വെങ്കലം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(വെങ്കലം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭരതന്റെ സംവിധാനത്തിൽ 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വെങ്കലം. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് രവീന്ദ്രൻ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചത്.

വെങ്കലം
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംവി.വി. ബാബു
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമുരളി
മനോജ്‌ കെ. ജയൻ
മാള അരവിന്ദൻ
ഉർവശി
കെ.പി.എ.സി. ലളിത
സംഗീതം
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോസൃഷ്ടി ആർട്സ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

ലോഹകർമ്മം കുലത്തൊഴിലാക്കിയ മൂശാരി സമുദായവും അവരിൽ മുൻകാലങ്ങളിൽ നിലനിന്നിരുന്ന ബഹുഭർതൃസമ്പ്രദായക്രമവും ആധുനികകാലരീതികളുമായുള്ള സംഘർഷമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഈ ചിത്രത്തിലെ നാലു ഗാനങ്ങളും വളരെ പ്രശസ്തമായിരുന്നു. കെ.എസ്. ചിത്ര പാടിയ പത്തുവെളുപ്പിന് എന്ന ഗാനത്തിന്റെ പുരുഷശബ്ദത്തിലുള്ള പതിപ്പ് കാസറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. ചലച്ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്ന ഈ ഗാനത്തിലൂടെയാണ് ബിജു നാരായണൻ ചലച്ചിത്രപിന്നണിഗാനരംഗത്ത് പ്രശസ്തനായത്.

ഗാനം പാടിയത് രചന സംഗീതം
ആറാട്ടു കടവിങ്കൽ ... കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര പി. ഭാസ്കരൻ രവീന്ദ്രൻ
ഒത്തിരി ഒത്തിരി ..... കെ.ജെ. യേശുദാസ് ,ലതിക പി. ഭാസ്കരൻ രവീന്ദ്രൻ
പത്തു വെളുപ്പിന് .... കെ.എസ്. ചിത്ര പി. ഭാസ്കരൻ രവീന്ദ്രൻ
ശീവേലി മുടങ്ങി ...... കെ.ജെ. യേശുദാസ് പി. ഭാസ്കരൻ രവീന്ദ്രൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെങ്കലം_(ചലച്ചിത്രം)&oldid=2330916" എന്ന താളിൽനിന്ന് ശേഖരിച്ചത്