മനുഷ്യരിൽ കൗമാര പ്രായം മുതൽക്കേ ജനനേന്ദ്രിയത്തിനു സമീപത്ത് രോമ വളർച്ച ഉണ്ടാകുന്നു. ഇവയെ ഗുഹ്യരോമം എന്ന് വിളിക്കുന്നു. ഇംഗ്ലീഷിൽ പ്യൂബിക് ഹെയർ (Pubic hair). ലൈംഗിക വളർച്ചയുടെ ഭാഗമായി ടെസ്റ്റോസ്റ്റിറോൺ (Testosterone) അഥവാ ആൻഡ്രജൻ (Androgen) ഹോർമോണുകളുടെ പ്രവർത്തന ഫലമായാണ് ഇവ രൂപപ്പെടുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തവും സവിശേഷവുമായ രീതിയിലാണ് ഇവ കാണപ്പെടുന്നത്. കക്ഷരോമവും ഇതേ കാലയളവിൽ ഉണ്ടാകുന്നു. തലമുടി, താടിരോമം എന്നിവ പോലെ ഗുഹ്യ രോമം നീണ്ടു വളരാറില്ല. യോനിയുടെ വെളിയിലായുള്ള ഭാഗം ഉപസ്ഥം (ഇംഗ്ലീഷിൽ വൾ‌വ) എന്നാണറിയപ്പെടുന്നത്. പെൺകുട്ടികളിൽ കൗമാര പ്രായം മുതൽക്കേ ഉപസ്ഥ ഭാഗത്ത് രോമവളർച്ചയുണ്ടാകുന്നു. ആൺകുട്ടികളിൽ ലിംഗത്തിന് സമീപത്തായി ഗുഹ്യരോമം വളരാൻ തുടങ്ങുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ മനുഷ്യരിൽ ഇവ കാണപ്പെടുന്നു. എങ്കിലും, പൊതുവേ ആൻഡ്രജൻ ഹോർമോൺ കുറഞ്ഞവരിലും, പ്രായമായവരിലും ഗുഹ്യരോമത്തിന്റെ അളവ് കുറഞ്ഞു കാണപ്പെടുന്നു, വിശേഷിച്ചു ഏകദേശം 55 വയസ് കഴിഞ്ഞവരിൽ തലമുടി കോഴിയുന്നതുപോലെ പോലെ തന്നെ ഗുഹ്യ രോമ വളർച്ചയും കുറയുന്നു. സ്ത്രീകളിൽ ആർത്തവവിരാമം എന്ന ഘട്ടം പിന്നിട്ടവരിൽ ഹോർമോൺ ഉത്പാദനത്തിൽ ഉള്ള കുറവു കാരണം ഗുഹ്യരോമ വളർച്ച കുറയുന്നു.

