വിളക്കുപാറ
8°56′31″N 76°59′06″E / 8.942°N 76.985°E കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് വിളക്കുപാറ. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 50 കിലോമീറ്റർ കിഴക്കായിട്ടാണ് വിളക്കുപാറ സ്ഥിതി ചെയ്യുന്നത്. ദേശിയ പാത 744 ഇവിടെ നിന്നും ആറു കിലോമീറ്റർ അകലെക്കൂടി കടന്നു പോകുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്തുനിന്നും 72 കിമി അകലെയാണ് വിളക്കുപാറ.താലൂക്ക് ആസ്ഥാനമായ പുനലൂരിൽ നിന്നും 13 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഈ സ്ഥലം ഏരൂർ ഗ്രാമപഞ്ചായത്തിൽ ആയിരനലൂർ വില്ലേജിൽപ്പെടുന്നു. ഓസ്കാർ അവാർഡ് നേടിയ റസൂൽ പൂക്കുട്ടിയുടെ ജന്മനാടാണിത്.
Vilakkupara (വിളക്കുപാറ) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kollam |
ലോകസഭാ മണ്ഡലം | Kollam |
സിവിക് ഏജൻസി | Yeroor Panchayat |
സാക്ഷരത | 98% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 124 (407) m (പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ ( ഓപ്പറേറ്റർ ft) |
വെബ്‌സൈറ്റ് | [http://Kollam ജില്ല Kollam ജില്ല] |
ചരിത്രം
തിരുത്തുകപേരിന് പിന്നിൽ
തിരുത്തുകദീപം എന്ന് അർഥം വരുന്ന 'വിളക്ക്', ചെറിയ കുന്ന് എന്ന് അർഥം വരുന്ന 'പാറ' എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് 'വിളക്കുപാറ' എന്ന സ്ഥലപ്പേര് ഉണ്ടായത്. ഈ പേര് ഉണ്ടായതിന് പിന്നിൽ നിരവധി കഥകൾ പ്രദേശത്ത് പറഞ്ഞു കേൾക്കുന്നുണ്ട്.
നേരത്തെ ഈ പ്രദേശം കൊടും വനമായിരുന്നു. പിൽക്കാലത്ത് വനം വെട്ടിത്തെളിക്കുന്ന വേളയിൽ തടി കയറ്റി കൊണ്ട് പോകുന്നതിനായി ലോറികൾ എത്തിയിരുന്നു. റോഡ് പോലുമില്ലായിരുന്ന അക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു. ഇവിടെ എത്തുന്ന ലോറിക്കാർ സുരക്ഷിതമായ യാത്രയ്ക്ക് മലദൈവങ്ങൾക്ക് ഒരു ചെറിയ പാറയിൽ വിളക്ക് തെളിയിയിക്കുക പതിവായിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് വിളക്കുപാറ എന്ന സ്ഥലപ്പേര് ഉണ്ടായതായാണ് ഒരു ഐതിഹ്യം.
സമ്പദ്‌വ്യവസ്ഥ
തിരുത്തുകപ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ഈ ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത്. റബർ, പാമോയിൽ, കുരുമുളക്, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് പ്രധാന കാർഷികോത്പന്നങ്ങൾ. മലഞ്ചരക്ക്, പൈനാപ്പിൾ, കുരുമുളക് ഉത്പന്നങ്ങൾ, റബർ, തടി (ടിമ്പർ) എന്നിവയാണ് ഇവിടുത്തെ പ്രധാന കയറ്റുമതികൾ. അഞ്ചലും പുനലൂരുമാണ് വിളക്കുപാറയുടെ സമീപത്തെ പ്രധാന വിപണികൾ.
വ്യവസായങ്ങൾ
തിരുത്തുക- ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്
- റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്
- മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
- സെന്റ് മേരീസ് ബയോ ഫ്യുവൽസ്
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്
തിരുത്തുക1969 ൽ കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്. 51% കേരളത്തിന്റെയും 49% കേന്ദ്രത്തിന്റെയും മുതൽമുടക്കുള്ള ഒരു സംയുക്ത സംരംഭമാണിത്. 120 ഹെക്ടർ പ്രദേശത്ത് ആരംഭിച്ച കൃഷി ഇന്ന് 3646 ഹെക്ടറായി വ്യാപിച്ചു. യന്ത്രവൽക്കരണത്തിലൂടെ 4500 ടൺ എണ്ണ ഉൽപാദിപ്പിക്കുന്നു. ഫാക്ടറിയുടെ ഉൽപാദനശേഷി 7000 ടണ്ണാണ്. കേരളത്തിലെ ഏക എണ്ണപ്പന കൃഷിപ്പാടമായിരുന്നു ഇത്.[ ഓയിൽ പാം ഒരു ഹെക്ടറിൽ 3 മുതൽ 5 ടൺ വരെ ആദായം നൽകുമ്പോൾ മറ്റ് എണ്ണവിത്തുകൾ ശരാശരി ഒരു ഹെക്ടറിൽ 1 ടൺ എണ്ണയുടെ ആദായം മാത്രം നൽകുന്നു. വാണിജ്യപരമായി റബ്ബർ, തെങ്ങ് പോലുള്ള കൃഷിയേക്കാൾ വിജയകാര്യക്ഷമതയേറിയതാണ് ഓയിൽ പാം.
