വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാങ്കേതികവിദ്യ

ആണവറിയാക്റ്റർ

തിരുത്തുക

ആണവ കൊള്ളാം പക്ഷെ റിയാക്റ്റർ എന്താ ? --എഴുത്തുകാരി സം‌വദിക്കൂ‍ 19:10, 30 സെപ്റ്റംബർ 2009 (UTC)Reply

ഇൻറഗ്രേറ്റഡ് സർക്യൂട്ട്

തിരുത്തുക

പൂർണ്ണമായ ഒരു സംവിധാനം ഉണ്ടാകത്തക്കരീതിയിൽ പല ഘടകങ്ങൾ ചേർന്ന സർക്യൂട്ട് ? --എഴുത്തുകാരി സം‌വദിക്കൂ‍ 19:10, 30 സെപ്റ്റംബർ 2009 (UTC)Reply

മൈക്രോപ്രൊസസ്സർ

തിരുത്തുക

നിർദ്ദേശങ്ങളനുസരിച്ച് വസ്തുതകൾ കൈകാര്യം ചെയ്യാൻ അഥവാ പരിഷ്കരിക്കാൻ കഴിയുന്ന അത്യന്തസൂക്ഷമമായ സംവിധാനം ? --എഴുത്തുകാരി സം‌വദിക്കൂ‍ 19:10, 30 സെപ്റ്റംബർ 2009 (UTC)Reply

നാനോ ടെൿനോളജി

തിരുത്തുക

?

Telegraph

തിരുത്തുക

വിദ്യുത്സന്ദേശപ്രേരകയന്ത്രം ? --എഴുത്തുകാരി സം‌വദിക്കൂ‍ 19:36, 30 സെപ്റ്റംബർ 2009 (UTC)Reply

ഇംഗ്ലീഷിൽ ഒറ്റവാക്കിലുള്ള പദങ്ങൾ മലയാളത്തിലാക്കുമ്പോൾ ഒരു വരി നിറയരുത്. മൈക്രോപ്രോസ്സസ്സർ എന്ന വാക്കിൽ നിന്നുതന്നെ അതിന്റെ മുഴുവൻ ഫങ്ഷണാലിറ്റിയും മനസ്സിലായിക്കൊള്ളണമെന്നില്ല. ഏതാണ്ടുള്ള ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നോ രണ്ടോ പദങ്ങൾ-അത്രയേ ഉണ്ടാകാവൂ -- റസിമാൻ ടി വി 03:05, 1 ഒക്ടോബർ 2009 (UTC)Reply

ആശയവിനിമയം സാധ്യമാവുമെങ്കിൽ മാത്രമേ തത്തുല്യമായ മലയാളം പദം ഉപയോഗിക്കേണ്ടതുള്ളൂ. ആണവ റിയാക്റ്ററിന് ആണവ പ്രതിപ്രവർത്തനകേന്ദ്രം എന്നും സ്വിച്ച് എന്നതിന് വൈദ്യുത ഗമനാഗമന നിയന്ത്രണ യന്ത്രം എന്നും എഴുതിയാൽ അത് ദഹിക്കാൻ വായനക്കാരൻ ചുക്കുവെള്ളം കുടിക്കേണ്ട അവസ്ഥ വന്നേക്കാം. പൂർണ്ണമായ മലയാളീകരണം ആ അർത്ഥത്തിൽ തീവ്രവാദമാണ്. മലയാളീകരണത്തേക്കാൾ, ഉപയോഗത്തിലുള്ള ഏകീകരണമാവണം പ്രവർത്തക ലക്ഷ്യം riyazahamed 04:13, 1 ഒക്ടോബർ 2009 (UTC)Reply

ആണവ പ്രതിപ്രവർത്തകകേന്ദ്രം കുഴപ്പമില്ലല്ലോ. ന്യൂക്ലിയർ റിയാക്റ്റർ എന്നെഴുതുന്നതിൽ നിന്ന് വല്യ വ്യത്യാസമില്ല. വൈദ്യുത ഗമനാഗമന നിയന്ത്രണ യന്ത്രം മുഴുക്കിറുക്കാണ്‌. -- റസിമാൻ ടി വി 04:19, 1 ഒക്ടോബർ 2009 (UTC)Reply
കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു! 'ആണവകേന്ദ്രം' എന്ന പദം ഉപയോഗത്തിലുണ്ട്. ഉപയോഗത്തിലില്ലാത്ത പദങ്ങളും കണ്ടെത്തലുകളും തിരസ്കരിച്ച് ഉപയോഗത്തിലെ ഏകീകരണത്തിൽ ശ്രദ്ധിക്കാം. riyazahamed 04:34, 1 ഒക്ടോബർ 2009 (UTC)Reply
:-) ആണവകേന്ദ്രം മതി -- റസിമാൻ ടി വി 04:50, 1 ഒക്ടോബർ 2009 (UTC)Reply


ഒന്ന് തുടങ്ങിവെയ്ക്കാ‍മെന്ന് കരുതിയതേ ഉള്ളൂ, ഒറ്റവാക്കാണ് വേണ്ടതും, riyazahamed പറഞ്ഞതുപോലെ ലേഖനങ്ങളിൽ പലതിലും പല രീതീയിലുള്ള ഉപയോഗം മാറ്റി ഏകീകരണത്തിൽ തന്നെ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്. ഉപയോഗത്തിലുള്ള ഇംഗ്ലീഷ് പദങ്ങൾ ഇവിടെയെത്തിക്കുക (സംവാദത്തിൽ) എന്നുള്ളതും നല്ലതുതന്നെയല്ലേ ? വാക്കുകൾ ശേഖരിക്കുന്നതിന്റെ(സൂചിക) രീതി പരീക്ഷണാടിസ്ഥാനത്തിലാണ് തുടങ്ങിയിരിക്കുന്നത്, മാറ്റങ്ങൾ എന്തെല്ലാമാണ് വേണ്ടതെന്ന് ആരും പറഞ്ഞുകണ്ടില്ല ? --എഴുത്തുകാരി സം‌വദിക്കൂ‍ 05:52, 1 ഒക്ടോബർ 2009 (UTC)Reply

സ്വിച്ചിന് വിച്ഛേദകം എന്ന പദം ഹൈസ്കൂളിൽ ഉപയോഗിച്ചിരുന്നു. ഇംഗ്ലീഷിലെ സ്വിച്ചിന്റെ അർത്ഥം പിന്നീട് വന്നതാണെന്നും ഇലക്ട്രിൿ സ്വിച്ച്, ഇലൿട്രിൿ കറന്റ് ഇവയാണ് പൂർണ്ണമെന്നും അറിയാമല്ലോ. ആണവകേന്ദ്രം അണുകേന്ദ്രം(nucleus) എന്ന ധാരണയുണ്ടാക്കില്ലേ? ആണവറിയാക്ടറോ പ്രതിവർത്തകമോ മതി. നാനോ സാങ്കേതികവിദ്യ പോരേ --തച്ചന്റെ മകൻ 06:01, 1 ഒക്ടോബർ 2009 (UTC)Reply

വാക്കുകൾ

തിരുത്തുക
സ്വരസംക്രമം
സെമികണ്ടക്ടർ
"വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാങ്കേതികവിദ്യ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.