ലിംഫ്
ലിംഫ് വ്യവസ്ഥയിലൂടെ ഒഴുകുന്ന ദ്രാവകമാണ് ലിംഫ്. ജീവകലകളുടെ ഉള്ളിൽ നിന്നുള്ള ദ്രാവകം ലിംഫ് കുഴലുകളിൽ ശേഖരിക്കപെടുമ്പോഴാണ് ലിംഫ് ഉണ്ടാകുന്നത്[1]. ലിംഫ് കുഴലുകളിൽ നിന്ന് ലിംഫ് നോഡിലേയ്ക്ക് എത്തുന്ന ദ്രാവകം സബ്ക്ലേവിയൻ ധമനിയിൽ വച്ച് രക്തവുമായി കലരുന്നു. കലകളിൽ നിന്നുള്ള ദ്രാവകമായതുകൊണ്ടു തന്നെ രക്തവും ചുറ്റുമുള്ള കോശങ്ങളും തമ്മിൽ നടക്കുന്ന പദാർത്ഥം കൈമാറ്റം വഴി ലിംഫിന്റെ ഘടന എപ്പോഴും മാറിക്കൊണ്ടിരിക്കും. അധികമായ കോശദ്രവവും മാംസ്യങ്ങളും രക്തത്തിൽ തിരിച്ചെത്തിക്കുന്നത് ലിംഫാണ്. അതുപോലെ തന്നെ ബാക്ടീരിയകളെ ലിംഫ് വഴി ലിംഫ് നോഡിലെത്തിച്ച് നശിപ്പിച്ചു കളയുകയും ചെയുന്നു. മെറ്റാസ്റ്റാറ്റിക്ക് കാൻസർ കോശങ്ങളെയും ലിംഫിനു വഹിക്കാനാവും. ദഹനവ്യവസ്ഥയിലെ കൊഴുപ്പിനെ വഹിക്കുന്നതും ലിംഫാണ്. ലിംഫ എന്ന റോമൻ പദത്തിൽ നിന്നാണ് ലിംഫ് എന്ന പദം ഉത്ഭവിച്ചത്.
Lymph | |
---|---|
Details | |
Identifiers | |
Latin | lympha |
MeSH | D008196 |
TA | A12.0.00.043 |
FMA | 9671 |
Anatomical terminology |
ഘടന
തിരുത്തുകരക്തത്തിലെ പ്ലാസ്മയോട് സമാനമായ ഘടനയാണ് ലിംഫിനുള്ളത്. ലിംഫിൽ വെളുത്ത രക്താണുക്കളുണ്ട്. ലിംഫ് നോഡിൽ നിന്ന് പുറത്തുവരുന്ന ലിംഫിൽ ധാരാളമായി ലിംഫോസൈറ്റുകൾ കാണപ്പെടുന്നു. അതുപോലെതന്നെ മനുഷ്യന്റെ ദഹനവ്യവസ്ഥയിൽ രൂപം കൊള്ളുന്ന കൈയിൽ എന്നറിയപ്പെടുന്ന ലിംഫിൽ ധാരാളം കൊഴുപ്പും കാണപ്പെടുന്നു. കൈയിലിന് പാൽനിറമാണുള്ളത് .
കുഴൽ വ്യവസ്ഥ
തിരുത്തുകകാർഡിയോ രക്തക്കുഴൽ സിസ്റ്റത്തിൽ നിന്നും വ്യത്യസ്തമായി ലിംഫ് സിസ്റ്റം അടയ്ക്കാത്തതും കേന്ദ്രീകൃത പമ്പ് അഥവാ ലിംഫ് ഹാർട്ട് ഇല്ലാത്തതുമാണ്. അതുകൊണ്ട് ലിംഫിന്റെ സഞ്ചാരം വേഗത കുറഞ്ഞതും ചിതറിയതും ആണ്. കുറഞ്ഞ മർദ്ദം കാരണം അല്ലാതെ പെരിസ്റ്റാൾസിസ് (ലിംഫിന്റെ മുന്നോട്ടുള്ള ചലനം ഉണ്ടാക്കുന്നത് മൃദുല മാംസപേശികളുടെ സങ്കോച വികാസങ്ങളുടെ ഫലമായാണ്).
ലിംഫിന്റെ സംവഹനം
തിരുത്തുകവാൽവുകൾ ,ആന്റിഹിസ്റ്റാമിൻ പേശിയുടെ സങ്കോചസമയത്തെ ഞെരുക്കവും, ധമനികളുടെ സ്പന്ദനവും വഴിയാണ് ലിംഫിന്റെ ചലനം ഉണ്ടാകുന്നത്. ഇന്റർസ്റ്റിഷ്യൽ സ്പെയ്സിൽ നിന്നും ലിംഫ് കുഴലുകളിൽ എത്തുന്ന ലിംഫ് സാധാരണയായി പിന്നിലേക്ക് ഒഴുകാറില്ല. വാൽവുകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ലിംഫ് കുഴലുകളിൽ ഉണ്ടാകുന്ന പതിയെ മർദ്ദം ചില ദ്രാവകങ്ങൾ പുറകോട്ട് ഇന്റർസ്റ്റിഷ്യൽ സ്പെയ്സിലേക്ക് ഒഴുകുകയും നീര് (ഈഡിമ) ഉണ്ടാകുകയും ചെയ്യുന്നു.
വളർച്ചാമാധ്യമം
തിരുത്തുകജന്തു ശാസ്ത്രജ്ഞൻ ഗ്രാൻവില്ലെ ഹാരിസൺ 1907ൽ തവളയുടെ നാഡികോശത്തിന്റെ വളർച്ച കട്ടിയായ ലിംഫിന്റെ മാധ്യമത്താലാണ് എന്ന് തെളിയിച്ചു. ലിംഫ് നോടുകളും വെസലുകളും കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.