വി.എസ്. വിജയരാഘവൻ
1980, 1984, 1991 ലോക്സഭകളിൽ പാലക്കാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്(ഐ) പാർട്ടിയുടെ മുതിർന്ന നേതാവാണ് നിലവിൽ എ.ഐ.സി.സി മെമ്പറായ വി.എസ്.വിജയരാഘവൻ. (ജനനം:22 നവംബർ 1941) [2][3][4][5][6]
വി.എസ്. വിജയരാഘവൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 1980, 1984, 1991 | |
മുൻഗാമി | എ. സുന്നാ സാഹിബ് |
പിൻഗാമി | എൻ.എൻ. കൃഷ്ണദാസ് |
മണ്ഡലം | പാലക്കാട് ലോകസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എരിമയൂർ,പാലക്കാട് കേരളം | 22 നവംബർ 1941
രാഷ്ട്രീയ കക്ഷി | ഐഎൻസി (ഐ) |
പങ്കാളി(കൾ) | സൗമിനി വിജയരാഘവൻ |
കുട്ടികൾ | ഒരു മകൻ, രണ്ട് പെണ്മക്കൾ |
മാതാപിതാക്കൾ(s) | വി ജി സുകുമാരൻ, രുഗ്മിണി |
വസതി(കൾ) | എരിമയൂർ |
As of 21 നവംബർ, 2021 |
ജീവിതരേഖതിരുത്തുക
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന ഗ്രാമത്തിൽ വി.ജി.സുകുമാരൻ്റെയും രുഗ്മിണിയുടേയും മകനായി 1941 നവംബർ 22ന് വൃശ്ചിക മാസത്തിലെ ഉത്രാടം നക്ഷത്രത്തിൽ ജനിച്ചു. ആലത്തൂർ ഗവ.ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത.[7]
രാഷ്ട്രീയ ജീവിതംതിരുത്തുക
കോഴിക്കോട് ദേവഗിരി ഹൈസ്കൂളിൽ ഫിഫ്ത്ത് ഫോറമിൽ പഠിക്കുമ്പോൾ കേരളത്തിൽ നടന്ന ഒരണ സമരത്തിലൂടെയാണ് പൊതുരംഗ പ്രവേശനം.
1956-ൽ കോൺഗ്രസ് പാർട്ടി മെമ്പറായ വിജയരാഘവൻ കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് പ്രസിഡൻ്റായാണ് രാഷ്ട്രീയ ജീവിതമാരംഭിച്ചത്. 1969-ൽ കോൺഗ്രസ് പാർട്ടി അഖിലേന്ത്യ അടിസ്ഥാനത്തിൽ പിളർന്നതോടെ ഇന്ദിര ഗാന്ധിക്കൊപ്പം (ഐ) ഗ്രൂപ്പിൽ അടിയുറച്ച് നിന്ന വിജയരാഘവൻ കേരളത്തിൽ ലീഡർ കെ.കരുണാകരൻ്റെ വിശ്വസ്ഥനായിരുന്നു.
1980, 1984, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1977, 1989, 1996, 1998, 2004 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[8]
പ്രധാന പദവികളിൽ
- 1956 : കോൺഗ്രസ് പാർട്ടി മെമ്പർ
- 1965 : കെ.പി.സി.സി അംഗം
- 1969-1978 : വൈസ് പ്രസിഡൻറ്, പാലക്കാട് ഡി.സി.സി.
- 1980 : ലോക്സഭാംഗം, (1) പാലക്കാട്
- 1980-1983 : ഡി.സി.സി. പ്രസിഡൻറ് പാലക്കാട്
- 1984 : ലോക്സഭാംഗം, (2) പാലക്കാട്, കെ.പി.സി.സി ജനറൽ സെക്രട്ടറി
- 1984-1987 : കെ.പി.സി.സി വൈസ് പ്രസിഡൻറ്
- 1987-2007 : ഡി.സി.സി പ്രസിഡൻറ്, പാലക്കാട്
- 1991 : ലോക്സഭാംഗം, (3) പാലക്കാട്[9]
സ്വകാര്യ ജീവിതംതിരുത്തുക
സൗമിനിയാണ് ഭാര്യ. ശ്യാം, മഞ്ജുള, പ്രീത എന്നിവർ മക്കളാണ്.
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2004 | പാലക്കാട് ലോകസഭാമണ്ഡലം | എൻ.എൻ. കൃഷ്ണദാസ് | സി.പി.എം., എൽ.ഡി.എഫ് | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1998 | പാലക്കാട് ലോകസഭാമണ്ഡലം | എൻ.എൻ. കൃഷ്ണദാസ് | സി.പി.എം., എൽ.ഡി.എഫ് | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1996 | പാലക്കാട് ലോകസഭാമണ്ഡലം | എൻ.എൻ. കൃഷ്ണദാസ് | സി.പി.എം., എൽ.ഡി.എഫ് | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1991 | പാലക്കാട് ലോകസഭാമണ്ഡലം | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ. വിജയരാഘവൻ | സി.പി.എം., എൽ.ഡി.എഫ് | ||
1989 | പാലക്കാട് ലോകസഭാമണ്ഡലം | എ. വിജയരാഘവൻ | സി.പി.എം., എൽ.ഡി.എഫ് | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1984 | പാലക്കാട് ലോകസഭാമണ്ഡലം | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ടി. ശിവദാസമേനോൻ | സി.പി.എം., എൽ.ഡി.എഫ് | ||
1980 | പാലക്കാട് ലോകസഭാമണ്ഡലം | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.) | ടി. ശിവദാസമേനോൻ | സി.പി.എം. |
അവലംബംതിരുത്തുക
- ↑ http://loksabhaph.nic.in/writereaddata/biodata_1_12/2950.htm
- ↑ "പാലക്കാടിന്റെ 'വി.എസ്സി'ന് എൺപതാം പിറന്നാൾ | V.S Vijayaraghavan Palakkad" https://www.mathrubhumi.com/mobile/palakkad/v-s-vijayaraghavan-palakkad-1.6198511[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "പാലക്കാടിൻറെ വി.എസ് വജ്രത്തിളക്കത്തിൽ.. – Jaihind TV" https://jaihindtv.in/vs-vijayaraghavan/
- ↑ "‘ന്യൂഡിൽസിന് 2 മിനിറ്റ്സ്, വിഎസിന് ഒരു മിനിറ്റ് മതി’; വികസന വഴിയിലെ വെളിച്ചം, പാലക്കാടിന്റെ വലതു ചരിത്രം" https://www.manoramaonline.com/district-news/palakkad/2021/11/20/palakkad-congress-history-of-palakkad.amp.html
- ↑ "വിജയരാഘവൻ എന്ന തണൽമരം; ഇന്ന് എൺപതാം പിറന്നാൾ മധുരം" https://www.onmanorama.com/content/mm/mo/district-news/palakkad/2021/11/21/palakkad-v-s-vijayaraghavan.amp.html
- ↑ "എൺപതിന്റെ നിറവിൽ പാലക്കാടിന്റെ സ്വന്തം വി എസ് വിജയരാഘവൻ ; എൺപതാം പിറന്നാൾ ആഘോഷിച്ചു – Veekshanam" https://veekshanam.com/npalakkads-own-vs-vijayaraghavan-in-his-80s-celebrated-his-eightieth-birthday/amp/ Archived 2021-11-22 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-05-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-05-04.
- ↑ https://resultuniversity.com/election/palghat-lok-sabha
- ↑ http://kpcc.org.in/member/463/v-s-vijayaraghavan/gallery.html
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org