വിക്കിപീഡിയ:വാർഷിക റിപ്പോർട്ട്/2012
2012-ൽ മലയാളം വിക്കിപീഡിയ പത്ത് വർഷം പൂർത്തിയാക്കി. 2012-ലും വിക്കിപീഡിയയിൽ വളരെ സജീവമായ പ്രവർത്തനങ്ങൾ നടന്നു. വിവിധ പ്രവർത്തനങ്ങളുടെ സംഗ്രഹം താഴെ കൊടുത്തിരിക്കുന്നു.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകലേഖനങ്ങൾ
തിരുത്തുക2012 ജനുവരി 1-ന് 21,872 ലേഖനങ്ങളാണ് മലയാളം വിക്കിപീഡിയയിൽ ഉണ്ടായിരുന്നത്. 2012 അവസാനിക്കുമ്പോൾ ലേഖനങ്ങളുടെ എണ്ണം 27,920 ആയി. 6048 ലേഖനങ്ങളാണ് 2012-ൽ മലയാളം വിക്കിപീഡിയയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. 2011-നെ അപേക്ഷിച്ച് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ 500-ലധികം ലേഖനങ്ങളുടെ വർദ്ധനയുണ്ട്. ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ലോകഭാഷാവിക്കിപീഡിയകളിൽ മലയാളം വിക്കിപീഡിയ ഇപ്പോൾ 78-ആം സ്ഥാനത്താണ്. മൊത്തം താളുകളുടെ എണ്ണത്തിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനയുണ്ടായി. 44,771 താളുകളാണ് 2012-ൽ സൃഷ്ടിക്കപ്പെട്ടത്.
തിരുത്തലുകൾ
തിരുത്തുക2012 ൽ ഏകദേശം 3,95,000 തിരുത്തലുകൾ മലയാളം വിക്കിപീഡിയയിൽ നടന്നു. ആദ്യത്തെ തിരുത്തൽ നടന്ന 2002 ഡിസംബർ 21 മുതൽ 2012 ഡിസംബർ 31 വരെ ഏകദേശം16,72,000 തിരുത്തലുകൾ ആണ് മലയാളം വിക്കിപീഡിയയിൽ നടന്നിട്ടുള്ളത്.
ഉപയോക്താക്കൾ
തിരുത്തുക2012-ൽ മലയാള വിക്കിപീഡിയയിൽ 12,065 പേർ പുതുതായി അംഗത്വമെടുത്തു. 2012 അവസാനിക്കുമ്പോൾ അംഗത്വമെടുത്ത മൊത്തം ഉപയോക്താക്കളുടെ എണ്ണം 43,609 ആണ്. പ്രതിമാസം 5 തിരുത്തലുകളെങ്കിലും വരുത്തുന്ന 122 സജീവ ഉപയോക്താക്കളാണ് മലയാളം വിക്കിപീഡിയയിൽ ഉള്ളത്.
മാസക്കണക്ക്
തിരുത്തുകസ്ഥിതിവിവരക്കണക്കുകളിൽ മാസംതോറും സംഭവിച്ച വർദ്ധന:
മാസം | ലേഖനങ്ങൾ | താളുകൾ | തിരുത്തലുകൾ | അംഗത്വമെടുത്ത ഉപയോക്താക്കൾ | സജീവ ഉപയോക്താക്കൾ | ചിത്രങ്ങൾ |
---|---|---|---|---|---|---|
ജനുവരി | 537 | 3,948 | 26,542 | 994 | - | 97 |
ഫെബ്രുവരി | 357 | 2,027 | 19,714 | 794 | - | 69 |
മാർച്ച് | 418 | 8,590 | 88,140 | 942 | - | 9 |
ഏപ്രിൽ | 294 | 1,597 | 15,888 | 862 | - | 30 |
മേയ് | 346 | 2,554 | 20,037 | 772 | - | 35 |
ജൂൺ | 591 | 3,155 | 29,954 | 1,035 | - | 55 |
ജൂലൈ | 923 | 3,742 | 27,868 | 1,166 | - | 168 |
ഓഗസ്റ്റ് | 659 | 3,422 | 31,049 | 1,133 | - | 61 |
സെപ്റ്റംബർ | 414 | 2,762 | 23,242 | 931 | - | 50 |
ഒക്ടോബർ | 454 | 3,570 | 31,421 | 1,011 | - | 41 |
നവംബർ | 354 | 3,111 | 28,485 | 848 | - | 48 |
ഡിസംബർ | 701 | 6,293 | 53,605 | 1,577 | - | 69 |
ആകെ | 6,048 | 44,771 | 3,95,945 | 12,065 | - | 732 |
നാഴികക്കല്ലുകൾ
തിരുത്തുക- 2012 നവംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 27,000 പിന്നിട്ടു.
