ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമർശകനുമായിരുന്നു വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത് (ഫ്രെഞ്ച് IPA: [maʀ'sɛl pʀust]) (ജൂലൈ 10, 1871നവംബർ 18, 1922). ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയിൽ À la recherche du temps perdu, എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തൻ. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലെ മഹത്തായ കൃതികളിലൊന്നായ ഈ പുസ്തകം ഏഴു വാല്യങ്ങളിലായി 1913 മുതൽ 1927 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ വന്നത് റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന പേരിലാണ്. ഷെയ്ക്സ്പിയറിന്റെ മുപ്പതാം സോണറ്റിലെ രണ്ടാമത്തെ വരിയിൽ നിന്ന് കടമെടുത്തതാണ് ഈ പേര്. നഷ്ടപ്പെട്ട കാലം തേടി എന്നർത്ഥം വരുന്ന ഫ്രെഞ്ചു പേരിന്റെ ശരിയായ പരിഭാഷ അല്ല ഇത്. ആദ്യത്തെ ആറു വാല്യങ്ങൾക്കാണ് ഇപ്പേരിൽ പരിഭാഷ വന്നത്. അവസാന വാല്യം ബ്രിട്ടണിൽ റ്റൈം റീഗെയിൻഡ് എന്നപേരിലും അമേരിക്കൻ ഐക്യനാടുകളിൽ ദ പാസ്റ്റ് റീകേപ്ച്ചേർഡ് എന്ന പേരിലും പ്രസിദ്ധീകൃതമായി. ആധികാരികമായ ഒരു ഫ്രെഞ്ച് ഭാഷ്യത്തെ അടിസ്ഥാനമാക്കി ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം എന്ന പേരിൽ മൂലകൃതിയുടെ പേരിനെ ശരിയായി പ്രതിഫലിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ്യം പുറത്തിറങ്ങിയത് 1992-ലാണ്.

മാർസെൽ പ്രൂസ്ത്
ജനനംജൂലൈ 10, 1871
ഫ്രാൻസ് Auteuil, ഫ്രാൻസ്
മരണംNovember 18, 1922
ഫ്രാൻസ് പാരിസ്, ഫ്രാൻസ്
തൊഴിൽനോവലിസ്റ്റ്, ഉപന്യാസകാരൻ, നിരൂപകൻ
Genreആധുനികത

ജീവചരിത്രം

തിരുത്തുക

പ്രൂസ്ത് ആത്വീൽ എന്ന പാരീസിന്റെ അവികസിതമായ തെക്കൻ പ്രവിശ്യയിൽ ജനീച്ചു. ഫ്രാങ്ക്‌ഫർട്ട് ഉടമ്പടി അനുസരിച്ച് ഫ്രാങ്കൊ-പ്രഷ്യൻ യുദ്ധം അവസാനിച്ച് രണ്ടു മാസം കഴിഞ്ഞ സമയത്ത്‍ തന്റെ മുതിർന്ന അമ്മാവന്റെ ഭവനത്തിലായിരുന്നു പ്രൂസ്ത് ജനിച്ചത്. അദ്ദേഹത്തിന്റെ ജനന ദിവസത്തോട് അടുത്തായിരുന്നു പാരീസ് കമ്യൂണിനെ അടിച്ചമർത്തിയതും പരക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടതും. പ്രൂസ്തിന്റെ ബാല്യകാലത്താണ് മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്ക് ഒരുമിക്കുന്നത്. റിമംബ്രൻസ് ഓഫ് തിങ്ങ്സ് പാസ്റ്റ് എന്ന കൃതിയുടെ വലിയ ഭാഗം ഈ പരക്കെയുള്ള മാറ്റങ്ങളെ, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും ഫിൻ ദ് സീക്ലിന്റെ കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവർഗ്ഗത്തിന്റെ ഉയർച്ചയെയും, പ്രതിപാദിക്കുന്നു.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • F. C. Green, The Mind Of Proust (1949)
  • Aciman, André (2004) The Proust Project. New York: Farrar, Straus and Giroux
  • Adorno, Theodor (1967) Prisms. Cambridge, Mass.: MIT Press
  • Adorno, Theodor “Short Commentaries on Proust,” Notes to Literature, trans. S. Weber-Nicholsen (New York: Columbia University Press, 1991).
  • Albaret, Céleste (Barbara Bray, trans.) (2003) Monsieur Proust. New York: The New York Review of Books
  • Benjamin, Walter "The Image of Proust," Illuminations, trans. Harry Zohn (New York: Schocken Books, 1969) 201-215.
  • Bernard, Anne-Marie (2002) The World of Proust, as seen by Paul Nadar. Cambridge, Mass.: MIT Press
  • D. Capetanakis, 'A Lecture on Proust', in Demetrios Capetanakis A Greek Poet In England (1947)
  • Carter, William C. (2000) Marcel Proust: a life. New Haven: Yale University Press
  • Chardin, Philippe (2006) Proust ou le bonheur du petit personnage qui compare. Paris: Honoré Champion
  • Chardin, Philippe et alii (2010) Originalités proustiennes. Paris: Kimé
  • Davenport-Hines, Richard (2006) A Night at the Majestic. London: Faber and Faber ISBN 9780571220090
  • De Botton, Alain (1998) How Proust Can Change Your Life. New York: Vintage Books
  • Deleuze, Gilles (2004) Proust and Signs: the complete text. Minneapolis: University of Minnesota Press
  • De Man, Paul Allegories of Reading: Figural Language in Rousseau, Nietzsche, Rilke, and Proust, (ISBN 0-300-02845-8) 1979
  • Gracq, Julien, "Proust Considered as An End Point," in Reading Writing (New York: Turtle Point Press,), 113-130.
  • Karlin, Daniel (2005) Proust's English. Oxford: Oxford University Press ISBN 978-0199256884
  • Kristeva, Julia Time and Sense. Proust and the Experience of Literature. New York: Columbia U. Press, 1996.
  • Painter, George D. (1959) Marcel Proust: a biography; Vols. 1 & 2. London: Chatto & Windus
  • Shattuck, Roger (1963) Proust's Binoculars: a study of memory, time, and recognition in "À la recherche du temps perdu". New York: Random House
  • Spitzer, Leo "Proust's Style," [1928] in Essays in Stylistics (Princeton, Princeton U. P., 1948).
  • Shattuck, Roger (2000) Proust's Way: a field guide to "In Search of Lost Time". New York: W. W. Norton
  • Tadié, Jean-Yves (2000) Marcel Proust: a life. New York: Viking
  • White, Edmund (1998) Marcel Proust. New York: Viking Books

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഓൺലൈൻ സ്രോതസ്സുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മാർസെൽ_പ്രൂസ്ത്&oldid=3951275" എന്ന താളിൽനിന്ന് ശേഖരിച്ചത്