മുളി
കാസർകോഡ് ജില്ലയിലെ ചെങ്കൽപ്പാറപ്പുറത്ത് വളരുന്ന ഒരിനം പുല്ലാണ് മുളി.
മുളി | |
---|---|
Dimeria ornithopoda | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Dimeria |
Type species | |
Dimeria acinaciformis | |
Synonyms[1] | |
|
രണ്ടടിയോളം ഉയരത്തിൽ വളരുന്ന ഈ പുല്ല് ഉപയോഗിച്ച് പഴയകാലത്ത് വീട് മേഞ്ഞിരുന്നു. ഇത്തരം വീടുകൾ വളരെയേറെ പരിസ്ഥിതിസൗഹൃദം പുലർത്തുന്നു. ചില റിസോർട്ടുകളിൽ മുളികൊണ്ട് നിർമ്മിച്ച കുടിലുകൾ കാണപ്പെടുന്നുണ്ട്. ക്രിസ്മസ് കൂടാരങ്ങൾ നിർമ്മിക്കുന്നതിനും മുളി ഉപയോഗിക്കാറുണ്ട്.
ജീവിതചക്രം
തിരുത്തുകജൂൺ മുതൽ ജനുവരി വരെയാണ് മുളിപ്പുല്ലിന്റെ ആയുസ്സ്. പുതുമഴയ്ക്ക് തന്നെ വിത്തുകൾ മുളയ്ക്കുന്നു. സപ്തംബർ മാസമാവുമ്പോഴേക്കും രണ്ടടിയോളം ഉയരത്തിൽ വളരുന്ന പുല്ല് ഒക്ടോബർ-ഡിസംബർ ആവുമ്പോഴേക്കും കതിരിടുകയും ചെയ്യുന്നു. ജനുവരിയാവുമ്പോഴേക്കും മൂപ്പെത്തി വിത്തുകൾ കാറ്റിലൂടെ വിതരണം നടക്കുന്നു.
മുളി അരിയൽ സമരം
തിരുത്തുക940കളിൽ പെരുമ്പള ഗ്രാമത്തിൽ കർഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജന്മിമാരുടെ കൊടും ക്രൂരതകൾക്കെതിരെ നടന്ന സമരങ്ങളിൽ ജ്വലിക്കുന്ന ഏടാണ് 'മുളി അരിയൽ സമരം'[2]. പൊതുഭൂമിയായിരുന്ന കോളിയടുക്കത്തെ ഏക്കർ കണക്കിന് വരുന്ന മൈതാനത്ത് നിറഞ്ഞുനിന്ന മുളി ഉപയോഗിച്ചാണ് അക്കാലത്ത് വീടുകൾ മേഞ്ഞത്. എന്നാൽ ഭൂമി കൈയടക്കിവച്ചിരുന്ന നാട്ടിലെ ജന്മിമാർ മുളി അരിയുന്നത് വിലക്കി. തുടർന്നാണ് സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവർ ജന്മിമാരുടെ എതിർപ്പ് വെല്ലുവിളിച്ച് മുളി അരിഞ്ഞ് സമരം നടത്തിയത്. തുടർന്ന് പൊലീസിനെ ഉപയോഗിച്ച് വ്യാപകമായി അക്രമം നടത്തി. വീടുകളിൽ പൊലീസ് കയറിയിറങ്ങി. സംഭവത്തിൽ 18 പേർക്കെതിരെ കേസെടുത്തു. മംഗളൂരു കോടതിയിലായിരുന്നു കേസ് നടന്നത്.
ചിത്രശാല
തിരുത്തുക-
മുളി നിറഞ്ഞ മടിക്കൈയിലെ ഒരു ചെങ്കൽപ്പാറ
-
മാടായിപ്പാറയിലെ മുളി
-
മുളി കൊണ്ട് നിർമ്മിച്ച പുൽക്കൂട്.