എൻ.എൻ. കൃഷ്ണദാസ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
സി.പി.ഐ.(എം) നേതാവായ എൻ.എൻ കൃഷ്ണദാസ് (ജനനം : 1959 മാർച്ച് 12) നാലുതവണ ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996, 1998, 1999, 2004 എന്നീ വർഷങ്ങളിൽ 11 മുതൽ 14 വരെയുള്ള ലോക്‌സഭകളിൽ അദ്ദേഹം പാലക്കാട് നിയോജക മണ്ഡലത്തെ ഇന്ത്യൻ പാർലമെന്റിൽ പ്രതിനിധീകരിച്ചു.[1]
എൻ.എൻ കൃഷ്ണദാസ് | |
---|---|
മുൻ ലോക്‌സഭാ അംഗം സി.പി.ഐ.(എം) അംഗം | |
മുൻഗാമി | വി.എസ്. വിജയരാഘവൻ |
പിൻഗാമി | എം.ബി. രാജേഷ് |
മണ്ഡലം | 11 മുതൽ 14 വരെ ലോക്‌സഭകളിൽ പാലക്കാട് മണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പാലക്കാട്, | മാർച്ച് 12, 1959
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പങ്കാളി | കെ. ഗീത |
വസതി | പാലക്കാട് |
പാലക്കാട് സ്വദേശിയായ കൃഷ്ണദാസ് ചിറ്റൂർ ഗവൺമെന്റ് കോളേജിൽ നിന്നും ധനശാസ്ത്ര ബിരുദം നേടിയിട്ടുണ്ട്. വിദ്യാർത്ഥിയായിരുന്നപ്പോഴേ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1996 -ൽ ഡി.വൈ.എഫ്.ഐ. യുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പാർലമെന്ററി സമിതികളിൽ അംഗമായിരുന്ന കൃഷ്ണദാസ് 1998-99 കാലത്ത് പാർലമെന്റിലെ സി.പി.ഐ.(എം) പാർലമെന്ററി പാർട്ടി ഉപനേതാവായും സേവനമനുഷ്ഠിച്ചു.[2]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2004 | പാലക്കാട് ലോകസഭാമണ്ഡലം | എൻ.എൻ. കൃഷ്ണദാസ് | സി.പി.എം., എൽ.ഡി.എഫ് | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1999 | പാലക്കാട് ലോകസഭാമണ്ഡലം | എൻ.എൻ. കൃഷ്ണദാസ് | സി.പി.എം., എൽ.ഡി.എഫ്. | എം.ടി. പത്മ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1998 | പാലക്കാട് ലോകസഭാമണ്ഡലം | എൻ.എൻ. കൃഷ്ണദാസ് | സി.പി.എം., എൽ.ഡി.എഫ് | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1996 | പാലക്കാട് ലോകസഭാമണ്ഡലം | എൻ.എൻ. കൃഷ്ണദാസ് | സി.പി.എം., എൽ.ഡി.എഫ് | വി.എസ്. വിജയരാഘവൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://governance.cplash.com/india/people/shri-nn-krishnadas[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://parliamentofindia.nic.in/ls/lok12/biodata/12kl07.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
- ↑ http://www.keralaassembly.org