- 2012 നവംബർ 6-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനാറ് ലക്ഷം കവിഞ്ഞു.
- 2012 സെപ്റ്റംബർ 25-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 40,000 പിന്നിട്ടു.
- 2012 സെപ്റ്റംബർ 1-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 26,000 പിന്നിട്ടു.
- 2012 ജൂലൈ 26-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനഞ്ച് ലക്ഷം കവിഞ്ഞു.
- 2012 ജൂലൈ 22-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 25,000 പിന്നിട്ടു.
- 2012 ജൂൺ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 24,000 പിന്നിട്ടു.
- 2012 ഏപ്രിൽ 1-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനാല് ലക്ഷം കവിഞ്ഞു.
- 2012 മാർച്ച് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 23,000 പിന്നിട്ടു.
- 2012 ജനുവരി 28-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിമൂന്ന് ലക്ഷം കവിഞ്ഞു.
- 2012 ജനുവരി 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 22,000 പിന്നിട്ടു.
പ്രധാന നയരൂപീകരണങ്ങൾ
തിരുത്തുകവിവിധ വിക്കിപദ്ധതികൾ
തിരുത്തുകതിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരുത്തുകആഴ്സണൽ എഫ്.സി., ആൻഡ്രോയ്ഡ്, അന്റാർട്ടിക്ക, മക്ക, എമിലി ഡിക്കിൻസൺ, രക്താതിമർദ്ദം, ആർക്കീയ, വധശിക്ഷ വിവിധ രാജ്യങ്ങളിൽ, ചെ ഗുവേര, വ്യാഴത്തിന്റെ കാന്തമണ്ഡലം, എഫ്.സി. ബാഴ്സലോണ, മാവോ സേതൂങ് എന്നിവയാണ് 2012-ൽ മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുക്കപ്പെട്ട 12 ലേഖനങ്ങൾ.
വിക്കിപഠനശിബിരങ്ങൾ
തിരുത്തുകവിക്കിപഠനശിബിരം/തൃശൂർ 2
തിരുത്തുക2012 ജനുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപഠനശിബിരം നടന്നു. കേരളത്തിൽ ഒരു സാംസ്കാരിക സ്ഥാപനം ആദ്യമായി നടത്തുന്ന ഔദ്യോഗിക ശിബിരമായിരുന്നു ഇത്. പത്ര മാധ്യമങ്ങൾ വഴി പ്രചരണങ്ങൾ നൽകിയിരുന്നു. അതീവ താത്പര്യത്തോടെ നാൽപ്പതോളം ആളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്തു.
വിക്കിപഠനശിബിരം/കൊല്ലം 5
തിരുത്തുകവിക്കിസംഗമോത്സവം 2012ന്റെ പ്രചരണാർത്ഥം മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കുമായി 2012 ഏപ്രിൽ 10 ചൊവ്വാഴ്ച ഉച്ചക്ക് 2.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ കുളക്കട ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് വിക്കിപഠനശിബിരം നടന്നു
വിക്കിപഠനശിബിരം/കൊല്ലം 6
തിരുത്തുകമലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂൺ 17, ഞായറാഴ്ച രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ വച്ച് പഠനശിബിരം നടന്നു.
