ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത് ഭാരതീപുരത്ത് 1969 ൽ കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് ഓയിൽപാം ഇന്ത്യാ ലിമിറ്റഡ്. 51% കേരളത്തിന്റെയും 49% കേന്ദ്രത്തിന്റെയും മുതൽമുടക്കുള്ള ഒരു സംയുക്ത സംരംഭമാണിത്. 120 ഹെക്ടർ പ്രദേശത്ത് ആരംഭിച്ച കൃഷി ഇന്ന് 3646 ഹെക്ടറായി വ്യാപിച്ചു. യന്ത്രവൽക്കരണത്തിലൂടെ 4500 ടൺ എണ്ണ ഉൽപാദിപ്പിക്കുന്നു. ഫാക്ടറിയുടെ ഉൽപാദനശേഷി 7000 ടണ്ണാണ്. കേരളത്തിലെ ഏക എണ്ണപ്പന കൃഷിപ്പാടമായിരുന്നു ഇത്.[1] ഓയിൽ പാം ഒരു ഹെക്ടറിൽ 3 മുതൽ 5 ടൺ വരെ ആദായം നൽകുമ്പോൾ മറ്റ് എണ്ണവിത്തുകൾ ശരാശരി ഒരു ഹെക്ടറിൽ 1 ടൺ എണ്ണയുടെ ആദായം മാത്രം നൽകുന്നു. വാണിജ്യപരമായി രബ്ബർ, തെങ്ങ് പോലുള്ള കൃഷിയേക്കാൾ വിജയകാര്യക്ഷമതയേറിയതാണ് ഓയിൽ പാം.
ചരിത്രം
തിരുത്തുക1969 മുതൽ 1976 വരെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി (മൊത്തം 15000 ഏക്കർ) മലേഷ്യൻ ഗവൺമെന്റിന്റെ സഹായത്തോടെ പ്ലാന്റിംഗ് ആരംഭിച്ചു. ആദ്യഫാക്റ്ററി 1974- ൽ ഭാരതീപുരത്ത് സ്ഥാപിതമായി. പിന്നീട് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള (പി.സി. കെ.) യുടെ കീഴിൽ തൊടുപുഴ കേന്ദ്രമാക്കി എണ്ണപ്പന പ്ലാന്റിങ്ങ് ആരംഭിച്ചു. തന്മൂലം പനങ്കുലകളുടെ വരവ് കൂടി. അതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു ഫാക്ടറി നിർമ്മിക്കുവാൻ ഓയിൽ പാം തയ്യാറായി. 1987 മുതൽ കമ്പനി ചെറിയ തോതിൽ ലാഭം കൈവരിക്കുവാൻ ആരംഭിച്ചു. 1992 മുതൽ കമ്പനിയുടെ അവതരണം മികവുറ്റതായി. പല പ്രേരണകളാലും തൊഴിലാളികളുടെ കഠിനപ്രയത്നങ്ങളാലും വിലക്കുറവി നടപടികളാലും കമ്പനിക്ക് അത്ഭുതകരമായ വളർച്ചയുണ്ടായി.
ആധുനിക ഉല്പാദന യന്ത്രശാല
തിരുത്തുക1998 ൽ 19 കോടി രൂപയുടെ മുതൽ മുടക്കിൽ പുതിയ ഫാക്ടറി ആരംഭിച്ചു. മുൻ കേരളാ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്തു. ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഉല്പാദന യന്ത്രശാല. എസ്റ്റേറ്റുകളിൽ നിന്നും ഒ.പി.ഡി.പി കർഷകരിൽ നിന്നും ശേഖരിച്ച എഫ്.എഫ്.ബി കളാൽ ഉയർന്ന നിലവാരത്തിലുള്ള ക്രൂഡോയിൽ ഉല്പാദിപ്പിക്കുവാൻ കമ്പനിക്ക് കഴിയുന്നുണ്ട്.
