വി വി ശിവരാജൻ
മലയാളിയായ ഒരു സസ്യവർഗ്ഗീകരണവിദഗ്ദ്ധനായിരുന്നു വി വി ശിവരാജൻ (V. V. Sivarajan), (ജനനം 20-03-1944, മരണം 18-12-1995). മുപ്പതോളം പുതിയ സസ്യസ്പീഷിസുകളെ വിവരിച്ച അദ്ദേഹം ഇന്ത്യയിൽ പുതിയതായി ഇരുപത്തഞ്ചോളം ചെടികളെയും കണ്ടെത്തി. ഏഴു പുസ്തകങ്ങളും നൂറിലേറെ ഗവേഷണപ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ശിവരാജന്റെ ഇൻട്രൊഡക്ഷൻ റ്റു പ്ലാന്റ് ടാക്സോണമി (Introduction to Plant Taxonomy) എന്ന ഗ്രന്ഥം അന്താരാഷ്ട്രപ്രശസ്തമാണ്.[1]
V.V. Sivarajan വി വി ശിവരാജൻ | |
---|---|
ജനനം | |
മരണം | 1995 ഡിസംബർ 18 (52 വയസ്സ്) തലശേരി, കേരളം |
ദേശീയത | ഇന്ത്യക്കാരൻ |
കലാലയം | Sree Narayana College, Kannur , St. Albert’s College, Ernakulam |
അറിയപ്പെടുന്നത് | Introduction to Principles of Plant taxonomy |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സസ്യശാസ്ത്രം |
സ്ഥാപനങ്ങൾ | National Botanic Garden and Research Institute, Lucknow, Kirori Mal College, Delhi, കോഴിക്കോട് സർവ്വകലാശാല |
കാലിക്കറ്റ് സർവ്വകലാശാലയിൽ സസ്യശാസ്ത്രവിഭാഗം പ്രൊഫസർ ആയിരുന്നു ശിവരാജൻ. ഇന്ത്യൻ അസോസിയേഷൻ ഫോർ ആഞ്ചിയോസ്പേം ടാക്സോണമി (IAAT) ) തുടങ്ങാൻ മുൻകൈ എടുത്ത അദ്ദേഹം അതിന്റെ ആദ്യ സെക്രട്ടറി ആയിരുന്നു. IAAT യുടെ റീഡിയ എന്ന ജേണലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനവും ശിവരാജൻ വഹിച്ചിട്ടുണ്ട്. 52 ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.
ശിവരാജന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട ചില സസ്യങ്ങൾ
തിരുത്തുക- (Annonaceae) Orophea sivarajanii N.Sasidharan[2]
- (Aristolochiaceae) Thottea sivarajanii E.S.S.Kumar, A.E.S.Khan & Binu[3]
- (Balsaminaceae) Impatiens sivarajanii M.Kumar & Sequiera[4]
- (Convolvulaceae) Stictocardia sivarajanii Biju, Pushp. & P.Mathew[5]
- (Eriocaulaceae) Eriocaulon sivarajanii R.Ansari & N.P.Balakr.[6]
- (Menyanthaceae) Nymphoides sivarajanii K.T.Joseph[7]
- (Poaceae) Dimeria sivarajanii N.Mohanan & Ravi[8]
- (Poaceae) Tripogon sivarajanii Sunil[9]
ശിവരാജൻ കണ്ടെത്തിയ പുതിയ സസ്യങ്ങൾ
തിരുത്തുക- Ardisia stonei Sasidh. & Sivar.
- Argostemma anupama Sivar.
- Aristolochia krisagathra Sivar.
- Borreria malabarica Sivar. & Manilal
- Borreria ocymoides var. thekkumalensis Sivar. & K.T.Joseph
- Borreria stricta var. rosea Sivar. & Manilal
- Cleistanthus sankunnianus Sivar. & Balach.
- Curcuma ecalcarata Sivar. & Balach.
- Curcuma peethapushpa Sasidh. & Sivar.
- Geissaspis tenella var. malabarica Sivar. & A.Babu
- Hedyotis erecta Manilal & Sivar.
- Heliotropium keralense Sivar. & Manilal
- Hydnocarpus pendulus Manilal, T.Sabu & Sivar.
- Julostylis ampumalensis Pradeep & Sivar.
- Justicia ekakusuma Pradeep & Sivar.
- Lindernia calemeriana Sivar.
- Lindernia manilaliana Sivar.
- Lindernia tenuifolia var. pygmaea Sivar. & P.Mathew
- Nymphoides krishnakesara K.T.Joseph & Sivar.
- Orophea malabarica Sasidh. & Sivar.
- Phyllanthus kozhikodianus Sivar. & Manilal
- Portulaca oleracea var. linearifolia Sivar. & Manilal
- Psilanthus bababudanii Sivar., Biju & P.Mathew
- Psilanthus bridsoniae Sivar., Biju & P.Mathew
- Psilanthus malabaricus Sivar., Biju & P.Mathew
- Rotala cookii K.T.Joseph & Sivar.
- Rotala malabarica Pradeep, K.T.Joseph & Sivar.
- Rotala vasudevanii K.T.Joseph & Sivar.
- Sauropus saksenanus Manilal, Prasann. & Sivar.
- Sauropus varieri Sivar. & Balach.
- Sida fryxellii Sivar. & Pradeep
- Sida sivarajanii Tambde, Sardesai & A.K.Pandey
- Spermacoce ramanii Sivar. & R.V.Nair
- Tarenna trichurensis Sasidh. & Sivar.
- Thottea duchartrei Sivar., A.Babu & Balach.
- Thottea ponmudiana Sivar.
- Vitex negundo var. purpurascens Sivar. & Moldenke
അവലംബം
തിരുത്തുക- ↑ https://www.researchgate.net/profile/Biju-S-D/publication/274695718_In_memory_of_a_great_taxonomist_Prof_VV_sivarajan/links/55252fa10cf22e181e73ecf1/In-memory-of-a-great-taxonomist-Prof-VV-sivarajan.pdf?origin=publication_detail
- ↑ Nordic J. Bot. 19(3): 301 (1999). (IK)
- ↑ Rheedea 10(2): 117 (2000). (IK)
- ↑ Rheedea 6(2): 51 (1996). (IK)
- ↑ Novon 9(2): 147 (1999). (IK)
- ↑ Fam. Eriocaulac. in India 60 (1994). (IK)
- ↑ Willdenowia 20(1–2): 135. 1991 (IK)
- ↑ Rheedea 6(2): 47 (1996). (IK)
- ↑ Sida 18(3): 809. 1999 (IK)
- ↑ "Author Query for 'Sivar.'". International Plant Names Index.