വിക്കി പഞ്ചായത്ത്

തിരുത്തുക

ദയവായി വിക്കി പഞ്ചായത്തിനെ കുറിച്ച് അറിയാൻ പ്രധാന താളിലോ ,സഹായിലൊ ,വിക്കി സമൂഹത്തിലോ ഒരു ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും അല്ലെങ്കിൽ നാവിഗേഷനിൽ തുടങ്ങാം ,മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ലെങ്കിൽ !! എന്ത് വിക്കി പഞ്ചായത്ത് !! . വേറെ ഒരു സംശയം വിക്കിപഞ്ചായത്ത് സംവാദങ്ങൾക്ക് വേണ്ടിയാണോ ,എങ്കിൽ അതിനുള്ളിൽ സംവാദം താൾ എന്തിന്?? --Jigesh 07:56, 1 ഡിസംബർ 2006 (UTC)![മറുപടി]

ശക്തമായി പിന്താങ്ങുന്നു. ജിഗേഷിന്റെ അഭിപ്രായത്തെ ശക്തമായി പിന്താങ്ങുന്നു. ഇപ്പോൾ വിക്കിയിലെ സംശയങ്ങൾക്ക് ഗൂഗിൾ ഗ്രൂപ്പിലും മറ്റും പോയി ചർച്ച ചെയ്യേണ്ട ഗതിയാണുള്ളത്. വിക്കി പഞ്ചായത്ത് എന്ന ഒരു പദ്ധതിയെപ്പറ്റി ഇതേ വരെ അറിയില്ലായിരുന്നു. പ്രധാന താളിൽ കണ്ണി കൊടുക്കുക തന്നെ വേണം.

Vssun 08:28, 1 ഡിസംബർ 2006 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ ഒരു Portal Namespace കൂടി ചേർക്കാൻ ഉദ്ദേശിക്കുന്നു. പ്രത്യേക വിഷയങ്ങളുടെ പ്രവേശന കവാടം എന്ന നിലയിൽ പ്രവർത്തിക്കുകയാണു പോർട്ടലുകളുടെ ധർമ്മം. Portal എന്നതിനു മലയാളമായി പീഠിക എന്ന വാക്കാൺ ഞാൻ നിർദ്ദേശിക്കുന്നത്. പഴയ പുസ്തകങ്ങളുടെയൊക്കെ ആമുഖത്തിന് ഇങ്ങനെയൊരു മലയാള പദം ഉപയോഗിച്ചിരുന്നു. കേരളപാണിനിയം ഉദാഹരണം. നാട്ടിൽ മുൻ‌വശത്ത് അല്പം സ്ഥലമുള്ള കടകൾക്ക് പീടിക എന്ന വിളിപ്പേരു ലഭിച്ചതും ഈ വാക്കിൽ നിന്നാണെന്നു തോന്നുന്നു(ഉറപ്പില്ല). ടെഡി ആമുഖം എന്നും പ്രവീൺ പൂമുഖം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആമുഖം വളരെ കോമണായിപ്പോയി എന്നാണെന്റെ തോന്നൽ. ഹോം പേജ് എന്നതിന് ചില മലയാള സൈറ്റുകൾ പൂമുഖം എന്നുപയോഗിക്കുന്നുണ്ട്. പോർട്ടൽ എന്നതിൻ ഏതാൺ കൂടുതൽ ഉത്തമം? ഇതര ഉപയോക്താക്കളുടെയും അഭിപ്രായം ക്ഷണിക്കുന്നു. ഈ മൂന്നു പദങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. അല്ലെങ്കിൽ കൂടുതൽ യോജിച്ച മറ്റൊരെണ്ണം. ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന പദം നമുക്കു തിരഞ്ഞെടുക്കാം. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മൻ‌ജിത് കൈനി 20:44, 1 ജനുവരി 2007 (UTC)[മറുപടി]

  • കവാടത്തിൽ അകത്തെന്താണു നടക്കുന്നതെന്നെഴുതി വച്ചിരിക്കും. ആമുഖത്തിലും പീഠികയിലും ഇപ്രകാരം അകത്തുള്ളതിനെ ചെറുതായി വിശദീകരിച്ചിരിക്കും. പോർട്ടൽ എന്നതിന്റെ വിവിക്ഷയും അതു തന്നെ. പക്ഷേ ഇല്ലങ്ങളുടെ പടിപ്പുരയിൽ അകത്തെന്താണെന്ന സൂചനയുണ്ടോ? സുനിലിന്റെ കവാടം എനിക്കിഷ്ടപ്പെട്ടു. മൻ‌ജിത് കൈനി 04:35, 4 ജനുവരി 2007 (UTC)[മറുപടി]
  • But പീഠിക is used for preamble(right?), in constitution. I see so. Manjithji is right, I think someother words in case of illams, certainly not പടിപ്പുര. What about creating a new word such as പഠിപ്പുര or something like that: meaning follow then, കവാടം is ok but it is so common--പ്രവീൺ:സംവാദം 07:10, 4 ജനുവരി 2007 (UTC)[മറുപടി]
  • ഇവിടെ ഇതുവരെ ഒരു തീരുമാനമായില്ലല്ലോ. എല്ലാവർക്കും മനസിലാകുന്നവിധത്തിൽ കവാടം എന്ന വാക്ക് ഉറപ്പിക്കുന്നതിനെപ്പറ്റി എല്ലാവരും എന്തുപറയുന്നു. ഇവിടെ തീരുമാനമായശേഷം നേംസ്പേസിനായി ബഗ്സിലയിലേക്കു പോകേണ്ടതുണ്ട്. അഭിപ്രായങ്ങൾ ഉള്ളവർ അറിയിക്കുമല്ലോ. മൻ‌ജിത് കൈനി 05:29, 7 ജനുവരി 2007 (UTC)[മറുപടി]


