വെള്ളാരംകുന്ന്

ഇടുക്കി ജില്ലയിലെ ഗ്രാമം

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിലെ 18,4,2 വാർഡുകളുടെ പൊതുവായ പേരാണ് വെള്ളാരംകുന്ന്.

വെള്ളാരംകുന്ന്
ഗ്രാമം
Map
വെള്ളാരംകുന്ന് is located in Kerala
വെള്ളാരംകുന്ന്
വെള്ളാരംകുന്ന്
കേരളത്തിലെ സ്ഥാനം
Coordinates: 9°38′05″N 77°06′30″E / 9.6348372°N 77.1084538°E / 9.6348372; 77.1084538
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്പീരുമേട്
പഞ്ചായത്ത്കുമളി
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685535
ടെലിഫോൺ കോഡ്04869
വാഹന കോഡ്KL-37 (വണ്ടിപ്പെരിയാർ)
നിയമസഭാ മണ്ഡലംപീരുമേട്
ലോക്സഭാ മണ്ഡലംഇടുക്കി

സ്ഥാനം തിരുത്തുക

അടിമാലി - കുമളി ദേശീയപാതയിൽ ആണ് വെള്ളാരംകുന്ന് സ്ഥിതി ചെയ്യുന്നത്. കുമളി, കട്ടപ്പന, വണ്ടിപ്പെരിയാർ തുടങ്ങിയവയാണ് സമീപ പട്ടണങ്ങൾ.

ചരിത്രം തിരുത്തുക

ഏകദേശം 75 വർഷമായി ജനങ്ങൾ ഇവിടെ വസിക്കുന്നു. പൂഞ്ഞാറിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും കുടിയേറിയ കർഷകർ ആണ് ഇവിടെ വസിക്കുന്നത്.

വിദ്യാഭ്യാസം തിരുത്തുക

ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്‌ടു വരെയുള്ള പഠന സൗകര്യം മാത്രമേ ഇവിടെയുള്ളൂ. സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ആണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം.

സർക്കാർ സ്ഥാപനങ്ങൾ തിരുത്തുക

ഇവിടുത്തെ പ്രധാന സർക്കാർ കാര്യാലയങ്ങൾ പോസ്റ്റ്‌ ഓഫീസും വെറ്റിനറി ആശുപത്രിയുമാണ്.

ഗതാഗതം തിരുത്തുക

കട്ടപ്പന, കുമളി, ഉപ്പുതറ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ബസ്സ് സർവ്വീസുകൾ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=വെള്ളാരംകുന്ന്&oldid=3943831" എന്ന താളിൽനിന്ന് ശേഖരിച്ചത്