വെബ് ബ്രൗസർ

വെബ്പേജ് കാണാനുള്ള ഒരു സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ആണ്‌ വെബ് ബ്രൌസർ
(വെബ് ബ്രൌസർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വെബ് താളിലോ, വെബ്‌സൈറ്റിലോ, വേൾഡ് വൈഡ് വെബിലോ, ലോക്കൽ ഇൻട്രാനെറ്റിലോ ഉള്ള വാക്ക്‌, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു സോഫ്റ്റ്‌വെയർ പ്രയോഗം (ആപ്ലിക്കേഷൻ) ആണ്‌ വെബ് ബ്രൌസർ അഥവാ പര്യയനി. ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, ഓപ്പറ, നെറ്റ്സ്കേപ് നാവിഗേറ്റർ, മോസില്ല,എപിക് എന്നിവയാണ്‌ പ്രധാനപ്പെട്ട ചില വെബ് പര്യയനികൾ.

ഒരു വെബ് പേജ് പ്രദർശിപ്പിക്കുന്ന ഒരു വെബ് ബ്രൗസർ (സഫാരി)

ചരിത്രം

തിരുത്തുക

സാ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാ‍വായ ടിം ബർണേയ്സ് ലീ തന്നെയാണ് ആദ്യത്തെ ബ്രൌസറും സൃഷ്ടിച്ചത്. സാ൪വ്വലോകജാലി (WorldWideWeb) 1990-ൽ പുറത്തിറങ്ങിയ ആ ബ്രൌസറിനെ പിന്നീട് നെക്സസ് എന്ന് പുനർനാമകരണം ചെയ്തു. ലീയും ജീൻ ഫ്രാങ്കോയ്സ് ഗ്രോഫും ചേർന്ന് സി ഭാഷയുപയോഗിച്ച് പൊളിച്ചെഴുതകയും പേര് ലിബ്ഡബ്ല്യുഡബ്ല്യുഡബ്ല്യു (libwww) എന്നാക്കി മാറ്റുകയും ചെയ്തു.

1990-കളുടെ തുടക്കത്തിൽ ഒരുപിടി വെബ് പര്യയനികളുണ്ടായി നികോളാ പെല്ലോ എന്ന പ്രോഗ്രാമർ നിർമ്മിച്ച ഡോസിൽ നിന്നും യുണിക്സിൽ നിന്നും ഉപയോഗിക്കാവുന്ന ബ്രൌസറും മക്കിന്റോഷിനായുണ്ടാക്കിയ സാംബയും ആയിരുന്നു അവയിൽ പ്രധാനം. അമേരിക്കയിലെ ഇല്ലിനോയ്സ് സർവ്വകലാശാലയിലെ നാഷണൽ സെന്റർ ഫോർ സൂപ്പർകമ്പ്യൂട്ടിങ്ങിലെ മാർക് ആൻഡേഴ്സണും എറിക് ബിനായും ചേർന്ന് 1993 ഫെബ്രുവരിയിൽ യുണിക്സിനായി മൊസൈക് എന്നൊരു പര്യയനി പുറത്തിറക്കി. ഏതാനും മാസങ്ങൾക്കു ശേഷം മൊസൈക്കിന്റെ മക്കിന്റോഷ് പതിപ്പും പുറത്തിറങ്ങി. മൊസൈക് അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. മൊസൈക്കിന്റെ സാങ്കേതികവിദ്യ ആദ്യം സ്പൈഗ്ലാസ് എന്നൊരു കമ്പനി സ്വന്തമാക്കി.

തുടർന്ന് ഒന്നു രണ്ട് മാസങ്ങൾക്കുള്ളീൽ മാർക്ക് ആൻഡേഴ്സൺ മൊസൈക്കിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന മറ്റു രണ്ട് പേരോടൊപ്പം ഒത്തു ചേർന്ന് നെറ്റ്സ്കേപ്പ് നാവിഗേറ്റർ എന്ന പുതിയ പര്യയനി പുറത്തിറക്കുകയുണ്ടാ‍യി. മൊസൈക്ക് ബ്രൌസറിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു നെറ്റ്സ്കേപ്പ് നാവിഗേറ്ററും പുറത്തിറങ്ങിയത്. 1994 ഒക്ടോബർ 13-ആം തീയതിയോട് നെറ്റ്സ്കേപ്പ് നാവിഗേറ്റർ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾക്ക് ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നതിനായി സൗജന്യമായി ലഭിച്ച് തുടങ്ങി. മൊസൈക്ക് വെബ്‌ബ്രൌസറിനേക്കാളും വളരെയധികം പ്രത്യേകതയുള്ളതായിരുന്നു നെറ്റ്സ്‌കേപ്പ് നാവിഗേറ്റർ . നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത പ്ലഗിനുകളായിരുന്നു. തേഡ് പാർട്ടി സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മാക്രോ മീഡിയ പ്രസന്റേഷനുകളും ഫ്ലാഷ് ഫയലുകളൂം നെറ്റ്‌സ്കേപ് നാവിഗേറ്റർ വഴി ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിച്ചു. നെറ്റ്സ്കേപ് നാവിഗേറ്റർ രണ്ടാം തലമുറയിൽ പെട്ട ബ്രൗസറായി വളരെപ്പെട്ടെന്നു തന്നെ അറിയപ്പെട്ടു തുടങ്ങി. മോസൈക്ക് ബ്രൗസറിനെ അപേക്ഷിച്ച് വളരെയധികം വേഗതയിൽ ബ്രൗസ് ചെയ്യുന്നതിനായി നെറ്റ്സ്കേപ് നാവിഗേറ്റർ ഉപയോക്താക്കളെ സഹായിച്ചു.