 --പ്രവീൺ:സംവാദം 11:25, 7 ജനുവരി 2007 (UTC)[മറുപടി]
  ഒരു കൈ കൂടി..--Vssun 18:07, 7 ജനുവരി 2007 (UTC)[മറുപടി]
ശ്രദ്ധിക്കുക, ബഗ്‌സിലയിൽ കമന്റിയിട്ടു കാര്യമില്ല. ബഗിനു താഴെ വോട്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതിൽ ക്ലിക്കി വോട്ടുചെയ്താലേ പ്രയോജനമുള്ളൂ.മൻ‌ജിത് കൈനി 08:13, 8 ജനുവരി 2007 (UTC)[മറുപടി]
വോട്ടിൽ accept, resolve, reassaign തുടങ്ങിയവയിലേതാണു എനിക്കു സമ്മതം എന്നതിനു തുല്യമായുള്ളത്? വിവരക്കേടാകാനാണു സാധ്യത--പ്രവീൺ:സംവാദം 08:40, 8 ജനുവരി 2007 (UTC)[മറുപടി]


::കുറേ ടെക്സ്റ്റ് ബോക്സുകളിരിയ്ക്കുന്നതിനു താഴെ Vote for this bug എന്നൊരു ലിങ്ക് ഉണ്ട് അതിലാണ് ക്ലിക്ക് ചെയ്യേണ്ടത് . :) ഇവിടെ ക്ലിക്കിയാലും മതി. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 08:46, 8 ജനുവരി 2007 (UTC)[മറുപടി]


വിക്കിയിലെ ടാക്ക് പേജ്

തിരുത്തുക

വിക്കിയിലെ ടാക്ക് പേജിനെ കുറിച്ച് ഒരു നിർദേശം വെക്കാൻ ഉണ്ടായിരുന്നു.

ഷിജു എന്ന യൂസർ ‍, ചള്ളിയൻ എന്ന യൂസറോട് “റീ ഡയറക്ട് പേജ് എങ്ങനെയാണ് ഉണ്ടാക്കുന്നത്? എന്ന ഒരു ചോദ്യം ചോദിച്ചു എന്നിരിക്കട്ടെ.

ഇപ്പോൾ നമ്മൾ ചെയ്യുന്നത് , ഷിജു ചള്ളിയന്റെ ടാക്ക് പേജിൽ പോയി ഈ ചോദ്യം ടൈപ്പ് ചെയ്യും. ചള്ളിയൻ ആ ചോദ്യം വായിച്ച് ഉത്തരം അറിയാമെങ്കിൽ ഷിജുവിന്റെ ടാക്ക് പേജിൽ വന്ന് ഉത്തരം കൊടുക്കും.

അതിനു പകരമായി ഉത്തരവും ചള്ളിയന്റെ ടാക്ക് പേജിൽ തന്നെ ഷിജു ചോദിച്ച ചോദ്യത്തിന്റെ താഴെ തന്നെ ടൈപ്പ് ചെയ്തു കൂടെ. ഞാൻ ഈ നിർദ്ദേശം വയ്ക്കാൻ കാരണം ഇപ്പോൾ ഇതേ പോലുള്ള പല ചോദ്യങ്ങളുടേയും ഉത്തരം, ടാക്ക് പേജുകളിൽ നിന്നു കിട്ടുന്നില്ല എന്നുള്ളതു കൊണ്ടാണ്. കാരണം ടാക്ക് പേജിന്റെ നീളം കൂടുമ്പോൾ അത് നിലവറയിലേക്ക് മാറ്റി ആർകൈവ് ചെയ്യും. ഒരു നാലഞ്ച് ആർകൈവ് പേജ് ഉണ്ടെങ്കിൽ എല്ലാത്തിലും പോയി തപ്പുന്നതൊക്കെ ചള്ളിയൻ പറയുന്നതു പോലെ “തല ചൊറിയേണ്ട“ ഇടപാടുകളാണ്. എന്താണ് എല്ലാവരുടേയും അഭിപ്രായം?