ഫാക്ടറി പ്രവർത്തനങ്ങൾ
തിരുത്തുകഓയിൽ പാം ഫീൽഡിൽ നിന്നും ശേഖരിക്കുന്ന പനങ്കുലകൾ ഫാക്ടറി മില്ലിൽ എത്തിച്ച് ലോഡിങ്ങ് റാംപിൽ ശേഖരിക്കുന്നു. അങ്ങനെ ശേഖരിക്കുന്ന പനങ്കുലകൾ ഗേജ്കളിൽ നിറച്ച് സ്റ്റെറിലൈസറിൽ ആവശ്യമായ ആവി കൊടുത്ത് പുഴുങ്ങിയെടുക്കുന്നു. അതിനു ശേഷം ടിപ്ലറിൽ കയറ്റി കോൺവേയറിലേക്ക് മറിക്കുന്നു. ഇത് ട്രെഷറിൽ കയറ്റി കായ്കൾ പൊഴിച്ച് എടുക്കുന്നു. ഇങ്ങനെ പൊഴിച്ച കായ്കൾ ഡൈജസ്റ്ററിൽ കയറ്റി അരയ്ക്കുന്നു. ഇത് പിന്നീട് സ്ക്രൂ- പ്രെസ്സിൽ പ്രെസ്സിങ്ങ് പ്രോസസ്സ് വഴി എണ്ണ പിഴിഞ്ഞെടുക്കുന്നു. ഈ എണ്ണ ശുചീകരണത്തിനു ശേഷം 5000 മെട്രിക്ക് ടൺ ശേഷിയുള്ള ടാങ്കുകളിലേക്ക് കയറ്റി സൂക്ഷിക്കുന്നു. പ്രസ്സിംഗ് പ്രോസസ്സിനു ശേഷം ബാക്കിവരുന്ന നാരുകളും കായ്കളും മറ്റും ഷെല്ലിംഗ് സെക്ഷനിലേക്ക് പോകുന്നു. അവിടെ ചെന്ന് കായ്കൾ റിപ്പ്ൾ മിൽ ഉപയോകിച്ച് പൊട്ടിക്കുന്നു. അവിടെ വച്ച് കായ്കളുടെ തോട് വേർതിരിക്കുകയും അവ കേർണൽ പ്ലാന്റിലേക്ക് പോകുന്നു. കേർണൽ പ്ലാന്റിൽ സൂക്ഷിച്ചിരിക്കുന്ന കേർണൽ എക്സ്പെല്ലർ ഉപയോഗിച്ച് ആട്ടി എടുക്കുന്ന ഈ എണ്ണയെ കേർണൽ ഓയിൽ എന്നു വിളിക്കുന്നു. ഇത് പ്രധാനമായും ഗ്ലിസറിൻ, കോസ്മെറ്റിക്ക്സ് എന്നിങ്ങനെയുള്ളവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
പ്ലാന്റിനാവശ്യമായ വൈദ്യുതി
തിരുത്തുകപ്ലാന്റിനാവശ്യമായ വൈദ്യുതി ഉദ്പാതിപ്പിക്കുന്നത് ബോയ്ലറിൽ വച്ചാണ്. എണ്ണ ഉദ്പാതിപ്പിച്ചതിനു ശേഷമുള്ള അവശിഷ്ടങ്ങൾ ഇതിനകത്തു കയറ്റി കത്തിച്ച് അതിൽ നിന്നും ഉദ്പാതിപ്പിക്കുന്ന നീരാവി ഉപയോകിച്ച് സ്റ്റീം ടർബൈൻ പ്രവർത്തിപ്പിച്ച് ഫാക്ടറിക്കാവശ്യമായ വൈദ്യതി ഉദ്പാതിപ്പിക്കുന്നു. ഫാക്ടറിക്കാവശ്യമായ വെള്ളം ഡീ- മിനറലൈസ്ട് ആക്കി എടുക്കുന്ന സ്ഥലത്തെ ഡീ- മിനറലൈസിങ്ങ് പ്ലാന്റ് എന്ന് വിളിക്കുന്നു.
പാം ഓയിൽ
തിരുത്തുകചുവന്ന ഓയിൽ പാം മരത്തിലെ കായ്കളുടെ കാമ്പിൽ നിന്നാണ് പ്രധാനമായും ഇത് ഉല്പാദിപ്പിക്കുന്നത്. കടും ഓറഞ്ച് നിറഞ്ഞ ചുവപ്പാണ് നിറം. 20 ഡിഗ്രി താപനിലയിൽ ഇത് കുഴമ്പ് രൂപമാകുന്നു. ഇത് വൈറ്റമിനുകളുടെയും മറ്റാവശ്യ ഘടകങ്ങളുടെയും ഉറവിടമാണ്.
ഓയിൽ പാം-വിത്തു തോട്ടം
തിരുത്തുകവരുംകാലങ്ങളിൽ രാജ്യത്ത് ഓയിൽ പാമിന് പുരോഗമനമുണ്ടാകുമെന്നും സങ്കരയിനം വിത്തുകളുടെ ആവശ്യം ഏറുമെന്നുമുള്ള വസ്തുതകൾ കണക്കിലെടുത്ത് കമ്പനി തൊടുപുഴയിലെ വിത്തു തോട്ടത്തിൽ വിത്തു മളപ്പിക്കാൻ അത്യാധുനികമായ ഒരു കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. മറ്റുരാജ്യങ്ങളിൽ നിന്നും ഇപ്പോൾ കായ്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇപ്പോൾ ഏകദേശം 5.50 ലക്ഷം കായ്കൾ ഇവിടെ ഉല്പാദിപ്പിക്കുന്നു. ഇത് 5 വർഷത്തിനുള്ളിൽ 15 ലക്ഷമായി ഉയരും.