നെറ്റ്സ്കേപ്പ് നാവിഗേറ്റർ അവതരിപ്പിക്കുമ്പോൾ അതിന്റെ മറ്റൊരു പ്രത്യേകത അതിന്റെ വേഗതയും ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള കഴിവുമായിരുന്നു. മാത്രമല്ല കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യുന്നതിനായും മൊസൈക്കിനെ അപേക്ഷിച്ച് കൂടുതൽ സാങ്കേതിക വിദ്യകളും ( ഇമെയിലുകൾ അയക്കുന്നതിനും യൂസ് നെറ്റ് ന്യൂസ് റീഡറുകളും) നെറ്റ്സ്കേപ്പ് നാവിഗേറ്ററിർ ഉൾക്കൊള്ളിച്ചീരുന്നു.ജാവ അപ്‌ലറ്റുകളും ജാവസ്ക്രിപ്റ്റുകളും എംബഡ് ചെയ്തിരുന്നതിനാൽ ഉപയോക്താക്കൾക്ക് ഗെയിമുകൾ കളിക്കുന്നതിനും സ്റ്റോക്ക് മാർക്കറ്റുകളുടെ വിവരങ്ങൾ സ്വീകരിക്കാനും ഇതു വഴി കഴിഞ്ഞു. മാത്രമല്ല വെബ് പേജ് നിർമ്മാതാക്കൾക്ക് വെബ്സൈറ്റുകൾ കൂടുതൽ ആകർഷകമാക്കി ചെയ്യുന്നതിനും ഇതു വളരെയധികം സഹായിച്ചു.1996 അവസാ‍നമായപ്പോഴേക്കും 75 ശതമാനത്തോളം വരുന്ന വെബ് സൈറ്റ് ഉപയോക്താക്കളും ഉപയോഗിച്ചിരുന്ന ബ്രൌസർ നെറ്റ്‌സ്കേപ്പ് നാവിഗേറ്ററായി മാറി.

1995 ന്റെ മധ്യത്തോടു കൂടി വേൾഡ് വൈഡ് വെബ് പത്രമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരമാർജ്ജിച്ചു തുടങ്ങി. നെറ്റ്സ്കേപ്പ് നാവിഗേറ്റർ ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടമായിരുന്നു അതു. വിൻഡോസ് 95 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ കൂടെ ഇറങ്ങിയപ്പോൾ ഇന്റർനെറ്റ് എക്സ്പ്ലോറർ 1.0 എന്ന പേരിൽ ഒരു വെബ് ബ്രൌസർ കൂടി മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തിരുന്നു.ഇവിടെയും ഉപയോഗിച്ചിരുന്നതു മൊസൈക്കിന്റെ സാങ്കേതികവിദ്യ തന്നെയായിരുന്നു. എന്നാൽ ആദ്യകാലങ്ങളിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ ശൈശവദശയിലായിരുന്നതിനാൽ നെറ്റ്സ്കേപ്പിന്റെ ആധിപത്യം തകർക്കാൻ മൈക്രോസോഫ്റ്റിനു കഴിഞ്ഞിരുന്നില്ല. പിന്നീട് മൂന്നു മാസത്തിനു ശേഷം മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലൊററിന്റെ രണ്ടാമത്തെ വേർഷൻ 2.0 എന്ന പേരിൽ പുറത്തിറക്കി. ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനോടൊപ്പം തന്നെ വാണിജ്യാവശ്യങ്ങൾക്കു വരെ ഇവ സൗജന്യമായി നൽകിതുടങ്ങിയതോടു കൂടി ബ്രൌസർ വാർ എന്നറിയപ്പെട്ട ബ്രൌസർ നീർമ്മാതാക്കൾ തമ്മിലുള്ള മത്സരം ആരംഭിക്കുകയുണ്ടായി. 1996-ൽ എക്സ്പ്ലോററിന്റെ 3.0 എന്ന വേർഷൻ പുറത്തിറങ്ങുന്നതോട് കൂടി ഈ മത്സരം അതിന്റെ പാരമ്യത്തിൽ എത്തുകയും ചെയ്തു. നാവിഗേറ്ററിനെ അപേക്ഷിച്ച് സ്ക്രിപിറ്റിംഗ് സൗകര്യം കൂടി ഇതിലുണ്ടായിരുന്നു. എന്നാലും നെറ്റ്സ്കേപ്പിന്റെ വ്യാപാരത്തെ അത് ബാധിച്ചിരുന്നില്ല. ചിലരാകട്ടെ ഇന്റർനെറ്റ് എക്സ്പ്ലോറർ അത്ര സുരക്ഷിതമല്ലെന്നും ആശങ്കപ്പെട്ടു. ആശങ്കയെ ശരിവയ്ക്കും വിധം ഇറങ്ങി ഒൻപതാം ദിവസം ആദ്യത്തെ സുരക്ഷാപ്രശ്നം കണ്ടെത്തുകയും ചെയ്തു. 1997 ഒക്ടോബറിൽ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ നാലാമത്തെ വേർഷൻ 4.0 എന്ന പേരിൽ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സൻഫ്രാൻസിസ്കോയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ വെച്ചു പുറത്തിറക്കിയ ഈ വേർഷൻ മുതലാണ് എക്സ്പ്ലോററിന്റെ പ്രശസ്തമായ “e" എന്ന ലോഗൊ മൈക്രോസോഫ്റ്റ് അവരുടെ ബ്രൌസറിൽ ഉപയോഗിച്ച് തുടങ്ങുന്നത്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരത്തെ ഈ വേർഷൻ മാറ്റിമറിക്കുകയുണ്ടായി. വിൻഡോസിനോടൊപ്പം തന്നെ സൗജന്യമായി ലഭിച്ച് തുടങ്ങിയതോടു കൂടി മറ്റൊരു വെബ് ബ്രൌസറിന്റെ ആവശ്യം ഉപയോകതാക്കൾക്ക് വേണ്ടി വന്നില്ല. വിപ്ലവകരമായ ഒരു ചുവടു വെപ്പായിരുന്നു വിൻഡോസിനോടൊപ്പം ഇന്റർനെറ്റ് എക്സ്പ്ലൊറർ സൗജന്യമായി നൽകിയതോട് കൂടി മൈക്രോസോഫ്റ്റ് നടത്തിയത്. മാത്രമല്ല ഏറ്റവും പ്രചാരമാർജ്ജിച്ചിരുന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറും വിൻഡോസ് ആയിരുന്നു. എന്നാലും 1999-ൽ ഇന്റർനെറ്റ് എക്സ്പ്ലോറർ 5 പുറത്തിറങ്ങിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ബ്രൌസർ അതായിത്തീർന്നു.

