വർഗ്ഗത്തിന്റെ സംവാദം:ഇസ്ലാമികം
വിഭാഗം:ഇസ്ലാം എന്നൊരു സൂചിക നിലവിലുണ്ട് ഏതാണ് വേണ്ടത്? --Vssun 08:00, 11 ഫെബ്രുവരി 2008 (UTC)
- ഇസ്ലാമികം എന്നതിനോടാണ് എനിക്കു യോജിപ്പ്. ക്രൈസ്തവം, ഹൈന്ദവം എന്ന് മറ്റു വിഭാഗങ്ങൾ. --ജേക്കബ് 11:32, 11 ഫെബ്രുവരി 2008 (UTC)
ഇസ്ലാമികം
തിരുത്തുകഇസ്ലാമികം എന്ന വർഗ്ഗത്തെ ഇസ്‌ലാമികം എന്നാക്കാൻ കഴിയുമോ?. ചേർത്തെഴുതുമ്പോൾ ള എന്ന ശബ്ദത്തിനാണ് പ്രാധാന്യം കിട്ടുന്നത്. വിപ്ലവം, പ്ലാവ്, ക്ലേ, മ്ലാവ്, ഉപരിപ്ലവം, ക്ലാവ് എന്നിവ ഉദാഹരണം. ല എന്ന അക്ഷരത്തോട് ചേരുമ്പോൾ മാത്രമേ അതേ ശബ്ദം കിട്ടുന്നുള്ളൂ, എന്നാണ് എന്റെ അനുമാനം. --ഇർഷാദ്|irshad (സംവാദം) 04:57, 15 ജനുവരി 2013 (UTC)
- ഇവിടുത്തെ ചർച്ചയിൽ ഇസ്‌ലാം, മുസ്‌ലിം എന്നിങ്ങനെ തന്നെ ഉപയോഗിക്കണമെന്ന് തീരുമാനമായതായി കാണുന്നു. ബോട്ടുപയോഗിച്ച് വർഗ്ഗം മാറ്റാവുന്നതാണ് -- റസിമാൻ ടി വി 06:53, 16 ജനുവരി 2013 (UTC)
- ബോട്ടുപയോഗിച്ച് മാറ്റാം. പക്ഷേ, സ്+ല ആണ് സ്ല. പ്ല, ക്ല, മ്ല തുടങ്ങിയവയിലെപ്പോലെ, ള എന്ന ഉച്ചാരണം സ്ല-ക്ക് വരാറില്ല. സ്‌ല എന്നു തന്നെയാണ് സാധാരണ ഉച്ചാരണം. ഇംഗ്ലീഷ് വാക്കുകളിൽ പലപ്പോഴും ആളുകൾ ളകാരം ഉച്ചരിച്ച് കാണാറുണ്ട്. --Vssun (സംവാദം) 11:13, 16 ജനുവരി 2013 (UTC)
- സ്+ല = സ്ല എന്നുതന്നെയാണ് സാധാരണ ഉച്ചരിക്കുമ്പോഴുള്ള ശബ്ദം എന്നുതന്നെ ഞാനും കരുതുന്നു. ഇർഷാദിനോട് പറഞ്ഞിരുന്നതുമാണ്. പക്ഷെ പഞ്ചായത്തിൽ ഇങ്ങനെയൊരു ചർച്ച കണ്ടു -- റസിമാൻ ടി വി 14:10, 16 ജനുവരി 2013 (UTC)
- ബോട്ടുപയോഗിച്ച് മാറ്റാം. പക്ഷേ, സ്+ല ആണ് സ്ല. പ്ല, ക്ല, മ്ല തുടങ്ങിയവയിലെപ്പോലെ, ള എന്ന ഉച്ചാരണം സ്ല-ക്ക് വരാറില്ല. സ്‌ല എന്നു തന്നെയാണ് സാധാരണ ഉച്ചാരണം. ഇംഗ്ലീഷ് വാക്കുകളിൽ പലപ്പോഴും ആളുകൾ ളകാരം ഉച്ചരിച്ച് കാണാറുണ്ട്. --Vssun (സംവാദം) 11:13, 16 ജനുവരി 2013 (UTC)
സ്‌ല എന്നെഴുതാനുള്ള മറ്റൊരു വാദം (എനിക്ക് തോന്നിയത്), സ്, ല എന്നീ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ഉച്ചരിക്കരുത് എന്നുള്ളതാണ്. അറബിയിലും മറ്റും അങ്ങനെയാണോ? --Vssun (സംവാദം) 17:36, 16 ജനുവരി 2013 (UTC)
- അങ്ങനെ [[1]] സിദ്ധാർത്ഥൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.--ഇർഷാദ്|irshad (സംവാദം) 11:28, 18 ജനുവരി 2013 (UTC)
- സിദ്ധാർത്ഥനും അങ്ങനെ കേട്ടിട്ടുണ്ടെന്ന് പറയുന്നേയുള്ളൂ. കാരണം വ്യക്തമായില്ല. --Vssun (സംവാദം) 05:59, 19 ജനുവരി 2013 (UTC)
സ്+ല എന്നതാണ് സ്ല എന്നത് ശരിയാണെങ്കിലും ഇസ്ലാം എന്നതിലെ 'ല'-ക്ക് പലപ്പോഴും മുള,കള എന്നിവയിലെ ള എന്ന അക്ഷരത്തിന്റെ ഉച്ചാരണമാണ് തെറ്റായി പലരും നൽകിവരുന്നത്. ഖുർആൻ എന്നതിന്റെ റെൻടറിംഗ് ഖുരാൻ അവുന്നതിനാൽ പലരും ഖുരാൻ അല്ലങ്കിൽ ഖുറാൻ എന്നു തന്നെ ഉച്ചരിക്കുന്നിത് കണ്ടിട്ടുണ്ട്.ഇസ്‌ലാം എന്ന പദത്തിന്റെ കാര്യത്തിൽ അറബിയിൽ അതിന്റെ (സ, ല എന്നിവയുടെ)ഉച്ചാരണം ഒരുമിച്ചു തന്നെയാണന്നാണ് അതിനെകുറിച്ചു അറിയുന്ന ഒരാൾ പറഞ്ഞത്.--വിചാരം (സംവാദം) 08:46, 19 ജനുവരി 2013 (UTC)
- ചിലരുടെ തെറ്റായ ഉച്ചാരണത്തിനുവേണ്ടി, നമ്മൾ ഇടയിൽ ഒരു zwnj ചേർക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. ആവശ്യമുള്ള ലേഖനങ്ങളിൽ ഉച്ചാരണം ശബ്ദരൂപത്തിൽ നൽകുകയാണ് വേണ്ടത്. --Vssun (സംവാദം) 09:37, 19 ജനുവരി 2013 (UTC)