ആൻഡമാൻ കടൽ

കടൽ
(Andaman Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ് ആൻഡമാൻ കടൽ (ബംഗാളി: আন্দামান সাগর; ഹിന്ദി: अंडमान सागर) ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കും മ്യാൻമാറിന്റെ തെക്കും തായ്‌ലാന്റിന്റെ പടിഞ്ഞാറും മലയ് ഉപദ്വീപിന്റെ വടക്ക് പടിഞ്ഞാറും സുമാത്രയുടെ വടക്കും ആന്തമാൻ നിക്കോബാർ ദ്വീപുകളുടെ കിഴക്കുമായി സ്ഥിതിചെയ്യുന്നു. ആൻഡമാൻ ദ്വീപുകളുടെ പേരിൽ നിന്നുമാണ് ഈ കടലിന്റെ പേർ വന്നത്.

ആൻഡമാൻ കടൽ
Typeകടൽ
Basin countriesഇന്ത്യ, Myanmar, Thailand, Indonesia, Malaysia
Max. length1,200 കി.മീ (746 മൈ)
Max. width645 കി.മീ (401 മൈ)
Surface area600,000 കി.m2 (231,700 ച മൈ)
Average depth1,096 മീ (3,596 അടി)
Max. depth4,198 മീ (13,773 അടി)
Water volume660,000 കി.m3 (158,000 cu mi)
References[1][2]


പരമ്പരാഗതമായി കടൽ, മത്സ്യബന്ധനത്തിനും തീരദേശ രാജ്യങ്ങൾക്കിടയിലുള്ള ചരക്കുകളുടെ ഗതാഗതത്തിനും ഉപയോഗിക്കുന്നു. പവിഴപ്പുറ്റുകളും ദ്വീപുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂകമ്പവും സുനാമിയും മൂലം മത്സ്യബന്ധന, വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ തകർന്നു.


  1. Andaman Sea, Great Soviet Encyclopedia (in Russian)
  2. Andaman Sea, Encyclopædia Britannica on-line
"https://ml.wikipedia.org/w/index.php?title=ആൻഡമാൻ_കടൽ&oldid=3169891" എന്ന താളിൽനിന്ന് ശേഖരിച്ചത്