ഇത് എന്തെങ്കിലും സംശയം ചോദിക്കുമ്പോളോ നിർദേശങ്ങൾ വയ്ക്കുമ്പോഴോ മാത്രം ഉപയോഗിക്കുവാൻ ഉദ്ദേശിക്കുള്ളതാണ്. സാധാരണ ഹായ് ബായ് മെസ്സേജുകൾക്ക് ഇപ്പോഴുള്ള രീതി തന്നെ പിന്തുടരാവുന്നതാണ്. എന്താണ് എല്ലാവരുടേയും അഭിപ്രായം? --Shiju Alex 05:15, 10 ജനുവരി 2007 (UTC)[മറുപടി]

പ്രശ്നം വരുന്നത് എവിടെ? അതേ പേജിൽ തന്നെ ഉത്തരം കൊടുത്താൽ അത് ചള്ളിയാനു തന്നെയുള്ള പുതിയ മെസ്സേജ് ആയി വരും. മനസ്സിലായോ? ചള്ളിയാൻ ഷിജുവിന് ഉത്തരം എഴുതുമ്പോൾ അത് ഷിജുവിന് വന്നു എന്ന് അറിയാൻ പറ്റില്ല. ഇടക്കിടക്ക് ചള്ളിയാൻറെ ടാക്ക് പേജിൽ പോയി നോക്കേണ്ടി വരും ഇത് അത്ര എളുപ്പമല്ലല്ലൊ. ഒരു നിർദ്ദേശം എന്താണേന്നു വച്ചാൽ ഉത്തരം എഷുതുമ്പോൾ ചോദ്യം കൂടെ എടുത്ത് പേസ്റ്റ് ചെയ്താൽ ഈ Discontinuity ഒഴിവാക്കാം. --202.83.55.140(--ചള്ളിയാൻ 09:48, 16 ജനുവരി 2007 (UTC)) 05:26, 10 ജനുവരി 2007 (UTC)[മറുപടി]

അത് എനിക്ക് അറിയാം. പക്ഷെ മൂന്നാമതൊരാൾ ആ ചോദ്യം വായിക്കുമ്പോൾ ആണ് പ്രശ്നം. ഇവർ രണ്ട് പേരും ഒഴിച്ച് ബാക്കി ചോദ്യം വായിക്കുന്ന എല്ലാവർക്കും ഞാൻ പറഞ്ഞ വഴി അല്ലേ നല്ലത്.ചോദ്യം ചോദിച്ച ആൾ അത് ചോദിച്ചിരിക്കുന്നിടത്ത് പോയി നോക്കണം എന്നു മാത്രമല്ലേ ഉള്ളൂ. --Shiju Alex 05:46, 10 ജനുവരി 2007 (UTC)[മറുപടി]

ഷിജുവിന്റെ നിർദ്ദേശവും അതിനുള്ള മറുപടികളും കണ്ടു. യൂസർ ടോക്ക് പേജിൽ എങ്ങനെ മറുപടിയെഴുതണം എന്നുള്ളത് ഓരോ യൂസറിന്റെയും ഇഷ്ടമല്ലേ? ഷിജു പറഞ്ഞ പ്രശ്നത്തിനുള്ള പരിഹാരം പൊതുവായ സംശയങ്ങൾ പൊതുവായ പേജുകളിൽ ഉന്നയിക്കുക എന്നുള്ളതാണ്. ഏങ്ങനെ റീഡയറക്ട് പേജുകൾ ഉണ്ടാക്കാം എന്നുള്ള സംശയം ഏതെങ്കിലും യൂസറുടെ ടോക്ക് പേജിൽ ഉന്നയിക്കാതെ അതു വിക്കിപഞ്ചായത്തിലെ സംശയങ്ങൾ ഉന്നയിക്കാനുള്ള പേജിൽ ഇടുക. ഷിജു സംശയം എന്റെ പേജിൽ മാത്രമുന്നയിച്ചാൽ ഒരു പക്ഷേ ഉത്തരവും സമയവും കൈവശമുള്ള സുനിലിൻ അവിടെ മറുപടി നൽകാൻ വിമുഖത കണ്ടേക്കാം. പ്രസ്തുത സംശയത്തിൻ ഏതെങ്കിലും യൂസർ മറുപടി പറഞ്ഞാൽ കൊള്ളാം എന്നു തോന്നുകയാണെങ്കിൽ ഇങ്ങനെ ഒരു സംശയം വിക്കി പഞ്ചായത്തിൽ ഉള്ള കാര്യം യൂസറുടെ ശ്രദ്ധയിൽ പെടുത്തുക. മറുപടീ നൽകുമ്പോഴും അങ്ങനെ തന്നെ. സംശയങ്ങളും ഉത്തരങ്ങളും പൊതു പേജുകളിലായതിനാൽ പിന്നീടു വരുന്നവർക്കും അതു പ്രയോജനപ്പെടുമല്ലോ. ഇപ്രകാരം ഗൌരവമേറിയ സംശയങ്ങളും ഉത്തരങ്ങളും നമുക്ക് എഫ്.എ.ക്യൂവിൽ ഉൾപ്പെടുത്തുകയുമാവാം മൻ‌ജിത് കൈനി 06:02, 10 ജനുവരി 2007 (UTC)[മറുപടി]

