വിക്കിപീഡിയ സംവാദം:ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു

നന്നായിരിക്കുന്നു.ആശംസസകൾ----അക്ബറലി (സംവാദം) 13:08, 1 സെപ്റ്റംബർ 2016 (UTC)Reply


മറ്റുള്ളവർ ഉണ്ടാക്കിയ പൂക്കളങ്ങളുടെ പടം അപ്ലോഡ് ചെയ്യാമോ--സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 07:37, 2 സെപ്റ്റംബർ 2016 (UTC)Reply

പത്രക്കുറിപ്പ് - ഡ്രാഫ്റ്റ്

തിരുത്തുക

ഓണത്തെ വിക്കിയിലാക്കാൻ മലയാളം വിക്കിപീഡിയ ഒരുങ്ങുന്നു. അത്തം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമൺസിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ് പ്രവർത്തകർ ആവിഷ്കരിച്ചിരിക്കുന്നത്. ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ശബ്ദരേഖകൾ, ചലച്ചിത്രങ്ങൾ, ചിത്രീകരണങ്ങൾ, മറ്റു രേഖകൾ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസൻസോടെ സമൂഹത്തിനായി സംഭാവന ചെയ്യുന്ന പരിപാടിയാണ് 'ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു'. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങൾ 2016 സെപ്തംബർ 4 മുതൽ സെപ്തംബർ 16 വരെയുള്ള തീയതികളിൾ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ ആർക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസൻസോടെ വിക്കികോമൺസിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്റർനെറ്റ് ഉള്ളിടത്തോളം കാലം ആർക്കും കടപ്പാടോടെ ഉപയോഗിക്കാനാകും. തൃക്കാക്കര അമ്പലം, തൃപ്പൂണിത്തുറ അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടൻ, തൃക്കാക്കരയപ്പൻ, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കൾ, ഓണപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്ന പൂക്കൾ ലഭിക്കുന്ന സപുഷ്പി സസ്യങ്ങൾ, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങൾ, പൂക്കളം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ചിത്രങ്ങൾ മാധ്യമങ്ങളുൾപ്പെട ആർക്കുവേണമെങ്കിലും സൗജന്യമായി പിന്നീട് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ ചിത്രങ്ങൾ എടുത്തയാൾക്ക് കൃത്യമായ കടപ്പാട് നൽകണമെന്നും വിക്കിപീഡിയ പ്രവർത്തകർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംശയങ്ങൾ തീർക്കാൻ https://ml.wikipedia.org/wiki/WP:Onam_loves_Wikimedia എന്ന പേജും ഒരുക്കിയിട്ടുണ്ട്. ടോട്ടോചാൻ (സംവാദം) 10:58, 2 സെപ്റ്റംബർ 2016 (UTC)Reply

 --മനോജ്‌ .കെ (സംവാദം) 00:07, 3 സെപ്റ്റംബർ 2016 (UTC)Reply

ലോഗോ - ബാനർ

തിരുത്തുക
 
Onam Loves Wikimedia Logo

- ലോഗോ

 
Onam Loves Wikimedia Banner

- ബാനർ - മഞ്ജരി ഫോണ്ടിൽ

Template on Commons Created

തിരുത്തുക

കോമൺസിൽ ടെമ്പ്ലേറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} 03:33, 3 സെപ്റ്റംബർ 2016 (UTC)Reply

പൂക്കളത്തിന്റെ ഫോട്ടോ ചേർക്കുമ്പോൾ വർഗ്ഗം ഏതാണ് എഴുതേണ്ടത്?

ജലജ പുഴങ്കര (സംവാദം) 10:09, 5 സെപ്റ്റംബർ 2016 (UTC)Reply

https://commons.wikimedia.org/wiki/Category:Pookkalam ജലജ പുഴങ്കര - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:24, 5 സെപ്റ്റംബർ 2016 (UTC)Reply

തീയ്യതി നീട്ടുന്നത് പ്രമാണിച്ച്

തിരുത്തുക

ആകെ 500 ചിത്രമേ ആയുള്ളൂ തീയ്യതി നീട്ടണോ? ഒരാഴ്ചകൂടി ??? --രൺജിത്ത് സിജി {Ranjithsiji} 06:12, 16 സെപ്റ്റംബർ 2016 (UTC)Reply

"ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.