വിഴിക്കിത്തോട്
കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വിഴിക്കിത്തോട്. ഈ ഗ്രാമത്തിൽ നിന്നും ഏറ്റവും അടുത്തുള്ള പട്ടണമായ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരമുണ്ട്. എരുമേലിയും, പൊൻകുന്നവുമാണ് ഗ്രാമത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന മറ്റ് പ്രധാന പട്ടണങ്ങൾ. ശബരിമല തീർത്ഥാടകരുടെ പ്രധാന പാതകളിലൊന്നായ പൊൻകുന്നം-എരുമേലി റോഡ് ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്.
വിഴിക്കിത്തോട് | |
---|---|
ഗ്രാമം | |
Vizhikkithodu | |
വിഴിക്കിത്തോട് കവല | |
Coordinates: 9°30′49″N 76°48′38″E / 9.513479°N 76.810567°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686518 |
വാഹന റെജിസ്ട്രേഷൻ | KL-34 |
അടുത്ത പട്ടണം | കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി |
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുകഒരു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. 1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ആരാധനാലയങ്ങൾ
തിരുത്തുകചേനപ്പാടി ശ്രീധർമ്മശാസ്താ ക്ഷേത്രം, ഇളങ്കാവ് ഭഗവതീ ക്ഷേത്രം എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങൾ. സെന്റ്.മേരീസ് ചർച്ചാണ് ഗ്രാമത്തിലെ പ്രധാന ക്രൈസ്തവ ആരധനാലയം.
ആരോഗ്യ കേന്ദ്രങ്ങൾ
തിരുത്തുകഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും, ഒരു സർക്കാർ ആയുർവേദ ഡിസ്പൻസെറിയും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.
സാംസ്കാരിക കേന്ദ്രങ്ങൾ
തിരുത്തുകഗ്രാമത്തിലെ ജനങ്ങൾക്ക് വായനാശീലവും അറിവും പകർന്നുനൽകുന്നതിനായി രണ്ട് വായനശാലകൾ വിഴിക്കിത്തോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. പി.വൈ.എം.എ ഗ്രന്ഥശാലയാണ് ഇതിൽ പ്രധാനപ്പെട്ടത്. രണ്ടായിരത്തിലധികം വരുന്ന വിപുലമായ പുസ്തകശേഖരം, വായനാ ഹാൾ, കോൺഫറൻസ് ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ഗ്രന്ഥശേഖരം എന്നിവ ഈ വായനശാലയിൽ ലഭ്യമാണ്. [1] ഞള്ളമറ്റത്ത് പ്രവർത്തിക്കുന്ന എലൈറ്റ് ലൈബ്രറിയാണ് ഗ്രാമത്തിലെ മറ്റൊരു വായനശാല.
പഴമയുടെ പാരമ്പര്യം പേറുന്ന ഒരു വഴിയമ്പലവും, മണികിണറും ഇന്നും ഈ ഗ്രാമത്തിൽ നിലനിൽക്കുന്നു. പ്രത്യേക രീതിയിൽ നിർമ്മിച്ചിരുക്കുന്നതാണ് വഴിയമ്പലത്തിന്റെ മേൽക്കൂര. ക്ഷേത്രങ്ങളിലേത് പോലെ കീഴ്പോട്ടാണ് താഴികക്കുടം പണിതിരിക്കുന്നത്. പുതു തലമുറകൾക്ക് കൗതുക കാഴ്ചയാകുന്ന ഈ വഴിമ്പലം, മാഞ്ഞുപോകുന്ന പഴയകാല സ്മരണകൾ ഒരു മുതൽക്കൂട്ടുമാണ്. [2]
സേവന കേന്ദ്രങ്ങൾ
തിരുത്തുകശബരിമല തീർത്ഥാടക പാതയിലുൾപ്പെടുന്ന ഗ്രാമമായതിനാൽ, തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങളും ഈ ഗ്രാമത്തിൽ പ്രവർത്തിച്ചു വരുന്നു. ശബരിമല അയ്യസേവാ സമാജത്തിന് കീഴിൽ പ്രവർത്തിക്കുന്ന അയ്യപ്പസേവാ കേന്ദ്രമാണ് ഇതിൽ പ്രധാനം. മണ്ഡല-മകരവിളക്ക് കാലത്തും മാസാപൂജാ സമയങ്ങളിലും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ തീർത്ഥാടകർക്കായി അന്നദാനം, കുടിവെള്ളം, ശൗചാലയം, വിശ്രമസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
കാർഷിക വ്യവസായ കേന്ദ്രങ്ങൾ
തിരുത്തുകകേരളത്തിലെ തന്നെ വലിയ നഴ്സറികളിലൊന്നും തെക്ക് കിഴക്കൻ ഏഷ്യൻ ഫലവൃക്ഷ ശേഖരങ്ങളുടെ പേരിൽ കേരളത്തിലെങ്ങും പ്രസിദ്ധവുമായ ഹോം ഗ്രോൺ ബയോടെക് നഴ്സറി ഈ ഗ്രാമത്തിലാണ് പ്രവർത്തിക്കുന്നത്. [3] 1995 ൽ പ്രവർത്തമാരംഭിച്ച ഈ സ്ഥാപത്തിന് മികച്ച നഴ്സിറിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.[4] ഇതുകൂടാതെ അനേകം റബ്ബർ അധിഷ്ടിത വൻകിട, ചെറുകിട വ്യവസായങ്ങളും ഈ ഗ്രാമത്തിൽ പ്രവർത്തിച്ചു വരുന്നു.സർജിക്കൽ ഗ്ലൗസ്സുകളുടെ നിർമ്മാതാക്കളായ മെഡിസ്മാർട്ടാണ് ഇതിൽ പ്രധാനം. സെന്റ്. മേരീസ് റബ്ബേഴ്സിന്റെ ഭാഗമായ ഈ കമ്പനിക്ക് IS0 അംഗീകാരം ലഭിച്ചിട്ടുണ്ട്. [5]
അവലംബം
തിരുത്തുക- ↑ "വിഴിക്കത്തോട് ഗ്രന്ഥശാല പുരസ്‌കാരങ്ങളുടെ നിറവിൽ". Janmabhumi Daily. Archived from the original on 2019-12-20.
- ↑ "ഓർമ്മകൾ പേറി വഴിയമ്പലം". Mangalam. Mangalam Publications India Private Limited. ജൂൺ 5, 2017.
- ↑ "Homegrown biotech nursery". Archived from the original on 2015-08-18.
- ↑ "'Home Grown' foreign trees huge success". Mathrubhumi News. Mathrubhumi News. Archived from the original on 2018-08-23.
- ↑ "Essence of nature in the form of gloves". Medismart.