വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/പരിപാടികൾ

Latest comment: 11 വർഷം മുമ്പ് by Anoopan in topic അവലോകനം

ഈ താളിൽ ഇപ്പോൾ കാണുന്ന എഴുത്തുകൾ ചർച്ചയ്ക്കു വേണ്ടിയുള്ളവ മാത്രം. പരിപാടിയുടെ വിശദാംശങ്ങൾ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ (സമാന്തര സഭ, പൊതുസഭ etc.) തീർച്ചയായും മാറ്റണം. അതിനുള്ള ചർച്ച ഇവിടെ നടത്തണേ... -- Adv.tksujith (സംവാദം) 01:53, 4 ഫെബ്രുവരി 2012 (UTC)Reply

പരിപാടികൾ സമയക്രമമനുസരിച്ച ടേബിൾ ആക്കിയിട്ടുണ്ട്.--RameshngTalk to me 07:10, 4 ഫെബ്രുവരി 2012 (UTC)Reply

float ഇനി വിശദാംശങ്ങളിലേക്ക് പോകാം. പേപ്പറുകൾ ഏതൊക്കെ വിഷയങ്ങളിൽ (വിക്കിപീഡിയയുടെ സാദ്ധ്യതകൾ, മലയാളം കമ്പ്യൂട്ടിംഗ് പ്രശ്നങ്ങൾ, പകർപ്പവകാശം, വിജ്ഞാന സ്വാതന്ത്ര്യം etc) വേണം എന്നു തീരുമാനിക്കണം. ഈ വിഷയങ്ങളിൽ പേപ്പറുകൾ ക്ഷണിച്ച് വിക്കിയിൽ സൈറ്റ് നോട്ടീസിടുകയും മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വേണം. -- Adv.tksujith (സംവാദം) 07:22, 4 ഫെബ്രുവരി 2012 (UTC)Reply

പേപ്പറുകൾ ക്ഷണിച്ച് നോട്ടീസിടണം. എന്നാലേ കിട്ടുകയുള്ളൂ.--RameshngTalk to me 07:25, 4 ഫെബ്രുവരി 2012 (UTC)Reply
മൂന്നു സമാന്തര വേദികളിൽ പ്രബന്ധാവതരണം നടത്തിയാൽ ഓരോ സദസ്സിലും ആവശ്യത്തിനു കാഴ്ചക്കാരുണ്ടാകുമോ? 700 ഓളം ആളുകൾ പങ്കെടുത്ത മുംബൈ വിക്കികോൺഫറൻസിനു പോലും വിരലിലെണ്ണാവുന്ന ആളുകളേ സമാന്തര സെഷനുകൾ കേൾക്കാൻ എത്തിയിരുന്നുള്ളൂ. മൂന്നു സമാന്തര സെഷനുകൾ ഉള്ളതുകൊണ്ട് പങ്കെടുക്കുന്നവർക്ക് മൂന്നിൽ ഒന്ന് പരിപാടികളേ തൽസമയം കാണാൻ കഴിയുകയുള്ളൂ. വളരെയധികം പ്രബന്ധാവതരണങ്ങളില്ലെങ്കിൽ എല്ലാ അവതരണങ്ങളും ഒറ്റ വേദിയിൽ വച്ച് നടത്തുന്നതായിരിക്കും നല്ലത് എന്ന് അഭിപ്രായപ്പെടുന്നു. --Netha Hussain (സംവാദം) 10:51, 4 ഫെബ്രുവരി 2012 (UTC)Reply

//700 ഓളം ആളുകൾ പങ്കെടുത്ത മുംബൈ വിക്കികോൺഫറൻസിനു പോലും വിരലിലെണ്ണാവുന്ന ആളുകളേ സമാന്തര സെഷനുകൾ കേൾക്കാൻ എത്തിയിരുന്നുള്ളൂ.//

അത് മുംബൈ കോൺഫറൻസിലെ പാകപ്പിഴകളിൽ ഒന്നല്ലേ? സാധാരണ വിക്കി സമ്മേളനങ്ങളിൽ അങ്ങനെ ഒരു പ്രശ്നം ഇല്ല. നല്ല പ്രബന്ധങ്ങൾ ഉണ്ടാവുകയും അത് നല്ല വിധത്തിൽ നടത്തുകയും ചെയ്താൽ മുംബൈയിൽ സംഭവിച്ച പ്രശ്നം ആവർത്തിക്കില്ല.