1993-ൽ തന്നെ കാൻസാസ് സർവ്വകലാശാലയിലെ ഡെവലപ്പർമാർ ലിങ്ക്സ് (Lynx) എന്നൊരു റ്റെക്സ്റ്റ് അധിഷ്ഠിത ബ്രൌസർ പുറത്തിറക്കിയിരുന്നു. 1994-ൽ നോർവേയിലെ ഓസ്ലോയിലെ ഒരു സംഘം ഓപ്പറ എന്ന ബ്രൌസർ പുറത്തിറക്കി. 1996 വരെ ഓപ്പറയും ഏറെ പ്രചാരം നേടിയിരുന്നു. ലാഭം ലക്ഷ്യം വച്ചുള്ള ആദ്യ വെബ് ബ്രൌസർ 1994 ഡിസംബറിൽ നെറ്റ്സ്കേപ് പുറത്തിറക്കിയ മോസില്ലയായിരുന്നു. 2002-ൽ മോസില്ല ഓപ്പൺ സോഴ്സ് ആകുകയും അത് വളർന്ന് ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച ഫയർഫോക്സ് ആയിത്തീരുകയും ചെയ്തു. നവംബർ 2004-ൽ ആണ് ഫയർഫോക്സിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.

ഏറ്റവും ഒടുവിലായി വിപണിയിൽ എത്തിയ വെബ് പര്യയനി ഗൂഗിളിന്റെ ഗൂഗിൾ ക്രോം ആണ്. സെപ്റ്റംബർ 8-ൽ ആദ്യം പുറത്തിറങ്ങിയ ഈ ബ്രൌസർ സെപ്റ്റംബർ 2009 ഓടു കൂടി ഉപയോഗത്തിൽ വിപണിയുട 2.84% നേടി.


വിപണി ഓഹരി

തിരുത്തുക
 
Most used web browser by country, as of June 2015.
  Safari
  UC
  Iron
  Opera
  No info
StatCounter Jan. 2018 desktop share[1]
Google Chrome
65.98%
Mozilla Firefox
11.87%
Internet Explorer
7.28%
Safari
5.87%
Microsoft Edge
4.11%
Opera
2.35%
UC Browser
0.87%
Yandex Browser
0.52%
Cốc Cốc
0.22%
QQ Browser
0.2%
Chromium
0.13%
Sogou Explorer
0.12%
Maxthon
0.12%
PhantomJS
0.06%
360 Secure Browser
0.06%
Pale Moon
0.04%
Vivaldi
0.04%
Mozilla Suite
0.03%
SeaMonkey
0.03%
Amigo
0.02%
Naver Whale
0.01%
Other
0.05%


  1. "Desktop Browser Market Share Worldwide". StatCounter.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെബ്_ബ്രൗസർ&oldid=4116111" എന്ന താളിൽനിന്ന് ശേഖരിച്ചത്