ഇന്ത്യയിലെ ഏറ്റവും വലിയ പാമോയിൽ ഉത്പാദന ഫാക്ടറി ഏരൂർ എസ്റ്റേറ്റിൽ ഉൾപ്പെടുന്ന വിളക്കുപാറയിലാണ് സ്ഥിതി ചെയ്യുന്നത്. 9 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫാക്ടറി 1998 ൽ മുൻ കേരളാ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റുകളിൽ നിന്നും ഒ.പി.ഡി.പി കർഷകരിൽ നിന്നും ശേഖരിച്ച എഫ്.എഫ്.ബി കളാൽ ഉയർന്ന നിലവാരത്തിലുള്ള ക്രൂഡോയിൽ ഉല്പാദിപ്പിക്കുവാൻ കമ്പനിക്ക് കഴിയുന്നുണ്ട്.
റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്
തിരുത്തുകശ്രീലങ്കൻ അഭയാർഥി പുനരധിവാസ പദ്ധതി പ്രകാരം 1972 ലാണ് റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് (ആർ.പി.എൽ) എന്നപേരിൽ റബർ പ്ലാന്റേഷൻ സ്ഥാപിതമായത്. 1964 ലെ സിരിമാവോ-ശാസ്ത്രീ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 1976 മേയ് 5 ന് ഇത് സർക്കാർ പൊതുമേഖലാ കമ്പനിയാക്കി മാറ്റപ്പെട്ടു. പുനലൂർ ആണ് കമ്പനിയുടെ ആസ്ഥാനം. കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 40 ശതമാനം കേന്ദ്ര സർക്കാരും 60 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകിയിരിക്കുന്നത്.
ശ്രീലങ്കയിൽ നിന്നുള്ള ഏകദേശം 700 ഓളം അഭയാർഥി കുടുംബങ്ങളെ വിവിധ എസ്റ്റേറ്റുകളിലായി പാർപ്പിച്ചിരിക്കുന്നു. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് കമ്പനി തൊഴിൽ നൽകുന്നു. നിലവിൽ 1300 തൊഴിലാളികളും 185 ജീവനക്കാരും 32 ഉദ്യോഗസ്ഥരുമാണ് കമ്പനിയ്ക്കുള്ളത്.
മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
തിരുത്തുകകേരള സർക്കാർ സംരംഭമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മൂല്യവർധിത ഉൽപ്പന സംസ്കരണ പ്ലാന്റ് വിളക്കുപാറയിൽ ഉടൻ പ്രവർത്തനം തുടങ്ങുന്നു
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുക- ശ്രീമഹാദേവർ മഹാക്ഷേത്രം,വിളക്കുപാറ
- മുഴതാങ്ങ് ചാവരുകാവ്
- മൂർത്തികാവ്
- സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി, മാവിള റോഡ്
- സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ പള്ളി, കെട്ടുപ്ലാച്ചി
- രഹബേത് ഫെയിത് ഹോം
ഗതാഗതം
തിരുത്തുകറോഡ്
തിരുത്തുകജില്ലയിലെ പ്രധാന റോഡുകകളിൽ ഒന്നായ ഏരൂർ-ഇടമൺ റോഡ് വിളക്കുപാറ വഴിയാണ് കടന്നുപോകുന്നത്. കൊല്ലം-തിരുമംഗലം (മധുര) ദേശീയപാത 744 ഇവിടെ നിന്നും 6 കിലോമീറ്റർ അകലെക്കൂടിയാണ് കടന്നുപോകുന്നത്.
അഞ്ചലിൽ നിന്നും ഏരൂർ വഴി 11 കിലോമീറ്റർ സഞ്ചരിച്ച് വിളക്കുപാറയിൽ എത്തിച്ചേരാം. അഞ്ചലിൽ നിന്ന് പുനലൂർ റോഡിൽ മാവിള വഴിയും ഇവിടെയെത്താം. പുനലൂരിൽ നിന്നും തൊളിക്കോട്-മണിയാർ- കേളൻകാവ് വഴിയോ, ഇടമൺ-ആയിരനല്ലൂർ വഴിയോ 13 കിലോമീറ്റർ സഞ്ചരിച്ച് വിളക്കുപാറയിൽ എത്തിച്ചേരാം.
റെയിൽവേ
തിരുത്തുകആറു കിലോമീറ്റർ അകലെയുള്ള കൊല്ലം-ചെങ്കോട്ട റെയിൽപ്പാതയിലെ 'ഇടമൺ' ആണ് വിളക്കുപാറയുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
വിമാനത്താവളം
തിരുത്തുക73.5 കിലോമീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.