വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Lakshmanan
Lakshmanan
- Lakshmanan (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
ഭാവിയിലെ കേസുകൾ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Lakshmanan എന്നതിനു കീഴിൽ കൊണ്ടുവരുക.
2013 സെപ്റ്റംബർ 13
തിരുത്തുക- സംശയിക്കപ്പെടുന്ന സോക്ക് പപ്പറ്റുകൾ
- Bhoomika (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Bhoomi (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
ഇവിടെ നടന്ന വോട്ടെടുപ്പിൽ ഭൂമിക എന്ന ഉപയോക്താവ് വോട്ടു ചെയ്യുകയും മിനിട്ടുകൾക്കുള്ളിൽ ലക്ഷ്മണൻ എന്ന ഉപയോക്താവ് അതേ ചിത്രത്തിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മറ്റു ചിത്രങ്ങൾക്ക് ഇവർ രേഖപ്പെടുത്തിയ വോട്ടുകളും (അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും) ഏറെക്കുറെ ഒന്നു തന്നെ. ഭൂമികയുടെ വോട്ട് ആവശ്യം വേണ്ട തിരുത്തലുകൾ ഇല്ലാത്തതിനാൽ സാധുവല്ല എന്നിരുന്നാലും ലക്ഷ്മണന്റെ വോട്ടുതന്നെ ഫലത്തെ ബാധിച്ചിട്ടുണ്ട് എന്നതിനാൽ ഭൂമിക എന്ന അക്കൗണ്ട് ലക്ഷ്മണൻ എന്ന അക്കൗണ്ടിന്റെ സോക്കാണോ എന്നും ഈ രണ്ട് അക്കൗണ്ടുകളും മറ്റാരുടെയെങ്കിലും സോക്കുകളാണോ എന്നും പരിശോധിക്കാൻ അപേക്ഷിക്കുന്നു. ഇവർ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുന്ന രണ്ടു വ്യക്തികളാണോ എന്ന സാദ്ധ്യതയും പരിശോധിക്കാനപേക്ഷിക്കുന്നു.
വോട്ടെടുപ്പ് പൂർത്തിയായതിനാലാണ് ഈ ചിത്രത്തിലെ വോട്ടെടുപ്പിന്റെ കാര്യം പരിശോധിക്കാൻ അപേക്ഷിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:45, 13 സെപ്റ്റംബർ 2013 (UTC)
- കൂടുതൽ വിവരങ്ങൾ
- ഇവിടെ ഇതിലൊരു ഉപയോക്തൃ അക്കൗണ്ടിന്റെ ഉടമസ്ഥൻ/ഉടമസ്ഥ (ഭൂമിക) മറ്റൊരു അക്കൗണ്ടിൽ നിന്ന് വോട്ടുചെയ്യുകയും ആദ്യത്തെ അക്കൗണ്ട് തന്റേതുതന്നെ എന്ന് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (ലക്ഷ്മണൻ എന്ന ഉപയോക്താവ് ഉൾപ്പെട്ടിട്ടില്ലെങ്കിൽ പോലും സോക്ക് പപ്പറ്ററി ശ്രമം നടന്നു - ഒരുപക്ഷേ പരിചയക്കുറവുകൊണ്ടാകാം - എന്ന് വ്യക്തമാണ്. ഇതിൽ ഏതൊക്കെ അക്കൗണ്ടുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നത് പക്ഷേ വ്യക്തമല്ല).
