മോസില്ല
മോസില്ല ഫൗണ്ടേഷൻ നിർമ്മിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സംയുക്ത സൂട്ടിനാണ് ഔദ്യോഗികമായി മോസില്ല എന്നു പറയുന്നത്. മോസില്ല ഫൌണ്ടേഷൻ നിർമ്മിക്കുന്ന ഓരോ സോഫ്റ്റ്‌വെയറുകൾക്കും ഉദാഹരണത്തിന് ഫയർഫോക്സിനും, തണ്ടർ ബേഡിനും മോസില്ല എന്നു പറയാറുണ്ട്.
പ്രധാനമായും മൂന്നുകാര്യങ്ങളെ മോസില്ല എന്ന പദം കൊണ്ടുദ്ദേശിക്കാം;
- നെറ്റ്‌സ്‌കേപ്പ് നാവിഗേറ്ററിന്റെ രഹസ്യപ്പേര്.
- മോസില്ല ആപ്ലിക്കേഷൻ സൂട്ടിന്റെ ഔദ്യോഗിക നാമങ്ങളിലൊന്ന്.
- നെറ്റ്‌സ്‌കേപ്പിന്റെ ഭാഗ്യചിഹ്നം.