//ളരെയധികം പ്രബന്ധാവതരണങ്ങളില്ലെങ്കിൽ എല്ലാ അവതരണങ്ങളും ഒറ്റ വേദിയിൽ വച്ച് നടത്തുന്നതായിരിക്കും നല്ലത് എന്ന് അഭിപ്രായപ്പെടുന്നു.//

ഇപ്പോൾ നമുക്ക് 3 സമാന്തര പ്രബന്ധാതരണങ്ങൾ എന്ന നിലയിൽ തന്നെ മുൻപോട്ട് പോകാം. ഏറ്റവും അവസാനം വരുന്ന പ്രബന്ധങ്ങളുടെ ഗുണനിലവാരം നോക്കി ഒന്നോ രണ്ടോ മൂന്നോ എത്ര സമാന്തര ട്രാക്ക് വേണമെന്ന് കൃത്യമായി നിർണ്ണയിക്കാം.--ഷിജു അലക്സ് (സംവാദം) 12:42, 4 ഫെബ്രുവരി 2012 (UTC)Reply

മൂന്ന് എന്നത് അങ്ങിനെ ഇട്ടെന്നേ ഉള്ളൂ. ഇത് അവസാനം ഒന്നായി നടത്തണോ, രണ്ടോ, മൂന്നോ ആയി നടത്തണം എന്നത് അപേക്ഷകൾക്ക് അനുസരിച്ച് തീരുമാനിക്കാം.--RameshngTalk to me 18:28, 6 ഫെബ്രുവരി 2012 (UTC)Reply

സമാന്തരം, ഓപ്പൺ ഫോറം? തിരുത്തുക

ഇന്നത്തെ ഐ.ആർ.സി ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ഒരു കാര്യം ഇവിടെ ചേർക്കുന്നു.

  1. ഓപ്പൺ ഫോറം ചർച്ചകൾ വേണം എന്നത്.
    1. വിഷയാസ്പദമായതും
    2. വിഷയാസ്പദമല്ലാത്തതും.

ഇതിൽ വിഷയാസ്പദമായ ചർച്ചകൾക്ക് രണ്ടും ദിവസവും ഓരോ മണിക്കൂർ വീത്രം രണ്ട് സ്ലോട്ടുകൾ അനുവദിക്കണം എന്ന് തീരുമാനിച്ചു. ഇതിന്റെ മേൽ ഒരു ചർച്ചയും സമവായവും ഇവിടെയാകാം. വിഷയാസ്പദമായ ചർച്ചകൾ പരിപാടികളിൽ ചേർക്കുകയും ഒരു മോഡറേറ്ററെ തീരുമാനിക്കുകയും വേണം. RameshngTalk to me 18:50, 3 മാർച്ച് 2012 (UTC)Reply

ചർച്ചകൾക്കുള്ള ചില വിഷയങ്ങൾ നിർദ്ദേശിക്കുന്നു :
  • ക്യാമ്പസ് അംബാസഡർ പ്രോഗ്രാം മലയാളം വിക്കിപീഡിയയിൽ (ഒരു വിദ്യാഭ്യാസ വിദഗ്ദ്ധൻ, ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു ക്യാമ്പസ് അംബാസഡർ/ഓൺലൈൻ അംബാസഡർ, ഒരു കോളേജ് വിദ്യാർത്ഥി, ഒരു സജീവ വിക്കിപീഡിയൻ, ഒരു സജീവ വിക്കി പ്രചാരകൻ എന്നിവർക്ക് പങ്കെടുക്കാം)
  • വിക്കിമീഡിയ സംരംഭങ്ങളിലേക്ക് പുതിയ ഉപയോക്താക്കളെ ആകർഷിക്കാനുള്ള വഴികൾ (സജീവ വിക്കിമീഡിയന്മാർ, പുതിയതായി ചേർന്ന ഒരു ഉപയോക്താവ്, വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള, എന്നാൽ ഉപയോക്താവല്ലാത്ത ഒരു വ്യക്തി എന്നിവരാകാം)
  • കോമൺസ് ചിത്രങ്ങളും മലയാളം വിക്കിപീഡിയയും (ഒരു നിയമ വിദഗ്ദ്ധൻ, ഒരു സജീവ കോമൺസ് ഉപയോക്താവ്, ഒരു സജീവ വിക്കിപീഡിയ ഉപയോക്താവ്) - മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതി അവലോകനവുമാവാം