- ഐ.എൻ.എസ്. വിക്രാന്ത് എന്ന ചിത്രത്തിന്റെ വോട്ടുകൾ കൂടാതെ ഭൂമിക, ലക്ഷ്മണൻ എന്നീ ഉപയോക്താക്കൾ മറ്റു രണ്ടു വോട്ടെടുപ്പിലും ഒരുമിച്ചു പങ്കെടുത്തിരുന്നു (ഇവിടെയും, ഇവിടെയും). ഈ മൂന്ന് വോട്ടെടുപ്പുകളിലും ഇവർ ഒരേ വോട്ടാണ് ചെയ്തിട്ടുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:34, 13 സെപ്റ്റംബർ 2013 (UTC)
- ഭൂമി എന്ന ഉപയോക്താവിന്റെ തിരുത്തുകളിൽ നല്ലൊരുഭാഗവും ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ വോട്ടുകളാണ് എന്നതും സംശയാസ്പദമായി തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:44, 13 സെപ്റ്റംബർ 2013 (UTC)
- Bhoomi എന്ന ഉപയോക്താവിന്റെ ആദ്യ തിരുത്ത് 2011 മേയ് 18-നും Lakshmanan എന്ന ഉപയോക്താവിന്റേത് 2011 സെപ്റ്റംബർ 29-നുമാണ്. Bhoomika എന്ന ഉപയോക്താവിന്റെ ആദ്യ തിരുത്ത് 2010 നവംബർ 29-നാണ്. Lakshmanan പപ്പറ്റ് മാസ്റ്ററാണെന്ന രീതിയിൽ ആദ്യം പരിശോധനയ്ക്കപേക്ഷിച്ചത് തെറ്റാണെന്നു തോന്നുന്നു. ആദ്യം അക്കൗണ്ടുണ്ടാക്കിയത് ഭൂമിക ആണെന്നതിനാൽ പപ്പറ്റ് മാസ്റ്റർ ഭൂമികയായല്ലേ പരിഗണിക്കേണ്ടത് എന്നൊരു സംശയം...
ഉപയോക്തൃനിർണ്ണയം നടത്താൻ തീരുമാനിച്ചാൽ സോക്കാണെന്ന് കണ്ടെത്തുന്ന അക്കൗണ്ടിനെ/അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യുകയും പപ്പറ്റ് മാസ്റ്ററെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. പരിശോധന നടത്താൻ ചെക്ക് യൂസർമാർ തീരുമാനിച്ചാൽ മറ്റ് Sleeper/un-suspected അക്കൗണ്ടുകൾ ഉണ്ടോ എന്നും പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:10, 14 സെപ്റ്റംബർ 2013 (UTC)
മറ്റുപയോക്താക്കളുടെ അഭിപ്രായങ്ങൾ
തിരുത്തുകആരോപണം ഉന്നയിക്കപ്പെട്ടവർക്കും ഈ വിഭാഗത്തിൽ അഭിപ്രായങ്ങളോ ചർച്ചകളോ നടത്താവുന്നതാണ്.
- ലക്ഷ്മണന്റെ അഭിപ്രായം ഒന്നും ഇവിടെ വന്നിട്ടില്ലല്ലോ? ഭൂമികയും ഭൂമിയും ഒന്നാണെന്ന് വോട്ട് അസാധുവാണെന്നു വെട്ടിയതിനാൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു വോട്ടും ഇപ്പോൾ അസാധുവാക്കിയിട്ടുണ്ട്. ഭൂമിയെ ഭൂമികയിലേക്ക് തിരിച്ചുവിടാവുന്നതാണ്. അറിയില്ലാത്ത കാര്യമായതിനാലാകാം ഉപയോക്താവിന് അങ്ങനെ സംഭവിച്ചത്. ബ്ലോക്കേണ്ട കാര്യമുണ്ടെന്നു കരുതുന്നില്ല.--റോജി പാലാ (സംവാദം) 05:16, 14 സെപ്റ്റംബർ 2013 (UTC)
- ലക്ഷ്മണൻ എന്ന അക്കൗണ്ടിന്റെ സംവാദം താളിൽ വിവരം അറിയിച്ചിട്ടുണ്ട് (രണ്ടുതവണ). --അജയ് ബാലചന്ദ്രൻ (സംവാദം) 05:41, 14 സെപ്റ്റംബർ 2013 (UTC)