ഞാൻ ഒരു മൂന്നാമന്റെ ഭാഗത്തു നിന്നാണ് ചിന്തിക്കുന്നത്. അതായിരിക്കും പ്രശ്നം. അനോനി നിർദ്ദേശിച്ച “ഒരു നിർദ്ദേശം എന്താണേന്നു വച്ചാൽ ഉത്തരം എഷുതുമ്പോൾ ചോദ്യം കൂടെ എടുത്ത് പേസ്റ്റ് ചെയ്താൽ ഈ Discontinuity ഒഴിവാക്കാം.“ എന്നതും ഒരു നല്ല പരിഹാരം ആണ്. --Shiju Alex 06:14, 10 ജനുവരി 2007 (UTC)[മറുപടി]

I also feel we should repeat the question while answering, then answer to answer, or any more question on same topic should be on same page as first answer . But if it is a general question take conversation to വിക്കി പഞ്ചായത്ത് (or Talk page of an FAQ item) -Bijee 07:36, 11 ജനുവരി 2007 (UTC)[മറുപടി]



Talk page എന്നത് ചർച്ചാവേദി എന്നാക്കികൂടെ? - തന്നവാരിത്തീനി

വിക്കിപീഡിയ:പുതുമുഖം

തിരുത്തുക

http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%AE%E0%B5%81%E0%B4%96%E0%B4%82

വിക്കിപീഡിയ:പുതുമുഖം എന്ന ഈ പേജിന്റെആവശ്യം ഇനിയുണ്ടോ? ഇതുകൊണ്ട് എന്തെങ്കിലും ഉപകാരം ആർക്കെങ്കിലും ഉണ്ടോ? പുതിയ യൂസർമാർ ആ പേജിൽ ചോദിക്കുന്ന സഹായങ്ങൾ കൊടുക്കാൻ നമ്മൾക്ക് പറ്റുന്നുണ്ടോ? ഇല്ലെങ്കിൽ പിന്നെ ഇതിന്റെ ആവശ്യം എന്താണ്? --Shiju Alex 09:34, 11 ജനുവരി 2007 (UTC)[മറുപടി]


വിക്കിപീഡിയ talk:പുതുമുഖം പേജ് ഒന്നു ആർക്കവ് ചെയ്തുകൂടെ?

തിരുത്തുക

വിക്കിപീഡിയ talk:പുതുമുഖം പേജ് ഒന്നു ആർക്കവ് ചെയ്തുകൂടെ. ഇപ്പോൾ പേജിന്റെ നീളം വളരെ കൂടുതൽ ആണ്. അവസാനത്തെ മൂന്നോ നാലോ പേരുടെ സംവാദം മാത്രം അവിടെ ഇർത്തിയിട്ട് ബ്ആക്കി ആർക്കൈവ് ചെയ്യണം(ആർകൈവ് ചെയ്യുന്നത് എങ്ങനെയാനെന്ന് എനിക്ക് അറിഞ്ഞു കൂടാ.)--Shiju Alex 04:45, 23 ജനുവരി 2007 (UTC)[മറുപടി]

ടെബ്ലേറ്റുകൾ /കാറ്റഗറികൾ

തിരുത്തുക

ടെബ്ലേറ്റുകൾ /കാറ്റഗറികൾ എന്നിവയുടെ ഒരു ലിസ്റ്റ് ഒരു പേജിൽ ഉണ്ടാക്കാമെങ്കിൽ വളരെ നന്നായിരുന്നു. അഡ്മിനുകൾ ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ തരക്കേടില്ല.മുഴുവൻ കാറ്റഗറികൾ എനിക്കറിയാത്തത് കൊണ്ടാണ്. --ജിഗേഷ് | ജിഗേഷിനോടു പറയൂ 15:23, 24 ജനുവരി 2007 (UTC)[മറുപടി]

അത്യാവശ്യമായും വേണം ജിഗേഷ്... എന്തൊക്കെ കാറ്റഗറികളും ഫലകങ്ങലും ഇവിടെ ഉണ്ടെന്ന് ആർക്കും ഒരു പിടിയുമില്ല... നമുക്ക് ഈ പണി അധികം താമസമില്ലാതെ തന്നെ തുടങ്ങാം- ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:51, 24 ജനുവരി 2007 (UTC)[മറുപടി]

മാത്രവുമല്ല അത് വഴികാട്ടിക്കത്തോ, ടൂൾ ബോക്സിനകത്തോ നൽകേണ്ടതാണ് എന്നതാണ് എന്റെ അഭിപ്രായം --ജിഗേഷ് | ജിഗേഷിനോടു പറയൂ 16:07, 24 ജനുവരി 2007 (UTC) ഫലകങ്ങൾ പട്ടികകൾ എന്നിവ അടുക്കണം ഇതിൻ കൂട്ടായ പരിശ്രമം വേണോ അതോ അഡ്മിൻ മാർക്ക് തന്നെ ചെയ്യാമോ. അവർക്കുള്ള അധികാരങ്ങൾ എനിക്കറിയില്ല. ഞാൻ തിരഞ്ഞിട്ട് എല്ലാം കിട്ടുന്നുമില്ല. കൂട്ടായ പരിശ്രമം വേണമെങ്കിൽ ഞാൻ തയ്യാറാണ്. പറഞ്ഞാൽ മതി. കുറേ ദിവസമായി പൻഝായത്തിലെ മൂത്ത കാർണവർ ഇതിൽ എന്തെങ്കിലും പറഞ്ഞിട്ട്. തിരക്കിലായിരിക്കും, എങ്കിൽ ബിഷപ്പുമാർ കാര്യം ചെയ്താട്ടേ. --ചള്ളിയാൻ 18:00, 7 ഫെബ്രുവരി 2007 (UTC)[മറുപടി]