ആണിൻ്റെയും പെണ്ണിൻ്റെയും ഗുഹ്യഭാഗത്തെ മുടി

ജനനേന്ദ്രിയ ഭാഗത്തിന്റെ സംരക്ഷണമാണ് ഗുഹ്യ രോമത്തിന്റെ ധർമ്മം. ലൈംഗികമായി ബന്ധപ്പെടുമ്പോൾ ലോലമായ ഗുഹ്യചർമത്തിലേക്ക് നേരിട്ടുള്ള ഉരസൽ അഥവാ ഘർഷണം കുറയ്ക്കുവാനും, അതുവഴി രോഗാണുബാധകളെ തടയുവാനും, ഫിറമോണുകൾ ശേഖരിക്കുന്നതിനും, പൊടിയും മറ്റും യോനിയുടെ ഉള്ളിലേക്ക് കടക്കാതിരിക്കുന്നതിനും ഗുഹ്യരോമങ്ങൾ സഹായിക്കുന്നു. ഗുഹ്യരോമങ്ങൾ വൃത്തിക്കുറവിന്റെ ലക്ഷണമാണ് എന്ന് ചിലർ കരുതുന്നു. എന്നാൽ ഇത്‌ ശരിയല്ല. ഗുഹ്യരോമങ്ങൾ തികച്ചും സ്വഭാവികമായി ഉണ്ടാകുന്നതാണ്. അവ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. ചില ആളുകൾ ഗുഹ്യരോമങ്ങൾ നിലനിർത്തുമ്പോൾ, ചിലർ ഇവ ഷേവ് ചെയ്യാൻ ഇഷ്ടപെടുന്നു, എന്നാൽ മറ്റു ചിലരാകട്ടെ ഇവ പ്രത്യേക ശൈലിയിൽ ക്രമീകരിച്ചു സൂക്ഷിക്കുന്നു. പലവിധ ഫാഷനുകളിൽ ഇവ വെട്ടി സൂക്ഷിക്കുന്നതും സാധാരണമാണ്. ഷേവ് ചെയ്യണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനം ആണ്. ചില ആളുകൾ മതപരമായ ആചാരങ്ങളുടെ ഭാഗമായും ഗുഹ്യരോമം നീക്കാറുണ്ട്. പലപ്പോഴും ഇവ മൂടോടെ ഷേവ് ചെയ്യുന്നത് നിമിത്തം ഗുഹ്യചർമ്മത്തിൽ സൂക്ഷ്മമായ മുറിവുകൾ ഉണ്ടാകുവാനും, രോഗാണുബാധകൾ എളുപ്പം പടരുവാനും സാധ്യതയുണ്ട്; പ്രത്യേകിച്ച് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ഐവി (HIV), എച്പിവി (HPV) ഉൾപ്പടെയുള്ള രോഗാണുബാധകൾ (STDs) എളുപ്പത്തിൽ പകരാം. അതിനാൽ ഇവ ബുദ്ധിമുട്ട് ഉണ്ടാക്കുക ആണെങ്കിൽ ഷേവ് ചെയ്യുന്നത് ഒഴിവാക്കി ട്രിമ്മർ ഉപയോഗിച്ച് നീളം കുറക്കുകയോ കത്രിക കൊണ്ടു വെട്ടി നീളം കുറച്ചു നിർത്തുകയോ ചെയ്യുന്നതാണ് കൂടുതൽ ആരോഗ്യകരം എന്ന് ആരോഗ്യ വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. വിറ്റാമിൻ ബി 2 (റിബോഫ്ലാവിൻ), ബയോട്ടിൻ (വിറ്റാമിൻ ബി 7), ഫോളേറ്റ്, വിറ്റാമിൻ ബി 12, സിങ്ക് തുടങ്ങിയവ അടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും, ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതും ഗുഹ്യരോമങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. [1][2][3][4][5][6][7][8][9][10][11][12][13][14][15][16].

അവലംബം തിരുത്തുക

  1. "Pubic hair - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. "What's the Purpose of Pubic Hair? And 8 Other FAQs - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  3. "How to Look After Your Pubic Hair: A Medically-Approved Guide". How to Look After Your Pubic Hair: A Medically-Approved Guide.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Hairy Penis: Why It's Normal and Tips for Management". www.healthline.com.
  5. "To Shave or Not to Shave: An Ob-Gyn's Guide to Pubic Hair". www.acog.org.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Pubic Hair Trends & Pubic Hair Styles – Bushbalm". bushbalm.com.[പ്രവർത്തിക്കാത്ത കണ്ണി]
  7. "5 Women Pose for Striking Pubic Hair Portraits | Allure". www.allure.com.[പ്രവർത്തിക്കാത്ത കണ്ണി]
  8. "www.gillette.co.uk". www.gillette.co.uk.[പ്രവർത്തിക്കാത്ത കണ്ണി]
  9. "The Pubic Hair Guide for Men -- Everything You Need to Know". www.menshealth.com.
  10. "Women proudly flaunt their pubic and underarm hair". www.dailymail.co.uk.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Pubic hair removal among women in the United States". pubmed.ncbi.nlm.nih.gov.[പ്രവർത്തിക്കാത്ത കണ്ണി]
  12. "A Look at Pubic Hairstyles Around the World - Matador Network". matadornetwork.com.[പ്രവർത്തിക്കാത്ത കണ്ണി]
  13. "Why Shaving or Waxing Pubic Hair Might Be an STI Risk". www.verywellhealth.com.[പ്രവർത്തിക്കാത്ത കണ്ണി]
  14. "Association between pubic hair grooming and prevalent". www.ncbi.nlm.nih.gov.[പ്രവർത്തിക്കാത്ത കണ്ണി]
  15. "Correlation between pubic hair grooming and STIs". pubmed.ncbi.nlm.nih.gov.[പ്രവർത്തിക്കാത്ത കണ്ണി]
  16. "Pubic Hair Loss: Causes and Treatment Options - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗുഹ്യരോമം&oldid=4075073" എന്ന താളിൽനിന്ന് ശേഖരിച്ചത്