വില്യം ഫോക്നർ
വില്യം കുത്ബർട്ട് ഫോക്നർ (ജനനം - 1897 സെപ്റ്റംബർ 25, മരണം - 1962 ജൂൺ 6) അമേരിക്കയിലെ മിസിസിപ്പിയിൽ നിന്നുള്ള നോബൽ സമ്മാന ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വില്യം ഫോക്നർ | |
---|---|
ജനനം | വില്യം കത്ത്ബെർട്ട് ഫോക്നർ സെപ്റ്റംബർ 25, 1897 New Albany, Mississippi, U.S. |
മരണം | ജൂലൈ 6, 1962 Byhalia, Mississippi, U.S. | (പ്രായം 64)
ഭാഷ | English |
ദേശീയത | American |
Period | 1919–1962 |
ശ്രദ്ധേയമായ രചന(കൾ) | The Sound and the Fury As I Lay Dying Light in August Absalom, Absalom! A Rose for Emily |
അവാർഡുകൾ | Nobel Prize in Literature 1949 Pulitzer Prize for Fiction 1955, 1963 |
പങ്കാളി | Estelle Oldham (1929–1962) |
കയ്യൊപ്പ് |
ഫോക്നർ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ ഹെമിംഗ്‌വേ കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. ജെയിംസ് ജോയ്സ്, വിർജിനിയ വുൾഫ്, മാർസൽ പ്രൌസ്റ്റ്, തോമസ് മാൻ എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന 1930-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്.
ജീവചരിത്രം
തിരുത്തുകവില്ല്യം ഫോക്നർ 1897 സെപ്തംബർ 25- ന് മിസിസിപ്പിയിലെ ന്യൂ അൽബാനിയിലാണ് ജനിച്ചത്. പിതാവ് മറി ഫാക്കറും മാതാവ് മൗഡ് ബട്ലറുമാണ്. 1929-ൽ എസ്റ്റല്ലേ ഓൾഡ്ഹാമിനെ വിവാഹം കഴിച്ചു. 1962 ജൂലൈ 6-ന് തന്റെ 64-ത്തെ വയസ്സിൽ അന്തരിച്ചു.
കൃതികൾ
തിരുത്തുക- ദി സൗണ്ട് &ഫ്യൂറി
- ആസ് ഐ ലൈക്ക് ഡൈയിംഗ്
- സാങ്ച്വറി,
- അബ്സലെം
- ലൈറ്റ് ഇൻ ഓഗസ്റ്റ്
- ദി മാർബിൾ ഫോൻ
- അബ്സലെം!, എ റോസ് ഫോർ എമിലി തുടങ്ങിയവയാണ്.
പുരസ്കാരങ്ങൾ
തിരുത്തുകനോബൽ പുരസ്കാരം(1949), പുലിറ്റ്സർ പുരസ്കാരം, നാഷണൽ ബുക്ക് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ [1]."The two great men in my time were Mann and Joyce. You should approach Joyce's Ulysses as the illiterate Baptist preacher approaches the Old Testament: with faith."
- ↑ 2.0 2.1 2.2 2.3 2.4 [2]."No, the books I read are the ones I knew and loved when I was a young man and to which I return as you do to old friends: the Old Testament, Dickens, Conrad, Cervantes, Don Quixote—I read that every year, as some do the Bible. Flaubert, Balzac—he created an intact world of his own, a bloodstream running through twenty books—Dostoyevsky, Tolstoy, Shakespeare. I read Melville occasionally."
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950) |
---|
1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ |