വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/തോമസ് കുഴിനാപ്പുറത്ത്

വിക്കിപീഡിയയെ ഒരു ഗീർവ്വാണപീഡിയയായി തരം താഴ്ത്തരുത്. പ്രീഡിഗ്രി പാഠപുസ്തകത്തിലേക്കു ഒരു ലേഖനം തെരഞ്ഞെടുത്തതാണോ വിക്കിപീഡിയയിൽ ലേഖനം വരാനുള്ള നോട്ടബിലിറ്റി. ഈ ലേഖനം ഇനിയും ഉണ്ടാക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കളെ/ഐപിയെ ബ്ലോക്ക് ചെയ്യുകയാണു വേണ്ടത്.--Shiju Alex|ഷിജു അലക്സ് 14:16, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

പ്രമുഖ എഴുത്തുകാര്ക്കൊപ്പമാണു കുഴിനാപ്പുറതതിന്റെ ലേഖനം കേർളാ സർവ്വകലാശാല പ്രസിദ്ധപ്പെടുത്തിയത്. അവരിൽ മിക്കവർക്കും വീകിപീഡിയയിൽ പേജുകളുണ്ട്. കാണുക:[1] 116.68.80.19 14:34, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]


ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനം ഉണ്ട് എന്നതു മലയാളം വിക്കിപീഡിയയിൽ ലേഖനം വരാനുള്ള മാനദണ്ഡം അല്ല. തോമസ് കുഴിനാപ്പുറത്ത് എന്ന ലേഖനം മലയാളം വിക്കിപീഡിയയിൽ വരണമെങ്കിൽ അതിനു യോഗ്യമായ റെഫറൻസുകളും തെളിവുകളൂം ലേഖനത്തിൽ ചേർക്കണം. അല്ലെങ്കിൽ ഡോക്ടറേറ്റെടുത്ത പാതിരിമാർക്കൊക്കെ വിക്കിയിൽ കയറാം എന്ന നിലയാകും. അതിനു പുറമേ ഐപിയിൽ നിന്നു ഈ ലേഖനം എഴുതുന്നതു തോമസ് കുഴിനാപ്പുറത്ത് തന്നെയല്ലെന്നു ആരു കണ്ടു. അതു വിക്കിയുടെ നയങ്ങളുടെ ഗുരുതരമായ ലംഘനമാണു. ആ ഒരു കാരണം മാത്രം മതി ലേഖനം ഒഴിവാക്കാൻ. --Shiju Alex|ഷിജു അലക്സ് 14:42, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ ലേഖനത്തിനാവസ്യമായ റെഫരെൻസുകൾ ചേർത്തിട്ടുണ്ട്. എനിക്ക് ഫാ. തോമസ് കുഴിനാപ്പുരത്തിനെക്കുറിച്ചും അദ്ദേഹതിന്റെ സഹിത്യപരവും സാമൂഹികവുമായ സേവനങ്ങളെക്കുച്ചും ഉത്തമമായ ബൊധ്യമുണ്ട്. എത്ര റെഫറൻസ് വേണമെങ്കിലും നൽകാൻ സാധിക്കും.Simon Cheakkanal 14:55, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

താങ്കൾക്കു ബോദ്ധ്യമുണ്ടായിട്ടു കാര്യമില്ല. അതു ലേഖനത്തിൽ വരണം. വ്യക്തമായ തെളിവൊടെ.--Shiju Alex|ഷിജു അലക്സ് 14:56, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ കുഴിനാപ്പുറത്ത് തന്നെയാണ്‌ ഇതെഴുതിയിരിക്കുന്നത്. അവിടെയും ഇതേ സൈമണും ഐപ്പികളും തന്നെയാണ്‌ കീപ്പ് ചെയ്യാൻ വാദിക്കാനെത്തിയതും. ഒരു ചെക്ക് യൂസര് റിക്വസ്റ്റിടേണ്ട സമയമായെന്നു തോന്നുന്നു . സൈമൺ നടത്തിയിരിക്കുന്ന തിരുത്തുകൾ നോക്കിയാൽ ഒരു സോക്കു മണം :) --ജ്യോതിസ് 15:06, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ ലേഖനത്തിൽ ഒന്നാമത്തെ റഫറൻസ് തന്നെ ആധികാരികമായി സ്വീകരിക്കാനാവില്ല.--Anoopan| അനൂപൻ 15:33, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഫാ. തോമസ് കുഴിനപ്പുറ്ത്ത് എന്റെ നാട്ടുകാരനാണു. ഞാൻ ഇംഗ്ലീഷ് വിക്കിയിൽ ഈ ലേഖനത്തിനു വേണ്ടി മാത്രമല്ല എഴുതിയിട്ടല്ലതു. ഓമല്ലൂർ രക്തകണ്ട്ഃഅ സ്വാമി ക്ഷെത്രം, പ്രതാപചന്ദ്രൻ, ക്യാപ്റ്റൻ രാജു എന്നിവ ചില ഉദഹരണങ്ങൾ മത്രം. കാണുക:[2]Simon Cheakkanal 16:27, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