എല്ലാവരും നിർദ്ദേശങ്ങൾ സമർപ്പിക്കുമല്ലോ. കൂടുതൽ ജനസമ്മിതി നേടുന്ന ചർച്ചകൾ നമുക്ക് കോൺഫറൻസിൽ അവതരിപ്പിക്കാം --Netha Hussain (സംവാദം) 17:05, 5 മാർച്ച് 2012 (UTC)Reply

  • മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതി അവലോകനം എന്തായാലും വേണം. കഴിഞ്ഞപ്രാവശ്യത്തേക്കാൾ എണ്ണം കൂടുതലുണ്ടെങ്കിലും മോശമായിരിക്കുന്നു. ഒരേ ചിത്രത്തിന്റെ തന്നെ ആവർത്തനം ഒരുപാടുണ്ട്. Ranjithsiji (സംവാദം) 17:26, 5 മാർച്ച് 2012 (UTC)Reply
നതയുടെ പോയന്റ് 2,3 എന്നിവയോട് യോജിപ്പ്. --Anoopan (സംവാദം) 17:40, 5 മാർച്ച് 2012 (UTC)Reply

പരിപാടി അന്തിമമാക്കൽ തിരുത്തുക

ഇപ്പോൾ ഏറെക്കുറെ കാര്യങ്ങൾ കലങ്ങിത്തെളിഞ്ഞുവരുന്നു അല്ലേ ! സത്യത്തിൽ നമുക്ക് പ്രബന്ധങ്ങളെല്ലാം മര്യാദയ്ക് അവതരിപ്പിക്കാൻ സമയമില്ല എന്ന് ചുരുക്കം.

പക്ഷേ, മൂന്നാമത്തെ ഹാൾ പൂർണ്ണമായും പൊതു ചർച്ചയ്കായി വിടുന്നതിനോട് യോജിക്കുന്നില്ല. രണ്ടാം ദിവസം കൂടുതലായി ഒരു സ്പേസ് കൂടി പരിപാടി നടത്താനായി നമുക്ക് ജില്ലാ പഞ്ചായത്ത് കോമ്പൌണ്ടിൽ കിട്ടും. (ലോബി പോലൊന്ന്). അവിടെ സമാന്തര സെഷനുകൾ നടക്കുമ്പോൾ തന്നെ ഏതെങ്കിലും ​ഒരു സമയത്ത്/ അല്ലെങ്കിൽ രണ്ടാമത് ഒരെണ്ണം കൂടി മാത്രം പൊതു ചർച്ച അനുവദിച്ചാൽ പോരേ...?

പ്രബന്ധാവതരണം മുൻകൂട്ടിപറഞ്ഞിരിക്കുന്നതാണ്. അതിൽ കുറവുകൾ വരുത്തുന്നത് ശരിയല്ല. അവതരണവും ചർച്ചയുമായി ഓരോന്നിനും ശരാശരി 40 - 45 മിനിട്ട് പ്രതീക്ഷിക്കണം. അതുപോലെ മൂന്ന് ഹാളുകളിലും പ്രബന്ധാവതരണങ്ങൾ ആകുന്ന വിധം ഒന്നു പുനക്രമീകരിക്കാമോ. എങ്കിൽ ഇപ്പോൾ കാണുന്ന ഒരു ഞെരുക്കം ഒഴിവാക്കാം. ..? Adv.tksujith (സംവാദം) 17:54, 4 ഏപ്രിൽ 2012 (UTC)Reply

