സ്ഥിതവൈദ്യുതപ്രേരണം

(വൈദ്യുതസ്ഥൈതിക പ്രേരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒന്നോ അതിലധികമോ സമീപചാർജ്ജിന്റെ സ്വാധീനം മൂലം ഒരു വസ്തുവിൽ വൈദ്യുത ചാർജ്ജിന്റെ പുനർവിതരണം നടക്കുന്നു, ഈ പ്രതിഭാസമാണ് സ്ഥിതവൈദ്യുതപ്രേരണം. (ഇംഗ്ലീഷ് : Electrostatic induction)[1] ഇത് കണ്ടെത്തിയത് 1752 -ൽ ബ്രിട്ടീഷ് ശാസ്ത്രഞ്ജനായ ജോൺ കാന്റോൺ (John Canton) ഉം 1762 - ൽ സ്വീഡിഷ് പ്രൊഫസറായിരുന്ന ജോൺ കാൾ വിൽകേ (Johan Carl Wilcke) ആണ്.[2] ഈ പ്രതിഭാസം വൈദ്യുതകാന്തികപ്രേരണത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

വൈദ്യുതകാന്തികത
VFPt Solenoid correct2.svg
വൈദ്യുതി · കാന്തികത
ഇലക്ട്രോസ്റ്റാറ്റിക്സ്

വൈദ്യുത ചാർജ് · കൂളംബ് നിയമം · വൈദ്യുതക്ഷേത്രം · Electric flux · Gauss's law · Electric potential · വൈദ്യുതസ്ഥൈതിക പ്രേരണം · Electric dipole moment · Polarization density

വിശദീകരണംതിരുത്തുക

 
1870 കളിലെ പ്രേരണം കാണിച്ചിരിക്കുന്നു. ഒരു പിത്തള സിലണ്ടറിന്റെ അടുത്തേക്ക് ധന ചാർജ്ജുള്ള വസ്തു കൊണ്ടുവന്നപ്പോൾ ഋണ ചാർജ്ജുകൾ ആ വശത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.

മറ്റ് ചാർജ്ജുകളുടെ സ്വാധീനമില്ലാതെ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിൽ ചാർജ്ജുകളുടെ (ഋണചാർജ്ജുകളും ധനചാർജ്ജുകളും) വിതരണം സന്തുലിതാവസ്ഥയിലായിരിക്കും. അതായത് മൊത്തം ചാർജ്ജിന്റെ തുക പൂജ്യമായിരിക്കും. ഇങ്ങനെ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ സമീപത്തേക്ക് ചാർജ്ജുള്ള ഒരു വസ്തു എത്തിയാൽ, ഇതേ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ചാർജ്ജ് കണങ്ങൾ പ്രെത്യേക രീതിയിൽ വിതരണം ചെയ്യപ്പെടും. നെഗറ്റീവ് (ഋണ ചാർജ്ജുള്ള) ചാർജ്ജുള്ള വസ്തുവാണ് സമീപത്തെങ്കിൽ ആ വശത്തേക്ക് ചെലുത്തപ്പെടുന്ന വസ്തുവിലെ ധന ചാർജ്ജുകൾ കേന്ദ്രീകരിക്കപ്പെടുകയും, വിപരീതചാർജ്ജ് മറുവശത്തേക്ക് കേന്ദ്രീകരിക്കപ്പെടുകയോ ധന ചാർജ്ജിന്റെ അഭാവം ഋണ ചാർജ്ജുകളൂടെ മേഖല ആക്കിതീർക്കുകയോ ചെയ്യും. ധന ചാർജ്ജുള്ള വസ്തുവാണ് സമീപത്തെങ്കിൽ ആ വശത്തേക്ക് ചെലുത്തപ്പെടുന്ന വസ്തുവിലെ ഋണ ചാർജ്ജുകൾ കേന്ദ്രീകരിക്കപ്പെടുകയും, വിപരീതചാർജ്ജ് മറുവശത്തേക്ക് കേന്ദ്രീകരിക്കപ്പെടുകയോ ഋണ ചാർജ്ജിന്റെ അഭാവം ധന ചാർജ്ജുകളൂടെ മേഖല ആക്കിതീർക്കുകയോ ചെയ്യും. സ്വാധീനിക്കുന്ന വസ്തു മാറ്റിയാൽ ഇവ പഴയ സ്ഥിതിയിലേക്ക് മാറുകയും ചെയ്യും. ഇവ ഒരേ വസ്തുവിൽ രണ്ട് വ്യത്യസ്ത ചാർജ്ജ് മേഖലകൾ ഉണ്ടാക്കുക മാത്രമേ ചെയ്യുകയുള്ളൂ മൊത്തം ചാർജ്ജിൽ വ്യതിയാനങ്ങൾ വരുത്തുന്നില്ല.

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Electrostatic induction". Encyclopaedia Britannica. Encyclopaedia Britannica, Inc. 2008. ശേഖരിച്ചത് 2008-06-25. Cite has empty unknown parameter: |coauthors= (help)
  2. "Electricity". Encyclopaedia Britannica, 11th Ed. 9. The Encyclopaedia Britannica Co. 1910. പുറം. 181. ശേഖരിച്ചത് 2008-06-23.
"https://ml.wikipedia.org/w/index.php?title=സ്ഥിതവൈദ്യുതപ്രേരണം&oldid=2939910" എന്ന താളിൽനിന്ന് ശേഖരിച്ചത്