പ്രതാപചന്ദ്രൻ തുടങ്ങിയത് കുമാരേട്ടൻ ആണ്‌. അതൊക്കെ ലോഗിൻ ചെയ്തെഴുതാമെങ്കിൽ എന്തുകൊണ്ട് ഇതു മാത്രം ഐ.പി ആയി നിന്നെഴുതണം? --Anoopan| അനൂപൻ 15:51, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഞാൻ ലോഗിൻ ചെയ്യാൻ മറന്ന് പോയതാണു. ക്ഷമിക്കുക. മുകളിൽ പറഞ്ഞ ലേഖനങങളെല്ലാം എഴുതിയതു ഇംഗ്ലീഷ് വിക്കിയിൽ ആണു. Simon Cheakkanal 16:04, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

താങ്കൾ മുകളിൽ പറഞ്ഞ ലേഖനഗ്ങൾ എഴുതി എന്നതും, താങ്കൾ കുഴിപ്പുറത്തിന്റെ നാട്ടുകാരൻ ആണു എന്നുള്ളതൊന്നും ഈ ലേഖനം ഇപ്പോഴത്തെ നിലയിൽ വിക്കിയിൽ നിലനിർത്തുന്നതിനു കാരണമാകുന്നില്ല.--Shiju Alex|ഷിജു അലക്സ് 16:08, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

കേരളാ സര് വ്വകലാശാല ഒരു വൈദികന്റെ ലേഖനം പാഠപുസ്തകത്തിലേക്കു തെരഞെദുക്കുക എന്നത് ഒരു അപൂര് വ്വ കാര്യമാണു. അതാണീ ലെഖനത്തിൻറെ പ്രസക്തിയും. Simon Cheakkanal 16:20, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

തൽക്കാലം ഡിലീറ്റ് ചെയ്യണ്ട. കൂടുതൽ വിവരങ്ങൾ വരട്ടെ. simy 16:26, 7 സെപ്റ്റംബർ 2008 (UTC) -[മറുപടി]

അഭിപ്രായം മാറ്റുന്നു. ഇത് ഡിലീറ്റ് ചെയ്യണം. simy 19:42, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒരു തീരുമാനവുമെടുക്കാനാകുന്നില്ലെങ്കിൽ നോട്ടബിലിറ്റി, ഡിലിഷൻ ടാഗുകൾ വെറുതെ എന്തിനാണു പ്രതിഷ്ഠിക്കുന്നത്. മഹേഷ് മംഗലാട്ട് എന്ന ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഉന്നയിക്കപ്പെട്ട അതേ വാദങ്ങളാണ്‌ ഇവിടെയും ഉയരുന്നത് എന്നു ശ്രദ്ധിക്കുക. ഒരു സര്വ്വകലാശാല പാഠ്യപദ്ധതിയിൽ മലയാളം കമ്പ്യൂട്ടിങ് ഉൾപ്പെടുത്തി എന്നതിനാൽ ആ ലേഖനം കീപ് ചെയ്യാനാണ്‌ അന്ൻ അവിടെ പലരും വാദിച്ചത്. ഇവിടെ ലേഖനം സര്വ്വകലാശാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എന്നും. രണ്ടും ഏതാണ്ടൊരുപോലെ. അവിടെ മഹേഷ് മംഗലാട്ടിനെ അറിയാം എന്നായിരുന്നു മിക്കവരുടെയും സാക്ഷ്യം. ഇവിടെയും കഥ മറിച്ചല്ല. ആറേഴുമാസങ്ങളായിട്ടും അവിടെ ഒരു തീരുമാനവുമെടുക്കാതെ അതേ സ്വഭാവത്തിൽ പിറക്കുന്ന പുതിയ ഗീർവാണ ലേഖനങ്ങളിൽ കൈവയ്ക്കുന്നതിൽ അർഥമില്ല. കുമാരനാശാൻ, എൻ.വി. കൃഷ്ണവാര്യർ തുടങ്ങിയ പാവങ്ങളുടെ കൃതികൾ കേരള സര്വ്വകലാശാലയുടെ പാഠപുസ്തകത്തിലുള്ളതിനാലാണ്‌ മലയാളം വിക്കിപീഡീയയിൽ അവരുടെ ലേഖനങ്ങൾ ഉള്ളതെന്നമട്ടിലുള്ള അഭിപ്രായങ്ങളാണ്‌ ക്ഷ പിടിച്ചത്. മലയാളുനാടുമുഴുവൻ അൽപന്മാരെക്കൊണ്ടും അവരുടെ ആരാധകരെക്കൊണ്ടും നിറഞ്ഞിരിക്കുകയാണല്ലോ ദൈവമേ(ആത്മഗതം). മൻ‌ജിത് കൈനി 18:01, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]