പുതിയ യൂസർ സ്വാഗതം

തിരുത്തുക

അത് ഏതെങ്കിലും ബോട്ട് ചെയ്താൽ പോരേ. അതിനായി ഒരോരുത്തരും സ്വാഗതം പറയേണ്ട ആവശ്യമുണ്ട്? . സംശയം മാത്രം. ചിലർക്ക് ഉടനെ കിട്ടുന്നു സ്വാഗതം ചിലരോ കാലങ്ങൾ കൊഴിഞ്ഞായിരിക്കുമത്. സ്വാഗതം പേജ് അധികമാരും ശ്രദ്ധിക്കുന്നുമില്ല. --ചള്ളിയാൻ 03:08, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

വളരെ ശരിയാണ് ചള്ളിയാൻ പറഞ്ഞത്. ഒരു ബോട്ട് പ്രോഗ്രാം ഉണ്ടെങ്കിൽ നന്നായിരിക്കും. പിന്നെ ഇമെയിൽ ആഡ്രസിൽ സ്വാഗതം നൽക്കുന്നതാണ് നല്ലത്. സ്വാഗതം പേജ് മിക്കവാറും ആരും തന്നെ ശ്രദ്ധിക്കാൻ വഴിയില്ല. --ജിഗേഷ് | ജിഗേഷിനോടു പറയൂ 05:19, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

ആംഗലേയ വിക്കിയിൽ ഇങ്ങനെ ഒരു നിർദ്ദേശം വെൽകം ഫലകത്തിന്റെ സംവാദം താളിൽ ഉണ്ടായിരുന്നതായി ഓർമ്മിയ്ക്കുന്നു. അവിടെ ബോട്ട് ഉപയോഗിക്കേണ്ട എന്ന തീരുമാനമാണ് എടുത്തതെന്ന് തോന്നുന്നു. വ്യക്തികളുമായി ഇടപഴകാനുള്ള സാദ്ധ്യത ബോട്ടുകൾ ഇല്ലാതാക്കില്ലേ ? -ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:32, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

Templates, Categories

തിരുത്തുക

Categories are available here, http://ml.wikipedia.org/wiki/Special:Categories; but I've not seen any such pages for Templates. These categories should be rearranged well also. Some useful links are also at http://ml.wikipedia.org/wiki/Special:Specialpages. In case of Welcome bot, I agree with Tux --പ്രവീൺ:സംവാദം 06:48, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

നല്ല ലേഖനം എഴുതാൻ

തിരുത്തുക

എന്തെങ്കിലും സഹായമുണ്ടോ. പടങ്ങളും, പ്രമാണങ്ങളും ടേബിളുകളും എല്ലാം ചേർക്കാൻ ഏതു പേജിൽ പോയി നോക്കിപ്പഠിക്കാം. നേരത്തേ അറിയുന്നത് ഹൂമൻ റിസോഴ്സ് പാഴാക്കാതെ നോക്കാൻ നല്ലതല്ലേ. --ചള്ളിയാൻ 11:16, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

വിക്കിപീഡിയയിലെ ചിത്രങ്ങൾ Special:Imagelist-ലും സഹായം സഹായിയിലും കിട്ടും. പ്രമാണങ്ങൾ(അവലോകനം എന്നു പറഞ്ഞിരുന്ന സാധനം അല്ലേ ചള്ളിയൻജീ ;-)) തപ്പിക്കണ്ടുപിടിക്കേണ്ടിവരും. വരിയും നിരയും തത്കാലം ഇവിടയേ ഉള്ളന്നു തോന്നുന്നു(ആരെങ്കിലും ഒന്നു തർജ്ജമ ചെയ്യുമെങ്കിൽ നല്ലത്)--പ്രവീൺ:സംവാദം 13:15, 9 ഫെബ്രുവരി 2007 (UTC)[മറുപടി]

ഒരു ബോട്ട് ആവശ്യമുണ്ട്

തിരുത്തുക

പലതാളുകളിലും വ്യാപകമായി ചന്ദ്രക്കലയ്ക്കുമുൻപ് ആപശ്യമില്ലാതെ ഒരു ഉ കാരം ചേർക്കുന്നതായി കാണാം. "കണ്ണു് ", "അവളു് ", "ഉണ്ടു് " എന്നിങ്ങനെ. പണ്ട് കാലത്ത് ഇങ്ങനെയാണെന്നുതോന്നുന്നു എഴുതിയിരുന്നത്. ഒരു ബോട്ടുപയോഗിച്ച് എളുപ്പത്തിൽ തീർക്കാവുന്നതല്ലേ ഈ പ്രശ്നം?