40-45 മിനുറ്റ് ഒരു പ്രബന്ധത്തിന് കൊടുക്കേണ്ട കാര്യമില്ല. ആകെ ഉള്ളത് 24 അവതരണങ്ങളാണ്. ആകെ സ്വീകരിച്ച 26 എണ്ണത്തിൽ ഒന്ന് പൊതു ചർച്ചയും, മറ്റൊന്നു ഇക്ബാൽ സാറിന്റേതുമാണ്. അത് കൂടാതെ ഒരേ സ്വഭാവമുള്ള അവതരണങ്ങൾക്ക് സമയം ലാഭിക്കുകയും ചെയ്യാം. സമയം നന്നായി നിയന്ത്രിക്കണം. 25 മിനുട് അവതരണം, 5 മിനുട് അതിന്റെ ചർച്ച. ഇത് നന്നായി തന്നെ നിയന്ത്രിച്ചില്ലെങ്കിൽ നമുക്ക് നല്ല കാര്യങ്ങൾക്ക് സമയം കിട്ടില്ല. --RameshngTalk to me 11:55, 6 ഏപ്രിൽ 2012 (UTC)Reply


എല്ലാ പ്രബന്ധങ്ങൾക്കും 45 ആവശ്യമില്ല്ല. മിക്കതും 20-25 മിനിറ്റ് കൊണ്ടു തീരുന്നതേ ഉള്ളൂ. കൂടുതൽ സമയം അത് അർഹിക്കുന്ന പ്രബന്ധങ്ങൾക്ക് മാത്രം കൊടുത്താൽ മതിയാലും. ചിലതൊക്കെ ലയിപ്പിക്കാവുന്ന പ്രബന്ധങ്ങളും ആണല്ലോ. അത് ചെയ്തില്ലെങ്കിൽ ആളുകൾ അത്തരം സെഷനുകളിൽ ഇരിക്കില്ല. --ഷിജു അലക്സ് (സംവാദം) 12:14, 6 ഏപ്രിൽ 2012 (UTC)Reply

ലിസ്റ്റിൽ ആദ്യമായി എല്ലാ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾക്കും സ്ലോട്ട് കൊടുത്തിട്ടുണ്ട്. ഇതിൽ സുജിത്തിന്റെ അവതരണം രണ്ടാമത്തെ ദിവസം, ഇക്ബാലിന്റെ അവതരണത്തിനു ശേഷമാക്കിയിട്ടുണ്ട്. ഇതിനുശേഷം ഒരു പാനൽ ഡിസ്കഷൻ ചേർത്തിട്ടുണ്ട്. ഇതിൽ പാനൽ ആയി ആരൊക്കേ വേണം എന്ന് തീരുമാനിക്കണം. ഇത് മാധ്യമങ്ങൾ, സർക്കാർ എന്നിവയുടെ ശ്രദ്ധ പതിക്കേണ്ട ഒരു സംഭവമാണ്. കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

ഇത് കൂടാതെ മൂന്നാമത്തെ വേദി എന്തായാലും ആവശ്യമാണ്. ഇതിലേക്ക് തുറന്ന ചർച്ചകകൾ, വിഷയാസ്പദവും അല്ലാത്തതുമായ ചർച്ചകൾ എന്നിവ നടത്താവുന്നതാണ്. ഇത് കൂടാതെ പരിപാടികളിൽ ചേർക്കേണ്ട മറ്റൊരു വിഷയം വിദ്യാർഥികൾക്ക് നടത്തുന്ന പരിപാടിയും അതിന്റെ വേദിയുമാണ്. RameshngTalk to me 06:22, 7 ഏപ്രിൽ 2012 (UTC)Reply

ഇതിൽ പാനൽ ആയി ആരൊക്കേ വേണം എന്ന് തീരുമാനിക്കണം. ഇത് മാധ്യമങ്ങൾ, സർക്കാർ എന്നിവയുടെ ശ്രദ്ധ പതിക്കേണ്ട ഒരു സംഭവമാണ്.

തീർച്ചയായും മാധ്യമപ്രവർത്തകരോ സർക്കാരിന്റെ ഏതെങ്കിലും പ്രതിനിധിയോ ഉണ്ടാകുന്നത് നല്ലതാണ്.

