വഴിയമ്പലം
പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ.
മിക്ക വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും, കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു.[1][2] ചില വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും[3], വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.[4]
നിർമ്മാണ ശൈലി
തിരുത്തുകനാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഒറ്റ മകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്.[4] ചിലയിടങ്ങളിൽ വഴിയമ്പലത്തിന്റെ മേൽക്കൂരയിലെ താഴികക്കുടങ്ങൾ ക്ഷേത്രങ്ങളിലേതുപോലെ കീഴ്പ്പോട്ടാണുള്ളത്.[1]
ഇന്നത്തെ അവസ്ഥ
തിരുത്തുകകേരളത്തിൽ സർവ്വ സാധാരണമായിരുന്ന വഴിയമ്പലങ്ങളിൽ ഏതാനും ചിലത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ തന്നെ കൂടുതലും ജിർണ്ണാവസ്ഥയിലാണ്. മിക്കയിടങ്ങളിലുമുണ്ടായിരുന്ന ചുമടുതാങ്ങിയും, കൽത്തൊട്ടിയും നഷ്ടപ്പെട്ടു.[2] എന്നാൽ പഴമയുടെ സ്മൃതിയുണർത്തുന്ന വഴിയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അതത് നാട്ടിലെ ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ശ്രമങ്ങൾ നടത്തിവരുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ഓർമ്മകൾ പേറി വഴിയമ്പലം". Mangalam. ജൂൺ 5, 2017. Retrieved ഫെബ്രുവരി 27, 2019.
- ↑ 2.0 2.1 "സംരക്ഷണമില്ല; തിരിച്ചൻകാവ് വഴിയമ്പലം നശിക്കുന്നു". Madhyamam. ജൂൺ 3, 2018. Retrieved ഫെബ്രുവരി 27, 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മായാത്ത മുദ്രയായി വഴിയമ്പലം..." suprabhaatham. ഡിസംബർ 21, 2018. Retrieved ഫെബ്രുവരി 27, 2019.
- ↑ 4.0 4.1 "നൂറ്റാണ്ടിന്റെ പാരമ്പര്യം കാത്തുെവച്ച് വെമ്പായത്തെ വഴിയമ്പലം". Mathrubhumi.com. ഏപ്രിൽ 16, 2017. Archived from the original on 2019-12-21. Retrieved ഫെബ്രുവരി 27, 2019.