ഹൈന്ദവ പുരാണത്തിലുള്ള ശിവന്റെ ത്രിശൂലം എന്ന ആയുധത്തിന്റെ പേരാണ് "വിജയം". വിജയമെന്ന ത്രിശൂലധാരിയായ ശിവനെ അതിനാൽ വിജയൻ എന്നും വിളിക്കുന്നു. മഹാശിവപുരാണം എന്ന ഗ്രന്ഥത്തിൽ രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ ശിവന്റെ ത്രിശൂലത്തിന്റെ നാമം വിജയം എന്നാണെന്നു പറയുന്നു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഐതിഹ്യം തിരുത്തുക

ശിവൻ ശംഖചൂഡനെ വധിക്കുന്നതിനായി ഉദ്ദീപ്തമായ തന്റെ ത്രിശൂലം കയ്യിലേന്തി. ശങ്കരന്റെ 'വിജയം' എന്നു പേരായ ത്രിശൂലം അതിന്റെ ദിവ്യപ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. അതുനിമിത്തം എല്ലാദിക്കുകളും ഭൂമിയും ആകാശവും പ്രകാശമാനമായി. അതു കോടി മദ്ധ്യാഹ്ന സൂര്യനു തുല്യവും പ്രളയാഗ്നിജ്വാലയോളം തിളക്കമേറിയതുമായിരുന്നു. അതിനെ തടയുകയെന്നതു ആരാലും സാദ്ധ്യമല്ലായിരുന്നു. അത് ദുർധർഷവും ഒരിക്കലും പാഴാവാത്തതും ശത്രുസംഹാരിയും ആയിരുന്നു. അത് തേജസ്സുകളുടെ അത്യുഗ്ര സമാഹാരവും സകലവിധ ആയുധജാലങ്ങൾക്കും ആധാരവും സഹായകവും ആയിരുന്നു. ഭയംകരമായ ആ ദിവ്യായുധം ദേവ, അസുരർക്കുപോലും ദുസ്സഹവുമായിരുന്നു. അത് ഒരു സ്ഥലത്തുതന്നെയിരുന്ന് ശിവലീലയെ ആശ്രയിച്ച് ബ്രഹ്മാണ്ഡ്ത്തെ മുഴുവൻ സംഹരിക്കുന്നതിനു തയ്യാറാകുംപോലെ ജ്വലിച്ചിരുന്നു. അതിന്റെ നീളം ആയിരം വില്ലും, വീതി നൂറു കയ്യും ആയിരുന്നു. ജീവ-ബ്രഹ്മസ്വരൂപമായ ആ ത്രിശൂലം ആരും നിർമ്മിച്ചതായിരുന്നില്ല. ആകാശത്ത് വട്ടം കറങ്ങി ആ ത്രിശൂലം ശിവാജ്ഞയനുസരിച്ച് ശംഖചൂഡനു മേൽ പതിച്ചു. അതേക്ഷണം തന്നെ അയാള്-ഭസ്മമായിക്കഴിഞ്ഞിരുന്നു. മഹേശ്വരന്റെ ആ ത്രിശൂലം മനസ്സിനു തുല്യം വേഗമേറിയതായിരുന്നു. അതു തന്റെ ജോലി നിർവ്വഹിച്ചശേഷം ശങ്കരന്റെ അടുക്കൽ വന്നുചേർന്നു.

വിജയവും പിനാകവും തിരുത്തുക

ശ്രീ പരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ട്. എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. മഹാഭാരതംത്തിൽ പിനാകത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ഒരിക്കൽ പരമപിതാവായ ശിവൻറെ കരത്തിൽ നിന്നും വിജയം വഴുതിവീണു. നിലം തൊട്ടപ്പോൾ അതു വില്ലുപോലെ വളഞ്ഞു. ശിവൻ നാഗരാജാവായ വാസുകിയെ അതിൻറെ ഞാണാക്കി ബന്ധിച്ചു. അതാണു പിനാകം എന്ന ലോകത്തിലെ പ്രഥമ ധനുസ്സ്. പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൽ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവൻ തൻറെ ശിഷ്യൻ ഭാർഗ്ഗവരാമനു നൽകി. പ്രശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം ശിഷ്യൻ കർണ്ണനും സമ്മാനിച്ചു. (ഇതിനാൽ പലരും ഇക്കാലത്തു കർണ്ണൻറെ വില്ലാണു പിനാകം/വിജയം എന്നു തെറ്റിദ്ധരിക്കുന്നു.)

മറ്റു വിവരങ്ങൾ തിരുത്തുക

മഹാദേവന്റെ ത്രിശൂലം ത്രിത്വങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. സത്വ, രജ, തമോ ഗുണങ്ങളുടെ പ്രതീകമാണ്. മൂന്നു കാലങ്ങളും ഇതിൽനിന്നു തന്നെ. ഒരിക്കൽ പ്രയോഗിച്ചാൽ മഹാദേവ അവതാരമായ രുദ്രനു പോലും സ്വയം ഇതിനെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നു പുരാണങ്ങൾ പറയുന്നു. പുത്രനായ വിനായകന്റെ നേരെ ത്രിശൂലം പ്രയോഗിച്ചതു പുരാണകഥയാണ്.

"https://ml.wikipedia.org/w/index.php?title=വിജയം_(ത്രിശൂലം)&oldid=2285945" എന്ന താളിൽനിന്ന് ശേഖരിച്ചത്