വെഹ് ദ്വീപ്
പുലാവു വെഹ്, പുലോ വെഹ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു സജീവ അഗ്നിപർവ്വത ദ്വീപാണ് വെഹ് ദ്വീപ്. ഇത് സുമാത്രയ്ക്ക് വടക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. 45 മിനിട്ട് മുതൽ 2 മണിക്കൂർ വരെയെടുക്കുന്ന കപ്പൽ/ഫെറി യാത്രയിൽ ഇവിടെയെത്താം.[2] ഈ പ്രദേശം ആദ്യം സുമാത്രയിലെ പ്രധാന ഭൂഭാഗത്തോട് ചേർന്നായിരുന്നു കിടന്നിരുന്നത്. പ്ലീസ്റ്റോസീനിലെ അവസാന അഗ്നിപർവ്വതസ്ഫോടനത്തിനു ശേഷം ഈ ബന്ധം നഷ്ടപ്പെട്ടു.[1] ആൻഡമാൻ കടലിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദ്വീപിലെ വലിയ പട്ടണം സബാങ് ആണ്. ഇന്തോനേഷ്യയിലെ ഏറ്റവും വടക്കുള്ള മനുഷ്യവാസപ്രദേശമാണിത്.
വെഹ് ദ്വീപ് | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 617 മീ (2,024 അടി) [1] |
Listing | Spesial Ribu |
Coordinates | 5°49′N 95°17′E / 5.82°N 95.28°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | സുമാത്രയ്ക്ക് വടക്കുപടിഞ്ഞാറ്, ഇന്തോനേഷ്യ |
ഭൂവിജ്ഞാനീയം | |
Mountain type | സ്ട്രാറ്റോവൾക്കാനോ |
Last eruption | പ്ലീസ്റ്റോസീൻ കാലഘട്ടം |
ഇവിടുത്തെ ജൈവ വൈവിദ്ധ്യം പ്രസിദ്ധമാണ്. ഇന്തോനേഷ്യൻ ഗവണ്മെന്റ് ഇവിടെ കരയും കടലുമായി 60 ചതുരശ്രകിമോലീറ്റർ പ്രദേശം ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിരളമായി മാത്രം കാണപ്പെടുന്ന ഒരു തരം മെഗാമൗത്ത് ഷാർക്ക് സ്പീഷീസിനെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഭീഷണി നേരിടുന്ന തവളയായ ഡറ്റാഫ്രൈനസ് വൽഹല്ല ഇവിടെമാത്രമാണ് കാണപ്പെടുന്നത്. ദ്വീപിന് ചുറ്റുമുള്ള പവിഴപ്പുറ്റുകളിൽ ധാരാളം തരം മത്സ്യങ്ങളുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകആൻഡമാൻ കടലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ ദ്വീപുകൾ എന്ന ദ്വീപസമൂഹങ്ങൾ സുമാത്രയിൽ നിന്ന് ബർമ പ്ലേറ്റ് വരെ ഒരു വരിയായി ഇവിടെ കാണപ്പെടുന്നു. നിങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ടെക്റ്റോണിക് പ്ലേറ്റിന് മുകളിലാണ് ആൻഡമാൻ കടൽ. ഈ പ്ലേറ്റിന്റെ നീക്കം കാരണം ഒരു മാല പോലെ ഈ കടലിൽ അഗ്നിപർവ്വത ദ്വീപുകൾ രൂപപ്പെട്ടിട്ടുണ്ട്.[3]
156.3 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ വലിപ്പം. ഒരു ഫ്യുമറോളിക് അഗ്നിപർവ്വതമാണ് ഏറ്റവും ഉയരമുള്ള ഭാഗ്മ. ഇതിന് 617 മീറ്ററാണ് ഉയരം.[1]
മനുഷ്യർ
തിരുത്തുകഅകേ പ്രവിശ്യയുടെ ഭാഗമാണ് ഈ ദ്വീപ്. 1993-ലെ സെൻസസ് പ്രകാരം ഇവിടെ 24,700 ആൾക്കാരുണ്ടായിരുന്നു.[4] ഭൂരിപക്ഷം ആൾക്കാരും അകെനീസ് വിഭാഗത്തിൽ പെടുന്നു. ബാക്കിയുള്ളവർ മിനാൻകബൗ, ജാവനീസ്, ബറ്റാക്, ചൈനീസ് എന്നീ വിഭാഗങ്ങളിൽപ്പെടുന്നു.[5] ഇവിടെ എപ്പോഴാണ് ആദ്യം മനുഷ്യവാസമാരംഭിച്ചത് എന്നതറിയില്ല. ഇസ്ലാം മതമാണ് പ്രധാന മതവിഭാഗം. ചില ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഈ ദ്വീപിലുണ്ട്.
