വൈലത്തൂർ (മലപ്പുറം ജില്ല)
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പൊൻമുണ്ടം പഞ്ചായത്തിൽ പെട്ട ഒരു പട്ടണം.
അഞ്ചു റോഡുകൾ വന്നുചേരുന്ന ഈ പ്രദേശം ജനത്തിരക്കുള്ള ഒരു ജംഗ്‌ഷനാണ്. റോഡുകൾ: 1) എടരിക്കോട്, കോട്ടക്കൽ ഭാഗങ്ങളിലേക്ക് 2) പുത്തനത്താണി, വളാഞ്ചേരി ഭാഗങ്ങളിലേക്ക് 3) കരിങ്കപ്പാറ, കോഴിച്ചെന 4) തിരൂർ ഭാഗത്തേക്ക് 5) വട്ടത്താണി, താനൂർ ഭാഗങ്ങളിലേക്ക്.
ഏറ്റവും അടുത്ത വലിയ പട്ടണം തിരൂർ (വൈലത്തൂരിന്റെ പടിഞ്ഞാറു ഭാഗം) ആണ്- 5 കിലോമീറ്റർ ദൂരം. പിന്നെ കോട്ടക്കൽ (വൈലത്തൂരിന്റെ കിഴക്കു ഭാഗം)-8 കിലോമീറ്റർ ദൂരം.