മലയാളം വിക്കിപീഡിയയിൽ ഇപ്പൊ ഏതൊക്കെ ബോട്ടുകളുണ്ട്? ഈ പ്രശ്നം ഇപ്പൊഴുള്ള ഏതേലും ബോട്ടിന് കൈകാര്യം ചെയ്യാൻ പറ്റുമോ അതോ പുതിയത് ഉണ്ടാക്കേണ്ടിവരുമോ? സജിത്ത് വി കെ 08:53, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

സജിത്തേ.. ഇത് ചർച്ച നടത്തി നടത്തി കൈ കഴച്ച വിഷയമാണ്.. സംവൃതോകാരം ചർച്ച വീണ്ടും വരുകയാണോ?--Vssun 08:55, 27 ഫെബ്രുവരി 2007 (UTC)[മറുപടി]
Vassun, എനിക്കറിയില്ലായിരുന്നു, ആ ചർച്ചകളിലേക്കുള്ള ലിങ്ക് തരാമോ? എന്തായിരുന്നു അവസാന തീരുമാനം? ഏതൊക്കെയോ പേജുകളിൽ ഉ-ചന്ദ്രക്കലയെ ഞാൻ തിരുത്തിയിട്ടുണ്ട്. സജിത്ത് വി കെ 09:03, 27 ഫെബ്രുവരി 2007 (UTC)[മറുപടി]
സജിത്ത്.. ഇത് വിക്കിയിൽ അധികം ചർച്ച ചെയ്തിട്ടില്ലെന്നു തോന്നുന്നു. വിക്കിക്കു പുറത്ത് ഗൂഗിൾ ഗ്രൂപ്പിലും.. ബ്ലോഗുകളിലും ഇത് വളരെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.. ഇവിടെ ഞെക്കിയാൽ ഒരു ഉദാഹരണം കാണാം.--Vssun 17:29, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

ചർച്ചാ വേദി എന്നാക്കികൂടേ?

തിരുത്തുക

Talk page എന്നത് ചർച്ചാവേദി എന്നാക്കികൂടെ? - തന്നവാരിത്തീനി

സംവാദം എന്നല്ലേ ഇപ്പോ ഉള്ളത്? അതുപോരെ? അതോ TalkPage എന്നുതന്നെ എവിടെയെങ്കിലും കാണിക്കുന്നുണ്ടോ? സജിത്ത് വി കെ 09:22, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

ചർച്ച എന്നു വേണമെങ്കിൽ ആവാം--Vssun 17:55, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

ലിങ്കുകൾ നൽകുമ്പോൾ..

തിരുത്തുക

ലിങ്കുകൾ നൽകുന്നത് പലരും പലതരത്തിലാണെന്ന് കാണുന്നു. ഉദാഹരണത്തിന്

എന്നിങ്ങനെ രണ്ടുതരത്തിൽ കാണാറുണ്ട്. ആദ്യത്തെരീതിയിൽ എന്തിലേക്കുള്ള ലിങ്കാണെന്നു കൃത്യമായി മനസ്സിലാക്കം എന്ന ഗുണമുണ്ട്. എങ്കിലും ഇത് വായനക്കാരന് അല്പം പ്രയാസമുണ്ടാക്കുന്നതായി തോന്നിയിട്ടുണ്ട്. ഇതിനാൽ രണ്ടാമത്തേതന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്നുതോന്നുന്നു. ഇപ്പോൾ തന്നെ ‍വളരെ അധികം താളുകളിൽ ഈ പ്രശനം ഉണ്ട്. ഇതിന് മുന്പ് ഈകാര്യം ചർച്ചചെയ്യപ്പെട്ടതാണോ എന്നറിയില്ല... സജിത്ത് വി കെ 08:20, 1 മാർച്ച് 2007 (UTC)[മറുപടി]

വിന്യാസം താളും അതിന്റെ സംവാദം താളും കണ്ടോളൂ--പ്രവീൺ:സംവാദം 14:18, 1 മാർച്ച് 2007 (UTC)[മറുപടി]

Wikipedia is using Malayalam font which is not at all suitable for displaying important matters. Why we are refraining from the use of "news paper" like fonts. which can dispaly almost every malayalam letter satisfactorily. One may say that the technology is not allowing it. I will not join them.The new generation machines are very fast and the memory is very cheap. Why still we want to squeeze the "aksharamala" to suit the english key board. A bigger key board to be developed for the 'most deserving Indian language . I mean the most written and read language. Microsoft corporation also trying to cut short the malayalam 'Akshara mala' . The lack of 'Lipi" will lead to the death of the language through the present day technology. The Lipi rennovation in malayalam during the end of 1960s was due to the limitation of type writers. But in olden days printing presses were using too many 'types' in order to keep the chastity of the language. This writer had the fortune to meet KK Raman of Pathanamthitta who was doing the reserch on the Indus script. He was an authority on the alphabets of almost all languages and opined that malayalam has the perfect alphabets(lipi)and thus a perfect language. English medium malayali students are bad in malayalam due to the lack of proper awareness of Aksharam . Aksharam and alpahabets are different. I am afraid that this note is going to be too large and hence I am forced to cut it short. Thank & regards K.Vijayan

