സയനൈഡ് ഉപയോഗിച്ചുള്ള മീൻപിടുത്തം

(Cyanide fishing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സയനൈഡ് ഉപയോഗിച്ചുള്ള മീൻപിടുത്തം എന്നത് അക്വേറിയങ്ങൾക്കുവേണ്ടിയുള്ള ഒരു തരത്തിലുള്ള മീൻപിടുത്തരീതിയാണ്. പിടിക്കേണ്ട മൽസ്യത്തിന്റെ ആവാസവ്യവസ്ഥയിലേക്ക് മൽസ്യത്തെ ബോധം കെടുത്താനായി സോഡിയം സയനൈഡ് മിശ്രിതം തളിക്കുന്നു. ലക്ഷ്യമിട്ടുള്ള മൽസ്യങ്ങളെ മാത്രമല്ല പവിഴപ്പുറ്റുകൾ ഉൾപ്പെടെയുള്ള മറ്റനേകം കടൽജീവികളെ ഈ രീതി ബാധിക്കുന്നു.

ആവാസവ്യവസ്ഥയുടെ നാശം

തിരുത്തുക

തെക്കു-കിഴക്ക് ഏഷ്യയിലെ മൽസ്യബന്ധന മേഖലകൾ ഒന്നാകെ ഇപ്പോൾത്തന്നെ ഡൈനാമിറ്റ് ഉപയോഗിച്ചുള്ള മൽസ്യബന്ധനം മൂലമുള്ള ആഘാതം ഏറ്റിടുണ്ട്. സയനൈഡ് ഉപയോഗിച്ചുള്ള മൽസ്യബന്ധനം മൂലം അവ നശിക്കുകയോ പൂർണ്ണമായും ഇല്ലാതാകുകയോ ചെയ്തിട്ടുണ്ട്. [1]

  1. Dzombak, David A; Ghosh, Rajat S; Wong-Chong, George M. Cyanide in Water and Soil. CRC Press, 2006, Chapter 11.2: "Use of Cyanide for Capturing Live Reef Fish".