഉണ്ടാക്കേണ്ടിയിരുന്നില്ല! (ghost word എങ്ങനെ ഇതിന്റെ തർജ്ജുമയാകും എന്നും സംശയം.)--തച്ചന്റെ മകൻ (സംവാദം) 12:18, 5 മാർച്ച് 2013 (UTC)Reply

അപ്പോൾപ്പിന്നെ ചിത്രകാരർ ഉപയോഗിക്കുന്നതിന് എന്താണ് പ്രശ്നം? 'രർ' എന്ന കൂട്ടിച്ചേർക്കൽ ഉപയോഗിച്ച് ലിംഗനിരപേക്ഷമായ ബഹുവചനം ഉണ്ടാക്കാമെന്ന് തച്ചന്റെ മകൻ വ്യാകരണസിദ്ധാന്തം ഉപയോഗിച്ചു പറഞ്ഞുകഴിഞ്ഞിരിക്കുന്നു. --ടോട്ടോചാൻ (സംവാദം) 09:54, 26 ജൂൺ 2013 (UTC)Reply

  1. മലയാളത്തിലെ മായാപദങ്ങൾ - (1995 സാഹിത്യലോകം) (പേജ് 20-23) വേണുഗോപാലപ്പണിക്കർ, ടി.ബി. ഭാഷാലോകം. 642/05-06 Sl.N0.6555-dcb 3209-1000-3670-03-06-Sun.18.6-p as-r pp-d cl/cd (1 ed.). കോട്ടയം: ഡി. സി. ബുൿസ്. p. 216. ISBN 81-264-1198-8. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |month=, |chapterurl=, and |coauthors= (help)
"കേരളത്തിലെ ചിത്രകാരന്മാർ" താളിലേക്ക് മടങ്ങുക.