വിജയൻ

വിക്കിപീഡിയ ഒരു മലയാളം ഫോണ്ടും ഉപയോഗിക്കുന്നില്ല. മറിച്ച് അതിലെ ലേഖനങ്ങൾ എഴുതപ്പെടുന്നത് യുണികോഡ് മലയാളത്തിലാൺ. ഫോണ്ട് ഏതു വേണമെന്നത് ഉപയോഗിക്കുന്നവർക്കു തീരുമാനിക്കാം. പത്രങ്ങളിലേതു സമാനമായ ഫോണ്ട് എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്ന ചോദ്യം ശ്രദ്ധിച്ചു. പത്രങ്ങളുടെ ഇന്റർ‌നെറ്റ് പതിപ്പുകളിലെ ഫോണ്ടാൺ വിവക്ഷയെങ്കിൽ അവ വിക്കിപീഡിയയുടെ ലക്ഷ്യങ്ങൾക്കു വിഘാതമാകും. യുണികോഡ് സ്റ്റാൻ‌ഡേർഡൈസേഷനു ശേഷം മലയാളത്തിൽ ലഭ്യമായ സേർച്ചിങ്ങ് സംവിധാനങ്ങൾക്കൊപ്പം ചേർന്നു പോകാൻ യുണികോഡ് മലയാളത്തിൽ തന്നെ വിക്കിപീഡിയ എഴുതപ്പെടേണ്ടതുണ്ട്. താങ്കൾ ഉന്നയിച്ച ഇതര വിഷയങ്ങൾ വിക്കിപീഡിയയുടെ പരിധിയിൽ വരുന്നവയല്ലായ്കയാൽ അഭിപ്രായമില്ല. നന്ദി.മൻ‌ജിത് കൈനി 20:32, 8 മാർച്ച് 2007 (UTC)[മറുപടി]

തീർച്ചയായും മേൽ പറഞ്ഞിരിക്കുന്നത് വിക്കിപീഡിയയുടെ പരിധിയിൽ വരാത്ത കാര്യമാണ്. യൂണികോഡ് ഫോണ്ട് എന്നത് എന്താണെന്ന് മനസിലാക്കിയാൽ താങ്കളുടെ സംശയത്തിനുള്ള മറുപടി സ്വയം കിട്ടും.--  ജിഗേഷ്  ►സന്ദേശങ്ങൾ  03:33, 9 മാർച്ച് 2007 (UTC)[മറുപടി]

കൃത്യമായി അറിയാത്തതുകൊണ്ടുണ്ടായ ചോദ്യമാണെന്നുതോന്നു. മലയാളം റെൻഡർ ശരിക്കും വർക്കുചെയ്യാത്ത ചില പ്ളാറ്റ്ഫോമുകളിൽ ഓരോ അക്ഷരവും പിരിച്ചുകാണിക്കും, കൂട്ടക്ഷരങ്ങളും മറ്റുമില്ലാതെ. ഇങ്ങനെവല്ലതും കണ്ടതുകൊണ്ടായിരിക്കാം വിജയന്റെ പ്രതികരണം. 09:06, 9 മാർച്ച് 2007 (UTC)

പുള്ളി Arial Unicode-ഇൽ ആയിരിക്കും മലയാളം വായിച്ചത്. --Shiju Alex 09:30, 9 മാർച്ച് 2007 (UTC)[മറുപടി]

"കേരളത്തിലെ സ്ഥലങ്ങൾ" ടെംപ്ലേറ്റ്

തിരുത്തുക

ഇന്ത്യൻ പട്ടണങ്ങൾ എന്ന ടെംപ്ലേറ്റ് ഉണ്ടല്ലോ? ഇതിൽ മാപ്പും കാണിക്കുന്നുണ്ട്. എന്നാൽ ഈ മാപ്പ് വലിയ പ്രയോജനം ചെയ്യുന്നില്ല. ഇന്ത്യയാകെ കാണിക്കുന്നതിനാൽ അടുത്തടുത്ത പ്രദേശങ്ങൾ തമ്മിൽ വ്യത്യാസമൊന്നും കാണാൻ കഴിയില്ല. പകരം കേരളത്തിലെ സ്ഥലങ്ങൾ എന്ന ടെംപ്ലേറ്റ് ഉണ്ടാക്കി, കേരളത്തിന്റെ മാപ്പ് മാത്രം കൊടുത്താൽ സ്ഥലത്തെക്കുറിച്ച് കൂടുതൽ ധാരണകിട്ടും. ഇതെങ്ങിനെയാ ചെയ്യുക? സജിത്ത് വി കെ 11:32, 13 മാർച്ച് 2007 (UTC)[മറുപടി]