Bhoomi എന്ന ഉപയോക്താവ് 120 തവണയാണ് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ തിരുത്തലുകൾ വരുത്തിയിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷവും വോട്ടുകളാണ്. Lakshmanan എന്ന ഉപയോക്താവ് 39 തവണയും Bhoomika അഞ്ചു തവണയും ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടുണ്ട്. ഈ അക്കൗണ്ടുകളെല്ലാം സോക്കുകളാകാമെന്നും പപ്പറ്റ് മാസ്റ്റർ മറ്റൊരക്കൗണ്ടാകാമെന്നുമുള്ള സാദ്ധ്യതയും നിലവിലുണ്ട്. ഭൂമി, ലക്ഷ്മണൻ എന്നിവരുടെ അക്കൗണ്ടുകളിൽ ഒന്നുമാത്രം സോക്കോ രണ്ടും സോക്കുകളോ ആണെങ്കിൽ ഇവരുടെ വോട്ടുകൾ ഇതുവരെയുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ കാര്യമായ ഡിസ്രപ്ഷൻ ഉണ്ടാക്കിയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:20, 14 സെപ്റ്റംബർ 2013 (UTC)
ചെക്ക് യൂസർമാരുടെ അഭിപ്രായങ്ങൾ
തിരുത്തുകഭൂമിക, ഭൂമി എന്നിവ ഒരേ വ്യക്തി തന്നെ നിയന്ത്രിക്കുന്ന അക്കൗണ്ടുകളാണെന്ന് ഉപയോക്താവ് തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് ചെക്ക് യൂസർ ഇന്വെസ്റ്റിഗേഷൻ ആവശ്യമില്ല. കാര്യമായ ഡിസ്രപ്ഷൻ ഒന്നും നടക്കാത്തതിനാൽ അപരമൂർത്തിത്വത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്താൽ മതിയാവും. ലക്ഷ്മണനെ ഇന്വെസ്റ്റിഗേറ്റ് ചെയ്യാൻ മാത്രം തെളിവുകളില്ലെന്ന് കരുതുന്നു. ഉപയോക്താക്കളുടെ വിശദീകരണത്തിനും കിരൺറ്റെ അഭിപ്രായത്തിനും കാക്കുന്നു -- റസിമാൻ ടി വി 18:22, 13 സെപ്റ്റംബർ 2013 (UTC)
- ഭൂമിക എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഒരു തിരിച്ചുവിടൽ നടത്താം, ലക്ഷമണൻ എന്ന ഉപയോക്താവിന്റെ കാര്യത്തിൽ ചില സംശയങ്ങളുണ്ട് ഉദാഹരത്തിന് എഡിറ്റ് ചെയ്ത സമായം ഏറെക്കുറെ സാമ്യമുണ്ട് കൂടാതെ 1, 2, 3, 4 ഈ തിരുത്തലുകൾക്കും സാമ്യമുണ്ട്.--KG (കിരൺ) 18:50, 13 സെപ്റ്റംബർ 2013 (UTC)
- ഞാൻ Lakshmanan-Bhoomika താരതമ്യം മാത്രമേ നടത്തിയിരുന്നുള്ളൂ. Lakshmanan-Bhoomi കൂടി നോക്കുമ്പോൾ ലക്ഷ്മണനും ഒരാളാണെന്നതിന് സാധ്യത തോന്നുന്നു -- റസിമാൻ ടി വി 18:55, 13 സെപ്റ്റംബർ 2013 (UTC)
തീരുമാനം: ചെക്ക് യൂസർ പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നു -- റസിമാൻ ടി വി 07:43, 18 സെപ്റ്റംബർ 2013 (UTC) |
ചെക്ക് യൂസർ പരിശോധനാഫലം
തിരുത്തുക- ഭൂമിക, ഭൂമി എന്നിവ ഒരേ ഉപയോക്താവിന്റെ അക്കൗണ്ടുകളാണ്. ഇതിൽ ഭൂമിക എന്ന അക്കൗണ്ടിനെ അനന്തകാലത്തേക്ക് തടഞ്ഞിട്ടുണ്ട്. ഒരേ അക്കൗണ്ടാണ് എന്ന് സമ്മതിച്ചതിനാലും പുതിയ അക്കൗണ്ടായതിനാലും ഭൂമി എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്യാതെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ തീരുമാനം അപര്യാപ്തമാണെന്ന് കരുതുന്നുവെങ്കിൽ മറ്റ് കാര്യനിർവാഹകർക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാവുന്നതാണ്
- ഭൂമി, ലക്ഷ്മണൻ എന്ന അക്കൗണ്ടുകൾ ഒരേ വ്യക്തി പ്രവർത്തിപ്പിക്കുന്നവയല്ല. അതിനാൽ ലക്ഷ്മണൻ എന്ന അക്കൗണ്ടിനുമേൽ നടപടികളൊന്നും ആവശ്യമില്ല