വെള്ളാഞ്ചിറ പള്ളി
തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ വെള്ളാഞ്ചിറയിൽ (ചാലക്കുടിയുടെ പടിഞ്ഞാറ് ഭാഗം) സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് വെള്ളാഞ്ചിറ പള്ളി (Vellanchira Church) അഥവാ ഫാത്തിമ മാതാ പള്ളി (Our Lady of Fathima Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. ഫാത്തിമ മാതാവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.
നാഴികക്കല്ലുകൾ
തിരുത്തുകചാലക്കുടി ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന വെള്ളാഞ്ചിറ നിവാസികൾക്കായി 1953 ൽ പള്ളി സ്ഥാപിച്ചു. 26 ജനുവരി 1966 ൽ ഇടവകയായി ഉയർത്തി. പുതുക്കി പണിത പള്ളിയുടെ വെഞ്ചിരിപ്പ് 24 ഏപ്രിൽ 2003 ന് നടത്തുകയും ചെയ്തു.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകVellanchira Church എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.