വിക്കിപഠനശിബിരം/കൊല്ലം 7
തിരുത്തുകമലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂലൈ 14 ശനിയാഴ്ച രാവിലെ 10.00 മുതൽ ഉച്ചക്ക് 1.00 മണി വരെ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് മലയാളം വിക്കി പഠനശിബിരം നടന്നു.
വിക്കിപ്രവർത്തക സംഗമങ്ങൾ
തിരുത്തുകമലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർ ഒത്തുകൂടുന്നതിനെ ആണ് വിക്കിപ്രവർത്തക സംഗമം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പല സ്ഥലങ്ങളിലും സജീവ മലയാളം വിക്കിപ്രവർത്തകർ ഉണ്ടെങ്കിലും വിക്കിപ്രവർത്തകരുടെ കൂടിച്ചേരൽ മലയാളത്തിൽ വ്യാപകമായിട്ടില്ല. 2012-ൽ നടന്ന പ്രധാനവിക്കിപ്രവർത്തക സംഗമങ്ങൾ താഴെ പറയുന്നതാണ്.
വിക്കി സംഗമോത്സവം 2012
തിരുത്തുകമലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2012 എന്ന പേരിൽ, ഏപ്രിൽ 28, 29 തീയ്യതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. രണ്ടു ദിവസമായി നടന്ന സംഗമോത്സവത്തിൽ 61 പേർ പ്രതിനിധികളായി പങ്കെടുത്തു.(20 പേർ മുൻകൂർ രജിസ്റ്റർ ചെയ്തു. 34 പേർ നിശ്ചിത സമയത്തിനു ശേഷം രജിസ്റ്റർ ചെയ്തിരുന്നു. 7 പേർ വിദ്യാർത്ഥികളായി രജിസ്റ്റർ ചെയ്തിരുന്നു.) അതിഥികളും മാധ്യമ സുഹൃത്തുക്കളടക്കം ആകെ 125-ഓളം പേർ ആദ്യ ദിനവും രണ്ടാം ദിനത്തിൽ വിക്കി വിദ്യാർത്ഥി സംഗമത്തിൽ 50 സ്കൂൾ വിദ്യാർത്ഥികളടക്കം 124 പേരും പങ്കെടുത്തു. വിശദമായ റിപ്പോർട്ട്
വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/കണ്ണൂർ 2
തിരുത്തുകവിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/പാലക്കാട് 1
തിരുത്തുകകാര്യനിർവ്വാഹകർ
തിരുത്തുക2012 അവസാനിക്കുമ്പോൾ മലയാളം വിക്കിപീഡിയയിൽ 18 കാര്യനിർവ്വാഹകരുണ്ട്. അവരിൽ 5 പേർ ബ്യൂറോക്രാറ്റുകളാണ്. 2011-ൽ മലയാളം വിക്കിപീഡിയയിൽ 2 സീസോപ്പുമാരും, 1 ബ്യൂറോക്രാറ്റും പുതുതായി തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി രൂപീകരിച്ച നയമനുസരിച്ച് നിർജ്ജീവരായ ഒരു സീസോപ്പിനെയും ഒരു ബ്യൂറോക്രാറ്റിനെയും ഒഴിവാക്കി.
എഴുത്തുകാരി (2012 ഫെബ്രുവരി 18), ജയ്ദീപ് (2012 ജൂൺ 30) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സീസോപ്പുകൾ. നിലവിലെ സീസോപ്പായിരുന്ന അനൂപ് 2012 ഓഗസ്റ്റ് 2-ന് ബ്യൂറോക്രാറ്റായി തിരഞ്ഞെടുക്കപ്പെട്ടു.