മൂശാരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: വൃത്തിയാക്കണം. (ഓഗസ്റ്റ് 2020) |
കമ്മാളർ എന്നറിയപ്പെടുന്ന ഒരു സമൂഹം കരകൗശലവിദഗ്ദ്ധരാണ് വിശ്വകർമ്മജർ,[അവലംബം ആവശ്യമാണ്] അതിലെ ഒരു അവർണ്ണ വിഭാഗമാണ് മൂശാരിമാർ എന്നറിയപ്പെടുന്നത്. മറ്റുള്ളവർ തച്ചാർ , കൊല്ലൻ, തട്ടാൻ. തച്ചാർമാർ മരപ്പണി ചെയ്യുന്നു. കൊല്ലൻ ഇരുമ്പ് കൊണ്ടു് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നു. തട്ടാൻ സ്വർണപ്പണി ചെയ്യുന്നു.[അവലംബം ആവശ്യമാണ്]
ജാതി വ്യവസ്ഥയിൽ
തിരുത്തുകദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഇവർ അവർണ്ണ ജാതിയായാണ് ഇവരെ പരികാണിക്കുന്നത്. സംസ്കൃത പഠനം, വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം എന്നിവയും ഈ സമൂഹത്തിനെ ജാതി വ്യവസ്ഥയിൽനിന്നും ഒരുപരിധി വരെ മാറ്റി നിർത്തി. എങ്കിലും ആചാരി സ്ഥാന(ജാതി)പേര് ബ്രാഹ്മണര് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവര് ആചാരി എന്ന പേര് ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു.[അവലംബം ആവശ്യമാണ്]
കേരളത്തിൽ ഈ ജാതിയിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത്
തിരുത്തുകഓട്ടുപണി ചെയ്യുന്നതിനാൽ മൂശാചാരി എന്നും മൂശാരി എന്നും അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് . ഓടുകൊണ്ടുള്ള പാത്രങ്ങൾ, വിഗ്രഹങ്ങൾ,ശില്പ്പങ്ങൾ, വിളക്കുകൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങൾ,അടക്കാപുത്തൂർ കണ്ണാടി കടവല്ലൂർ ഉരുളി, മൂച്ചുകുന്നു കണ്ണാടി മുതലായ അമൂല്യ വസ്തുക്കൾ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ഇവർ ത്വഷ്ടാവ് എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇവരെ കണ്ടുവരുന്നു.കേരള ചരിത്രത്തിൽ ആദ്യമായി മൂശാരി മാർക്ക് വേണ്ടി മാത്രം മലപ്പുറം ആസ്ഥാനമായി 2022മെയ് മാസത്തിൽ മൂശാരി സമുദായ സഭ (mss) എന്ന സംഘടനാ mpm/ca/229/2022 രൂപീകരിക്കുക്കും ചെയ്തിട്ടുണ്ട് കേരളത്തിൽ മൂശാരി മാർക്ക് വേണ്ടി രജിസ്റ്റർ ചെയ്ത ഏക സംഘടനാ ഇത് മാത്രം ആണ്.
ഇന്ത്യയിൽ എല്ലായിടത്തും താമസിക്കുന്ന, സർക്കാർ സംവരണനിയമപ്രകാരം വിശ്വകർമ്മ എന്ന വിഭാഗത്തിൽ പെടുന്ന വിശ്വകർമ്മ ജനങ്ങളിൽ കേരളത്തിൽ ഉള്ള ഒരു പ്രധാന വിഭാഗത്തെയാണ് മൂശാചാരിമാർ, അല്ലെങ്കിൽ എളുപ്പത്തിൽ മൂശാരിമാർ എന്നു വിളിക്കുന്നത് .
മൂശാചാരി മാർ വേദങ്ങളിൽ പറയുന്ന പ്രകാരം ആദി വിശ്വകർമ്മാവായ ശ്രീ വിരാട് വിശ്വബ്രഹ്മദേവന്റെ വിശ്വ ബ്രാഹ്മണ കുലത്തിൽ കൈത്തൊഴിലുകാരായി ജനിച്ചവരായതു കൊണ്ട് ഇവർ പേരിന്റെ കൂടെ ആചാരി എന്ന പദം കൂടി ചേർത്തു വരുന്നു.
പിന്നീടുണ്ടായ ബ്രാഹ്മണർ വേദങ്ങൾ പഠിക്കുന്നവരും, മന്ത്രങ്ങൾ ഉരുവിടുന്നവരും ആയതു കൊണ്ട് അവർ പേരിന്റെ കൂടെ ആചാര്യ എന്ന പദം ചേർക്കാറുണ്ട്.
മൂശാചാരി മാർ ചെമ്പ്, പിച്ചള, ഓട് എന്നിവ ചേർത്ത് ഉരുക്കിയെടുക്കുന്ന വെങ്കല ലോഹം കൊണ്ട് ക്ഷേത്ര വിഗ്രഹങ്ങൾ, ദീപസ്തംഭം, ചുറ്റു വിളക്കുകൾ, അഷ്ടമംഗല്യ സെറ്റ്, നിലവിളക്ക്, കിണ്ടി, മറ്റു പൂജാപാത്രങ്ങൾ, വീട്ടാവശ്യങ്ങൾക്കുള്ള പാത്രങ്ങൾ, ഉരുളി, കുടങ്ങൾ എന്നിവ പ്രധാനമായും ഉണ്ടാക്കുന്നവരാണ്.
സർക്കാർ സംവരണ നിയമപ്രകാരം മൂശാചാരി മാരെ വിശ്വകർമ്മ യിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സർക്കാർ സംബന്ധമായ സംവരണം വിദ്യാഭ്യാസത്തിനും, ജോലിയ്ക്കും ഇപ്പോൾ ലഭിക്കുന്നതിന് അപേക്ഷകളിൽ വിശ്വകർമ്മ എന്നു മാത്രമേ ചേർക്കാൻ പാടുള്ളു.
അപേക്ഷകളിൽ മൂശാരി മുതലായ ഉപവിഭാഗങ്ങളുടെ പേര് മാത്രം എഴുതിയാൽ അവർ വിശ്വകർമ്മയിൽ പെട്ട വരാണെന്ന് തെളിയിക്കാൻ മറെറാരു സർട്ടിഫിക്കറ്റു കൂടി സർക്കാർ സംവരണം ലഭിക്കാൻ അധികാരികളിൽ നിന്നും വാങ്ങിക്കൊടുക്കേണ്ടിവരും.
മൂശാചാരി മാരുടെ പണിശാല അവർ താമസിക്കുന്ന വീടിനോടു ചേർന്നു തന്നെ ആയിരിക്കും. ഈ പണിശാലയെ ആല എന്നാണ് വിളിച്ചു വരുന്നത്.
ഇത്തരം ആലകൾക്ക് മൂശാചാരി മാരുടെ എല്ലാത്തരം ജോലികളും ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.