വിഴിക്കിത്തോട്

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ വിഴിക്കിത്തോട്. ഈ ഗ്രാമത്തിൽ നിന്നും ഏറ്റവും അടുത്തുള്ള പട്ടണമായ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരമുണ്ട്. എരുമേലിയും, പൊൻകുന്നവുമാണ് ഗ്രാമത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന മറ്റ് പ്രധാന പട്ടണങ്ങൾ. ശബരിമല തീർത്ഥാടകരുടെ പ്രധാന പാതകളിലൊന്നായ പൊൻകുന്നം-എരുമേലി റോഡ്‌ ഈ ഗ്രാമത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌.

വിഴിക്കിത്തോട്
ഗ്രാമം
Vizhikkithodu
വിഴിക്കിത്തോട് കവല
വിഴിക്കിത്തോട് കവല
വിഴിക്കിത്തോട് is located in Kerala
വിഴിക്കിത്തോട്
വിഴിക്കിത്തോട്
കേരളത്തിൽ വിഴിക്കിത്തോട്
Coordinates: 9°30′49″N 76°48′38″E / 9.513479°N 76.810567°E / 9.513479; 76.810567
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകോട്ടയം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686518
വാഹന റെജിസ്ട്രേഷൻKL-34
അടുത്ത പട്ടണംകാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക

ഒരു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. 1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ആരാധനാലയങ്ങൾ

തിരുത്തുക

ചേനപ്പാടി ശ്രീധർമ്മശാസ്താ ക്ഷേത്രം, ഇളങ്കാവ് ഭഗവതീ ക്ഷേത്രം എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങൾ. സെന്റ്.മേരീസ് ചർച്ചാണ് ഗ്രാമത്തിലെ പ്രധാന ക്രൈസ്തവ ആരധനാലയം.

ആരോഗ്യ കേന്ദ്രങ്ങൾ

തിരുത്തുക

ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും, ഒരു സർക്കാർ ആയുർവേദ ഡിസ്പൻസെറിയും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.

സാംസ്കാരിക കേന്ദ്രങ്ങൾ

തിരുത്തുക

ഗ്രാമത്തിലെ ജനങ്ങൾക്ക് വായനാശീലവും അറിവും പകർന്നുനൽകുന്നതിനായി രണ്ട് വായനശാലകൾ വിഴിക്കിത്തോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. പി.വൈ.എം.എ ഗ്രന്ഥശാലയാണ് ഇതിൽ പ്രധാനപ്പെട്ടത്. രണ്ടായിരത്തിലധികം വരുന്ന വിപുലമായ പുസ്തകശേഖരം, വായനാ ഹാൾ, കോൺഫറൻസ് ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ഗ്രന്ഥശേഖരം എന്നിവ ഈ വായനശാലയിൽ ലഭ്യമാണ്. [1] ഞള്ളമറ്റത്ത് പ്രവർത്തിക്കുന്ന എലൈറ്റ് ലൈബ്രറിയാണ് ഗ്രാമത്തിലെ മറ്റൊരു വായനശാല.

 
വിഴിക്കിത്തോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വഴിയമ്പലം.

പഴമയുടെ പാരമ്പര്യം പേറുന്ന ഒരു വഴിയമ്പലവും, മണികിണറും ഇന്നും ഈ ഗ്രാമത്തിൽ നിലനിൽക്കുന്നു. പ്രത്യേക രീതിയിൽ നിർമ്മിച്ചിരുക്കുന്നതാണ് വഴിയമ്പലത്തിന്റെ മേൽക്കൂര. ക്ഷേത്രങ്ങളിലേത് പോലെ കീഴ്പോട്ടാണ് താഴികക്കുടം പണിതിരിക്കുന്നത്. പുതു തലമുറകൾക്ക് കൗതുക കാഴ്ചയാകുന്ന ഈ വഴിമ്പലം, മാഞ്ഞുപോകുന്ന പഴയകാല സ്മരണകൾ ഒരു മുതൽക്കൂട്ടുമാണ്. [2]

 
വഴിയമ്പലത്തിന്റെ മേൽക്കൂര.

സേവന കേന്ദ്രങ്ങൾ

തിരുത്തുക

ശബരിമല തീർത്ഥാടക പാതയിലുൾപ്പെടുന്ന ഗ്രാമമായതിനാൽ, തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങളും ഈ ഗ്രാമത്തിൽ പ്രവർത്തിച്ചു വരുന്നു. ശബരിമല അയ്യസേവാ സമാജത്തിന് കീഴിൽ പ്രവർത്തിക്കുന്ന അയ്യപ്പസേവാ കേന്ദ്രമാണ് ഇതിൽ പ്രധാനം. മണ്ഡല-മകരവിളക്ക് കാലത്തും മാസാപൂജാ സമയങ്ങളിലും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ തീർത്ഥാടകർക്കായി അന്നദാനം, കുടിവെള്ളം, ശൗചാലയം, വിശ്രമസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

കാർഷിക വ്യവസായ കേന്ദ്രങ്ങൾ

തിരുത്തുക

കേരളത്തിലെ തന്നെ വലിയ നഴ്സറികളിലൊന്നും തെക്ക് കിഴക്കൻ ഏഷ്യൻ ഫലവൃക്ഷ ശേഖരങ്ങളുടെ പേരിൽ കേരളത്തിലെങ്ങും പ്രസിദ്ധവുമായ ഹോം ഗ്രോൺ ബയോടെക് നഴ്സറി ഈ ഗ്രാമത്തിലാണ് പ്രവർത്തിക്കുന്നത്. [3] 1995 ൽ പ്രവർത്തമാരംഭിച്ച ഈ സ്ഥാപത്തിന് മികച്ച നഴ്സിറിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.[4] ഇതുകൂടാതെ അനേകം റബ്ബർ അധിഷ്ടിത വൻകിട, ചെറുകിട വ്യവസായങ്ങളും ഈ ഗ്രാമത്തിൽ പ്രവർത്തിച്ചു വരുന്നു.സർജിക്കൽ ഗ്ലൗസ്സുകളുടെ നിർമ്മാതാക്കളായ മെഡിസ്മാർട്ടാണ് ഇതിൽ പ്രധാനം. സെന്റ്. മേരീസ് റബ്ബേഴ്സിന്റെ ഭാഗമായ ഈ കമ്പനിക്ക് IS0 അംഗീകാരം ലഭിച്ചിട്ടുണ്ട്. [5]

  1. "വിഴിക്കത്തോട് ഗ്രന്ഥശാല പുരസ്‌കാരങ്ങളുടെ നിറവിൽ". Janmabhumi Daily. Archived from the original on 2019-12-20.
  2. "ഓർമ്മകൾ പേറി വഴിയമ്പലം". Mangalam. Mangalam Publications India Private Limited. ജൂൺ 5, 2017.
  3. "Homegrown biotech nursery". Archived from the original on 2015-08-18.
  4. "'Home Grown' foreign trees huge success". Mathrubhumi News. Mathrubhumi News. Archived from the original on 2018-08-23.
  5. "Essence of nature in the form of gloves". Medismart.
"https://ml.wikipedia.org/w/index.php?title=വിഴിക്കിത്തോട്&oldid=3808541" എന്ന താളിൽനിന്ന് ശേഖരിച്ചത്