പ്രശ്നം ടെമ്പ്ലേറ്റിന്റെയോ പടത്തിന്റേയോ അല്ല സജിത്.. അതിന്റകത്ത് ഒരു പൊട്ടു കുത്തിയിട്ടുണ്ട്.. അതുപോലൊരു പൊട്ട് കേരളത്തിന്റെ മാപ്പ് വച്ച് ഉണ്ടാക്കിയെടുക്കാൻ പാടുപെടണം.. ഞാൻ മറന്നിരിക്കുകയായിരുന്നു.. ഇതൊന്നു ഒപ്പിച്ചെടുക്കാൻ ടക്സ് കുറേ പാടു പെട്ടിരുന്നു. ഒരു പണി പണിതിട്ടുതന്നെ കാര്യം.. വൈകിട്ട് നോക്കാം..--Vssun 12:24, 13 മാർച്ച് 2007 (UTC)[മറുപടി]
ഞാൻ ആ ടെംപ്ലേറ്റ് നോക്കിയിരുന്നു. വലിയ ബുദ്ധിമുട്ടില്ല എന്ന് തോന്നുന്നു. ഞാനും നോക്കാം. കേരളത്തിന്റെ ഏതേലും മാപ്പുണ്ടോ വിക്കിയിൽ? സജിത്ത് വി കെ 04:09, 14 മാർച്ച് 2007 (UTC)[മറുപടി]

സജിത്ത് ഞാൻ ഇന്നു തന്നെ ശരിയാക്കി തരാം. പെറ്റുമെങ്കിൽ പുതിയ ചിത്രം ഉണ്ടാക്കും പോരെ .--  ജിഗേഷ്  ►സന്ദേശങ്ങൾ  04:13, 14 മാർച്ച് 2007 (UTC)[മറുപടി]

 
ഈ പടമാണ് പ്രസ്തുത ടെമ്പ്ലേറ്റിൽ ഉപയോഗിക്കുന്നത്.. ആർക്കെങ്കിലും ഈ പടത്തിന്റെ നാലു മൂലയിലുമുള്ള രേഖാംശവും അക്ഷാംശവും അറിയുമോ? അല്ലെങ്കിൽ അത് കൃത്യമായി അറിയുന്ന തരത്തിലുള്ള വേറെ ഏതെങ്കിലും പടം ഉണ്ടെങ്കിൽ അത്.. ഇത് കിട്ടിയാൽ ഫലകം റെഡി..--Vssun 19:31, 14 മാർച്ച് 2007 (UTC)[മറുപടി]
എന്റെ യൂസർസ്പേസിൽ ഞാൻ പുതിയതായി ഉണ്ടാക്കിയ ഫലകം ഉപയോഗിച്ച് പരീക്ഷണം നടത്തിയിരിക്കുന്നു.. അതിന്റെ സംവാദത്താളിൽ ഉപയോഗിച്ചിരിക്കുന്ന രേഖാംശ അക്ഷാംശങ്ങളും (കൃത്യമല്ല.. ചാലക്കുടി മലപ്പുറം ജില്ലയിലാണ് വന്നിരിക്കുന്നത്) കൊടുത്തിട്ടുണ്ട്.. --Vssun 20:09, 14 മാർച്ച് 2007 (UTC)[മറുപടി]


http://www.gorissen.info/Pierre/maps/googleMapLocationv3.php?lat=9.968851&lon=76.289063

ഈ ലിങ്ക് ഉപയോഗിച്ച് അക്ഷാംശവും രേഖാംശവും ഒരു മാതിരി കൃത്യതയോടെ കണ്ടെത്താം. വേറെ ഒരു URL കൂടി അറിയാമായിരുന്നു. ജ്യോതിശാസ്ത്ര ലേഖനങ്ങൾക്ക് ഞാൻ അത് ഉപയോഗിച്ചിരുന്നു. തപ്പി കണ്ടുപിടിച്ച് തരാം. പക്ഷെ തൽ‌ല്ക്കാലം ഇതു മതി എന്നു തോന്നുന്നു.

പിന്നെ കേരളത്തിനു നാലു മൂല ഉണ്ടോ. :) --Shiju Alex 02:20, 15 മാർച്ച് 2007 (UTC)[മറുപടി]

ഷിജു ഈ ചോദ്യം ഞാൻ പ്രതീഷിച്ചിരുന്നു.. :) .. കേരളത്തിന്റെ നാലു മൂലയുടെ കാര്യമല്ല.. കേരളത്തിലല്ലല്ലോ നമ്മൾ പൊട്ടുകുത്തുന്നത്.. ആ ചിത്രത്തിലാണ് അതു കൊണ്ട് ആ ചിത്രത്തിന്റെ നാലു മൂലകളുടേയും രേഖാംശവും അക്ഷാംശവുമാണ് വേണ്ടത്.. ഈ ചിത്രത്തെ ഒന്നു ജിയോറെഫറൻസ് ചെയ്തിട്ട് കണ്ടെത്താം.. ഇന്നു ഓഫീസിൽ തിരക്കായതിനാൽ പറ്റിയില്ല.. നോക്കട്ടെ.. --Vssun 11:36, 15 മാർച്ച് 2007 (UTC)[മറുപടി]

ഫലകം തയ്യാർ

തിരുത്തുക

കേരളത്തിലെ സ്ഥലങ്ങൾ എന്ന പേരിൽ പുതിയ ഫലകം ഉണ്ടാക്കി.. ചാലക്കുടിയിൽ പരീക്ഷിച്ചിട്ടുണ്ട്..--Vssun 12:22, 15 മാർച്ച് 2007 (UTC)[മറുപടി]