പരിപാടി ഒന്നാം ദിവസത്തെ അവതരണഗാനത്തിനുശേഷം ആമുഖം സിദ്ധാർത്ഥൻ തന്നെ നടത്തട്ടെ.... --സുഗീഷ് (സംവാദം) 18:31, 8 ഏപ്രിൽ 2012 (UTC)Reply

രണ്ടാം ദിവസം രാവിലെ ഇക്ബാൽ സാറിന്റെയും അച്യുത് ശങ്കറിന്റെയും അവതരണങ്ങൾ പൊതു അവതരണങ്ങൾ ആയിരിക്കും എന്നാണല്ലോ നമ്മൾ പറഞ്ഞിരുന്നത്. പിന്നെ അച്യുത് ശങ്കറിനെ ഇപ്പോൾ പ്രബന്ധട്രാക്കിൽ ഉൾക്കൊള്ളിച്ചാൽ എങ്ങനെ? എന്റെ നിർദ്ദേശം ഇവരുടെ രണ്ടുപേരുടെയും അവതരണങ്ങളും ഗവൺമെന്റ് രേഖകളുടെ പകർപ്പവകാശം എന്ന അവതരണവും (അത് ഷിജുമാഷ് നടത്താം എന്ന് സമ്മതിച്ചിട്ടുണ്ട്) 15 മിനിറ്റ് വീതമുള്ള ചെറു അവതരണങ്ങളായി പാനൽ ചർച്ച എന്ന വേദിയിൽ നടത്തുക.

ഈ മൂന്ന് അവതരണങ്ങളും (ജനകീയ ബൌദ്ധിക സ്വത്തവകാശമാതൃകകൾ, സൈബർ സ്വാതന്ത്ര്യം, സർക്കാർരേഖകളുടെ പകർപ്പവകാശം) "പകർപ്പവകാശം, വിജ്ഞാനസ്വാതന്ത്ര്യം" എന്ന ഒറ്റ ഹെഡ്ഡിൽ ഉൾപ്പെടുത്താവുന്നവയാണല്ലോ. ഇപ്രകാരം ഇവയുടെ ലഘു അവതരണങ്ങൾക്കുശേഷം ഈ വിഷയങ്ങളെല്ലാം ചേർത്ത് ഇവർ മൂന്നുപേരും സദസ്യരും തമ്മിലുള്ള ചർച്ചയായി പാനൽ ചർച്ച മാറണം. അതു പോരേ...? --Adv.tksujith (സംവാദം) 01:14, 9 ഏപ്രിൽ 2012 (UTC)Reply

അച്യുത് ശങ്കറിന്റെ അവതരണം പ്രധാന ഹാളിൽ തന്നെയാണ് നടക്കുന്നത്. പക്ഷേ, അതേ സമയം സമാന്തരം തുടങ്ങിയില്ലെങ്കിൽ എല്ലാ പ്രബന്ധങ്ങളും തീരില്ല. അദ്ദേഹത്തിന്റെ അവതരണ സമയം 11 ശേഷമാക്കി എന്ന് മാത്രമേ ഉള്ളൂ. അവതരണത്തിനുള്ള സമയം, വേദി എല്ലാം അത് തന്നെയാണ്. പിന്നെ പരിപാടിയിൽ കാണിക്കുമ്പോൾ അത് ചെറിയ കോളത്തിൽ വരുന്നു എന്ന് മാത്രമേ ഉള്ളൂ. എന്ത് മാറ്റമാണ് സുജിത്ത് ഉദ്ദേശിക്കുന്നത്? --RameshngTalk to me 04:09, 9 ഏപ്രിൽ 2012 (UTC)Reply

അവലോകനം തിരുത്തുക

ഇതുവരേയും ഇതിന്റെ അവലോകനം ആരും എഴുതി കണ്ടില്ല. പങ്കെടുത്തവർ ആരാണെന്നുപോലും ആർക്കും യാതൊരു നിശ്ചയവും ഇല്ലതാനും. ഇനിയെങ്കിലും ആരെങ്കിലും ഇതൊക്കെ ഒന്നു ചെയ്യുമോ ?--സുഗീഷ് (സംവാദം) 19:22, 9 മേയ് 2012 (UTC)Reply

ബാരി എഴുതിയ അവലോകനം https://blog.wikimedia.org/2012/05/04/focusing-on-90-percent-of-india/ എന്ന കണ്ണിയിൽ കാണാം. --Anoop | അനൂപ് (സംവാദം) 02:23, 10 മേയ് 2012 (UTC)Reply
"വിക്കിസംഗമോത്സവം - 2012/പരിപാടികൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.