വെങ്ങനെല്ലൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരള സംസ്ഥാനത്തെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വെങ്ങനെല്ലൂർ.[1] ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ ഗ്രാമം. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. തിരുവീമ്പിലപ്പൻ എന്നാണ് ഇവിടത്തെ ശിവപ്രതിഷ്ഠ അറിയപ്പെടുന്നത്. മേടമാസത്തിൽ ഇവിടെ 30 ദിവസവും ചാക്യാർകൂത്ത് നടത്തപ്പെടുന്നു. വെങ്ങനെല്ലൂർ ദേശത്തെ വേല ഇവിടെനിന്നാണ് പുറപ്പെടുന്നത്. അന്തിമഹാകാളൻ ക്ഷേത്രത്തിലാണ് വേല അവസാനിക്കുന്നത്. എൻഎം എൽപി സ്ക്കൂളാണ് ഇവിടത്തെ ഒരു വിദ്യാലയം. വെങ്ങനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഇവിടെ സ്ഥിതിചെയ്യുന്നു.

Venganellur

Venganelloor
village
Country India
StateKerala
DistrictThrissur
ഭരണസമ്പ്രദായം
 • ഭരണസമിതിChelakkara G P
ജനസംഖ്യ
 (2001)
 • ആകെ10,431
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680586
Telephone code0488425
വാഹന റെജിസ്ട്രേഷൻKL-48
Nearest cityChelakkara
Lok Sabha constituencyAlathur
Vidhan Sabha constituencyChelakkara
Civic agencyChelakkara G P
ClimateTemperate (Köppen)


ജനസംഖ്യ

തിരുത്തുക

2001 ലെ കാനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 10431 ആണ്. ഇതിൽ 4930 പുരുഷന്മാരും 5501 സ്ത്രീകളും ഉൾപ്പെടുന്നു[1].

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=വെങ്ങനെല്ലൂർ&oldid=3455421" എന്ന താളിൽനിന്ന് ശേഖരിച്ചത്