കുമിളി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് കുമിളി ഗ്രാമപഞ്ചായത്ത്. 1953 ഡിസംബർ 26 ന് രൂപം കൊണ്ട ഈ പഞ്ചായത്ത് അഴുത ബ്ലോക്ക് പരിധിയിൽ കുമിളി, പെരിയാർ, എരുമേലി തെക്ക് എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്നു. പ്രശസ്തമായ തേക്കടി വിനോദസഞ്ചാരകേന്ദ്രം ഈ പഞ്ചായത്തിലാണ്. 813.73 ചതുരശ്ര കിലോമീറ്റർ ആണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്താണ് കുമിളി ഗ്രാമപഞ്ചായത്ത്.
കുമിളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°28′9″N 77°11′30″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ചെങ്കര, എട്ടേക്കർ, പത്തുമുറി, വെള്ളാരംകുന്ന്, നൂലാമ്പാറ, വലിയകണ്ടം, ഒട്ടകത്തലമേട്, അമരാവതി, തേക്കടി, റോസ്സാപ്പൂക്കണ്ടം, താമരക്കണ്ടം, കുമളി, കൊല്ലംപട്ടട, സ്പ്രിംഗ് വാലി, ചോറ്റുപാറ, കുഴിക്കണ്ടം, അട്ടപ്പള്ളം, ഓടമേട്, ആനക്കുഴി, വിശ്വനാഥപുരം |
ജനസംഖ്യ | |
ജനസംഖ്യ | 33,722 (2001) |
പുരുഷന്മാർ | • 17,273 (2001) |
സ്ത്രീകൾ | • 16,449 (2001) |
സാക്ഷരത നിരക്ക് | 84 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221132 |
LSG | • G060802 |
SEC | • G06049 |
അതിരുകൾ
തിരുത്തുക- തെക്ക് - പത്തനംതിട്ട ജില്ല
- കിഴക്ക് - തമിഴ്നാട്
- വടക്ക് - ചക്കുപള്ളം പഞ്ചായത്ത്
- പടിഞ്ഞാറ് - വണ്ടിപ്പെരിയാർ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- എട്ടേക്കർ
- ചെങ്കര
- വെള്ളാരംകുന്ന്
- പത്തുമുറി
- ഒട്ടകതലമേട്
- അമരാവതി
- നൂലാംപാറ
- വലിയകണ്ടം
- റോസാപ്പൂകണ്ടം
- താമരകണ്ടം
- തേക്കടി
- കുമളി
- കൊല്ലംപട്ടട
- കുഴികണ്ടം
- അട്ടപ്പള്ളം
- സ്പ്രിംഗ് വാലി
- ചോറ്റുപാറ
- വിശ്വനാഥപുരം
- ഓടമേട്
- ആനക്കുഴി
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001