വൈദ്യുതകാന്തികപ്രേരണം
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകൾക്ക് വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് വൈദ്യുതകാന്തികപ്രേരണം[1] (Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ പ്രേരിതവിദ്യുത്ചാലകബലം എന്നും വൈദ്യുതിയെ പ്രേരിത വൈദ്യുതി എന്നും പറയുന്നു.
പ്രേരിതവിദ്യുത്ചാലകബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
തിരുത്തുകപ്രേരിതവിദ്യുത്ചാലകബലത്തിന്റെ അളവ്;
- ചാലകത്തിലെ ചുറ്റുകളുടെ സംഖ്യ
- കാന്തികക്ഷേത്രത്തിന്റെ തീവ്രത
- കാന്തത്തിന്റെ ചലനവേഗത എന്നിവയ്ക്ക് ആനുപാതികമായിരിക്കും.
അതായത്;
പ്രേരിതവിദ്യുത്ചാലകബലത്തിന്റെ പരിമാണം സർക്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്തികബലരേഖകളെ ഒരു ചാലകം ഛേദിക്കുന്ന നിരക്കിന് ആനുപാതികമായിരിക്കും. ഈ തത്ത്വം ഫാരഡേയുടെ വൈദ്യുതകാന്തികപ്രേരണനിയമം എന്നറിയപ്പെടുന്നു.
സാങ്കേതിക വിവരങ്ങൾ
തിരുത്തുകഒരു ചാലകവുമായി ബന്ധപ്പട്ട കാന്തിക മണ്ഡലത്തിനു വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ ഒരു e.m.f പ്രേരിതമാക്കപ്പെടുമെന്ന് മൈക്കൽ ഫാരഡേ കണ്ടെത്തി, കാന്തിക ബലരേഖകളെ ചാലകം മുറിക്കുന്ന നിരക്കിനു ആനുപാതികമായിരിക്കും ഈ പ്രേരിത e.m.f. അതായത്,
ഈ പ്രേരിത e.m.f ന്റെ ദിശ എപ്പോഴും e.m.f ഉണ്ടാകാനുള്ള കാരണത്തെ എതിർക്കുന്ന ദിശയിലായിരിക്കും. പ്രേരിത e.m.f ന്റെ സമവാക്യത്തിൽ ന്യൂനചിഹ്നം ഉപയോഗിച്ചാണ് ഇത് കാണിക്കുന്നത്. ഇതു കണ്ടുപിടിച്ച ലെൻസ് (Lenz) എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥം ഈ നിയമത്തെ ലെൻസ് നിയമം എന്നു പറയുന്നു.
അവലംബം
തിരുത്തുക- ↑ http://www.education.kerala.gov.in/malayalamtb/physicsmal/chapter3.PDF എസ്.സി.ഇ.ആർ.ടി., കേരളം, പത്താം തരം ഭൗതികശാസ്ത്രം പാഠപുസ്തകം, വർഷം:2004, അദ്ധ്യായം 3, താൾ 40