വിക്കിപീഡിയ സംവാദം:എൻറിച്ചിംഗ് മലയാളം വിക്കിപീഡിയ പദ്ധതി
ഈ പദ്ധതിക്ക് ഒരു മലയാളം പേർ കൊടുക്കാമായിരുന്നു.--ഷിജു അലക്സ് (സംവാദം) 14:52, 28 ഒക്ടോബർ 2013 (UTC)
- അതേ മലയാളത്തിൽ വേണ്ടിയിരുന്നു തലക്കെട്ട്.--ബിനു (സംവാദം) 14:55, 28 ഒക്ടോബർ 2013 (UTC)
::എൻറിച്ചിംഗ്= പരിപോഷിപ്പിക്കൽ! അതിനാൽ മലയാളം വിക്കിപീഡിയ പരിപോഷിപ്പിക്കൽ എന്നായാലോ? തലകെട്ടിൽ ഉള്ള "പദ്ധതി" എന്ന വാക്ക് വേണോ? പദ്ധതി താൾ തന്നെയല്ലേ ഇത് :) --♥Aswini (സംവാദം) 15:15, 28 ഒക്ടോബർ 2013 (UTC)
തുടങ്ങിവച്ചവരും പരിപാടിയിൽ പങ്കെടുക്കുന്നവരും അഭിപ്രായമറിയിച്ചതിനു ശേഷമുള്ള 'പരിപോഷണമാവില്ലേ' നല്ലത്--ബിനു (സംവാദം) 15:17, 28 ഒക്ടോബർ 2013 (UTC)
- അങ്ങനെ നമ്മൾ മാറ്റേണ്ട തലക്കെട്ട് അല്ല ഇത്. പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നവരാണ് പദ്ധതിയുടെ പേർ തീരുമാനിക്കുന്നത്. ഇപ്പം തീരുമാനിച്ചിരിക്കുന്നത് ഇതാണെന്ന് തോന്നുന്നു. അവർ പദ്ധതിയുടെ പേർ മാറ്റുകയാണെങ്കിലേ ഈ താളിന്റെ പേർ മാറ്റുന്നതിൽ അർത്ഥമുള്ളൂ.. --ഷിജു അലക്സ് (സംവാദം) 15:19, 28 ഒക്ടോബർ 2013 (UTC)
(മേൽപറഞ്ഞത് പിൻവലിക്കുന്നു!) ഓ. ഇത് ഐ.ഐ.ടി മദ്രാസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ കീഴിലെ ഒരു പദ്ധതിയുടെ പേരാ... അങ്ങനെയിരിക്കെ "വിക്കിപീഡിയ:" എന്ന prefix ഇല്ലാതെ വെറും "എൻറിച്ചിംഗ് മലയാളം വിക്കിപീഡിയ പദ്ധതി" എന്നാക്കിയാൽ പോരെ? വിക്കിപീഡിയുടെ സ്വന്തം പദ്ധതി അല്ലല്ലോ.. അതാ...--♥Aswini (സംവാദം) 15:22, 28 ഒക്ടോബർ 2013 (UTC)
- ഇത് IITM ലെ NSS ക്ലബ്ബിന്റെ പ്രവർത്തനങ്ങളല്ലേ ? പ്രൊജക്റ്റിന്റെ പേരിന്റെ കാര്യത്തിൽ അവരാണ് അന്തിമമായി തിരുമാനമെടുക്കേണ്ടത്. ഇതും http://www.nss.iitm.ac.in/projects/94/ കൂടി കാണുക. ഇതുപോലുള്ള ശ്രമങ്ങൾക്ക് എല്ലാ വിധ ആശംസകളും. ഞാൻ പഠിച്ച കോളേജിലെ NSSമായി ബന്ധപ്പെട്ട അധ്യാപകന് ഇതിന്റെ ലിങ്ക് ചേർത്ത് ഒരു മെയിൽ അയച്ചിട്ടുണ്ട്. എല്ലാ എഞ്ചി. കോളേജിലും ഇതുപോലൊന്ന് തുടങ്ങിയാൽ കുറച്ച് പേരെങ്കിലും സജീവമാകും. അങ്ങനെ സാങ്കേതികവുമായി ബന്ധപ്പെട്ട കുറച്ച് ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ എത്തും :)--മനോജ് .കെ (സംവാദം) 15:22, 28 ഒക്ടോബർ 2013 (UTC)
\\വിക്കിപീഡിയ:" എന്ന prefix ഇല്ലാതെ വെറും "എൻറിച്ചിംഗ് മലയാളം വിക്കിപീഡിയ പദ്ധതി" എന്നാക്കിയാൽ പോരെ? വിക്കിപീഡിയുടെ സ്വന്തം പദ്ധതി അല്ലല്ലോ\\
- അല്ല വിക്കിപീഡിയ നേം സ്പെസിൽ തന്നെയാണ് ഇതേ പോലുള്ള പദ്ധതികൾ വരേണ്ടത്. --ഷിജു അലക്സ് (സംവാദം) 15:27, 28 ഒക്ടോബർ 2013 (UTC)
സുഹൃത്തുകളെ , ഈ പ്രോജെക്ട്ടിന് ഈ പേര് കൊടുത്തത് ഐ . ഐ .ടിയിലെ{വിവിധ ഭാഷയിലുലവര്കും എന്താണെന് മനസിലാകുവാൻ } എൻ.എസ് .എസ് പ്രൊജക്റ്റ് ആയതു കൊണ്ടാണ് .നാട്ടില് കാമ്പുസുകളിൽ മലയാളം പേര് കൊടുക്കാം ...പിന്നെ പ്രൊജക്റ്റ് പേര് അങ്ങനെ ആയതു കൊണ്ട് വികിയിലും അങ്ങനെ കൊടുത്തു .ഇംഗ്ലീഷ് നാമം എന്ന് കൂടിയാൽ മതിയലോ...{{adhithyan}}
- @ Adityan, അതെങ്ങനെ ശരിയാകും. മലയാളത്തിൽ എൻറിച്ചിംഗ് എന്നെഴുതിയാൽ മറ്റുഭാഷക്കാർ എങ്ങനെയാണ് മനസ്സിലാക്കുക ? ഈ താളിന് മലയാളം വിക്കിപീഡിയ പരിപോഷിപ്പിക്കൽ പദ്ധതി എന്ന് പേരുമാറ്റുന്നതാണ് നല്ലത്. എന്നിട്ട് അതിന്റെ പ്രെറ്റി യു.ആർ.എൽ ആയിട്ട് Enriching Malayalam Wikipedia Project എന്നു കൊടുത്താൽ മതി. അപ്പോൾ വലതുമുകളിൽ കാണുന്ന "ഇംഗ്ലീഷ് വിലാസം കാണുക" എന്ന കണ്ണിയിൽ അമർത്തുമ്പോൾ ഇംഗ്ളീഷ് ടൈറ്റിൽ കിട്ടും. അത് ഇപ്പോൾ ചെയ്തിടാം. മലയാളം തലക്കെട്ട് മാറ്റുന്ന കാര്യം താങ്കൾ തന്നെ ആലോചിക്കുക. ആശംസകളോടെ --Adv.tksujith (സംവാദം) 18:02, 29 ഒക്ടോബർ 2013 (UTC)