സിഗ്രിഡ് ഉൺസെറ്റ് (20മേയ് 1882 – 10 ജൂൺ 1949), 1928-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ വനിതയായിരുന്നു. തന്റെ നോവലുകളിലൂടെ മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിത രീതികളെ അവർ പുറം ലോകത്തിനു പരിചയപ്പെടുത്തി.

സിഗ്രിഡ് ഉൺസെറ്റ്
Sigrid Undset 1928.jpg
ജനനം(1882-05-20)20 മേയ് 1882
Kalundborg, Denmark
മരണം10 ജൂൺ 1949(1949-06-10) (പ്രായം 67)
Lillehammer, Norway
OccupationWriter
NationalityNorwegian
Notable awardsNobel Prize in Literature
1928

ജീവിതരേഖതിരുത്തുക

ഡെന്മാർക്കിലെ കാലുന്ദ്ബോഗിലാണ് സിഗ്രിഡ് ജനിച്ചത്. കുടുംബം പിന്നീട് നോർവേയുടെ തലസ്ഥാനമായ ഓസ്ലൊയിലേക്ക് താമസം മാറ്റി. പഠനത്തിൽ സിഗ്രിഡിന് വലിയ താത്പര്യമില്ലാതിരുന്നു. മാതാപിതാക്കൾ നിരീശ്വരവാദികളായിരുന്നതിനാ സിഗ്രിഡിന്റെ ചായ്വും ഈ ഭാഗത്തേക്കു തന്നേയായിരുന്നു. പക്ഷേ വിവാഹവും ആഗോളയുദ്ധവും സിഗ്രിഡിന്റെ മതചിന്തയിൽ മാറ്റങ്ങൾ വരുത്തി. 1924-ൽ റോമൻ കത്തോലിക്കാസഭയിൽ ചേർന്നു. ഇത് പല ബുദ്ധിമുട്ടുകൾക്കും കാരണമായി.[1] 1940-ൽ ജർമനി നോർവേയെ ആക്രമിച്ചപ്പോൾ സിഗ്രിഡ് അമേരിക്കയിൽ അഭയം തേടി. യുദ്ധാനന്തരം നോർവേയിലേക്ക് തിരിച്ചെത്തി. 1949- അറുപത്തിയേഴാമത്തെ വയസ്സിൽ മൃതിയടഞ്ഞു. മുപ്പതിലധികം കൃതികൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ശ്രദ്ധേയമായ കൃതികൾതിരുത്തുക

അവലംബംതിരുത്തുക

  1. സിഗ്രിഡ് ഉൺസെറ്റ്


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https://ml.wikipedia.org/w/index.php?title=സിഗ്രിഡ്_ഉൺസെറ്റ്&oldid=3401969" എന്ന താളിൽനിന്ന് ശേഖരിച്ചത്