സമ്പദ് വ്യവസ്ഥ
തിരുത്തുകകൃഷിയാണ് പ്രധാന വരുമാനമാർഗ്ഗം. ക്ലോവ്, തേങ്ങ് എന്നിവയാണ് പ്രധാന വിളകൾ.[5] തോട്ട പൊട്ടിച്ചും നഞ്ച് കലക്കിയുമായിരുന്നു ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നത്. 1982 മുതൽ മത്സ്യബന്ധനം 34 ചതുരശ്രകിലോമീറ്റർ കരഭാഗത്തും 26 ചതുരശ്രകിലോമീറ്റർ കടൽ ഭാഗത്തും നിരോധിച്ചിട്ടുണ്ട്.[4]
ആവാസവ്യവസ്ഥ
തിരുത്തുക1997–1999 കാലത്ത് കൺസർവേഷൻ ഇന്റർനാഷണൽ ഈ പ്രദേശത്ത് ഒരു സർവേ നടത്തിയിരുന്നു.[4] കോറലുകളുടെ വൈവിദ്ധ്യം കുറവാണെങ്കിലും ഈ പ്രദേശത്തുള്ള മത്സ്യങ്ങളുടെ ജൈവവൈവിദ്ധ്യം വലുതാണ്. പോഗോനോപെർസ ഓസെല്ലാറ്റ്, ചേറ്റഡോൺ ഗാർഡ്നേരി, ചേറ്റഡോൺ സാന്തോസെഫാലസ്, സെന്റോപൈഗേ ഫ്ലാവിപെക്ടറാലിസ്, ജെനികാന്തസ് കൗഡോവിറ്റാറ്റസ്, ഹാലിയോകോറസ് കോസ്മെറ്റസ്, സ്റ്റെതോജുലിസ് ആൽബോവിറ്റാറ്റസ്, സ്കാറസ് എന്നിയാകാന്തസ്, സ്കാറസ് സ്കാബർ, സെബ്രസോമ ഡെസ്ജാർഡീനി തുടങ്ങിയവ് ഇവിടെ കാണപ്പെട്ട മത്സ്യങ്ങളാണ്.[4]
ഒരിനം മെഗാമൗത്ത് സ്രാവിനെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.[6] ഈ ഇനത്തിൽ പെട്ട സ്രാവ് ഇരുപത്തൊന്നാമതോ[6] ഇരുപത്തിമൂന്നാമതോ[7] തവണയാണ് നിരീക്ഷിക്കപ്പെടുന്നത്. 1976-ലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്.
ഡറ്റാഫ്രൈനസ് വൽഹല്ലേ എന്നയിനം മരത്തവളയെ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപ് ബഫോ വൽഹല്ലേ എന്നായിരുന്നു ഇതിന്റെ പേര്. കനത്ത വനനശീകരണം കാരണം ഈ ദ്വീപിൽ മാത്രം കാണപ്പെടുന്ന ഈ ഇനം തവള വംശനാശഭീഷണി നേരിടുന്നുണ്ട്.[8]
ടൂറിസം
തിരുത്തുകവാഹനം വാടകയ്ക്കെടുത്ത് മാത്രമേ ഒരു ദിവസം കൊണ്ട് ചില കടൽത്തീരങ്ങൾ സന്ദർശിക്കാൻ സാധിക്കൂ. ഇവിടെ പൊതുഗതാഗതസംവിധാനം ഇല്ല.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Pulau Weh". Global Volcanism Program. Smithsonian Institution. Retrieved 2006-11-16.
- ↑ "April 11, 2012 - Pesona surga nan indah di ujung barat Indonesia".
- ↑ Curray, J.R. (2005). "Tectonics and history of the Andaman Sea region". Journal of Asian Earth Sciences. 25 (1): 187–232. Bibcode:2005JAESc..25..187C. doi:10.1016/j.jseaes.2004.09.001.
- ↑ 4.0 4.1 4.2 4.3 G.R., Gerald R.; Werner,T.B. (2002). "Coral Reef Fish Assessment in the 'Coral Triangle' of Southeastern Asia". Environmental Biology of Fishes. 65 (2): 209–214. doi:10.1023/A:1020093012502.
- ↑ 5.0 5.1 "The people of Weh Island". Aceh Tourism Office. Archived from the original on 2006-11-28. Retrieved 2006-11-30.
- ↑ 6.0 6.1 White, W.T.; Fahmi,M.A.; Sumadhiharga,K. (2004). "A Juvenile Megamouth Shark Megachasma Pelagios (Lamniformes: Megachasmidae) From Northern Sumatra, Indonesia" (PDF). The Raffles Bulletin of Zoology. 52 (2): 603–607. Archived from the original (PDF) on 2007-06-18. Retrieved 2016-11-24.
- ↑ "Megamouth Shark #23 Washes Up in Sumatra, Indonesia". Florida Museum of Natural History. 13 March 2004. Retrieved 2006-11-21.
- ↑ Iskandar, D.; Mumpuni (2004). "Duttaphrynus valhallae". IUCN Red List of Threatened Species. Version 2015.2. International Union for Conservation of Nature. Retrieved 13 September 2015.
{{cite web}}
: Cite has empty unknown parameter:|authors=
(help); Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ "Gapang Beach, The Beauty in The Edge of Indonesia's Archipelago". Archived from the original on 2016-11-03. Retrieved February 17, 2015.
- ↑ Suan Natalia Poskitt. "Pantai di Pulau Weh". Retrieved February 18, 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pantai Iboih, Surga Tersembunyi". Archived from the original on 2016-03-04. Retrieved February 18, 2015.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Official site Archived 2013-01-13 at the Wayback Machine.
- Marine Life of Pulau Weh[പ്രവർത്തിക്കാത്ത കണ്ണി]
- Pulau Weh Archived 2014-12-18 at the Wayback Machine. A Traveler's Guide to Pulau Weh
- Monster divers Diving centre in Pulau Weh
- Pulau Weh Diving Pulau Weh Diving
- Pulau Weh Travel Guide Archived 2015-08-26 at the Wayback Machine. Pulau Weh Travel Guide