പാളം തെറ്റുന്ന മലയാളം വിക്കി

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം തുടങ്ങിയത് കഥാപുരുഷൻ തന്നെയാണല്ലോ. അങ്ങനെതുടങ്ങിയ ലേഖനം അവിടെ നിലനി‍ന്നത് 'നിസ്വാർഥമായ' പെടാപ്പാടിന്റെ ഫലമായാണ്. കുഴിനാപ്പുറം കവിത്രയങ്ങളുടേയും മറ്റും സമശീർഷനാണെന്ന് ഇംഗ്ലീഷ് ലേഖനത്തിൽ സൂചനയുണ്ട്. അദ്ദേഹത്തിന്റെ ലേഖനം പ്രെഡിഗ്രീ പുസ്തകത്തിൽ ഉൾപ്പെടുത്തുകയല്ല ഉണ്ടായത്. പ്രീഡിഗ്രീ പുസ്തകത്തിന്റെ കോണ്ട്രിബ്യൂട്ടർ ആയി അദ്ദേഹം സേവനം അനുഷ്ടിക്കുകയായിരുന്നത്രെ! മലയാളത്തിലും "വിഷയത്തിന്"' തന്നെ ലേഖനം എഴുതേണ്ടി വരുന്ന ഗതികേട് ഒഴിവാക്കാൻ ഇംഗ്ലീഷിലെ ലേഖനത്തിൽ ഇടക്ക് പെരുമാറിത്തുടങ്ങിയ സൈമൺ, ആദ്യം ഐ.പി.ആയും പിന്നീട് ലോഗിൻ ചെയ്തും സഹായിച്ചു. ഇംഗ്ലീഷ് വിക്കിയിലും സൈമൺ ആദ്യം ലോഗിൻ ചെയ്യുന്നത് കുഴിനാപ്പുറത്തെക്കുറിച്ച് എഴുതാനാണ് (2008 ഫെബ്രുവരി 21-ന്). ലജ്ജതോന്നിക്കുന്ന ഇത്തരം സെൽഫ് പ്രൊമോഷൻ കഷണങ്ങൾ ചവറ്റുകൊട്ടയിൽ തള്ളാൻ ഏറെ ആലോചിക്കേണ്ടതുണ്ടോ? കുഴിനാപ്പുറത്തെക്കുറിച്ചു മാത്രമല്ല, അദ്ദേഹം എഴുതിയ 'ദൈവജനം' എന്ന പുസ്തകത്തെക്കുറിച്ചും ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ട്, http://en.wikipedia.org/wiki/Daivajanam. ദൈവജനത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കി ലേഖനവും കുഴിനാപ്പുറം തന്നെ എഴുതി സൈമണും മറ്റും ചേർന്ന് വികസിപ്പിച്ചതാണ്. ആ പുസ്തകത്തെക്കുറിച്ചും, സൈമണോ, കുഴിനാപ്പുറം നേരിട്ടോ, മലയാളം വിക്കിക്ക് താമസിയാതെ ഒരു ലേഖനം സംഭാവനചെയ്യും എന്ന് പ്രതീക്ഷിക്കാം. കുഴിനാപ്പുറത്തിന്റെ പ്രശസ്തിയുടെ ആധാരമായ പ്രീ-ഡിഗ്രീ ലേഖനത്തിന്റെ പേര് "പാളംതെറ്റുന്ന കൗമാരം" എന്നാണ് എന്ന്, പുസ്തകത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കിലേഖനത്തിൽ നിന്നു മനസ്സിലായി. മലയാളം വിക്കിക്ക് കൗമാരമെത്തിയെന്ന് തോന്നുന്നില്ല. എന്നിട്ടും അതിന് പാളം തെറ്റുന്നുGeorgekutty 18:34, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

വിക്കിപീഡിയ:വോട്ടെടുപ്പ്#തോമസ് കുഴിനാപ്പുറത്ത് കാണുക. വോട്ടിനിട്ടിട്ടുണ്ട്. --ജ്യോതിസ് 05:09, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]


വോട്ടെടുപ്പിന്റെ ആവശ്യമുണ്ടോ. ഈ ലേഖനം തുടങ്ങിയ ആൾ അല്ലാതെ ആരും ഇതു വേണമെന്നു ഇതു വരെ പറഞ്ഞിട്ടില്ല. സമവായത്തിലത്താൻ കഴിയാത്തെ അവസ്ഥയിൽ മാത്രമേ വോട്ടെടുപ്പിലേക്കു നീങ്ങേണ്ടതുള്ളൂ. എന്തിനും ഏതിനും വോട്ടെടുപ്പിലേക്കു നിങ്ങുന്നതു ശരിയുമല്ല. കഴിയുന്നതും സമവായത്തിലൂടെ കാര്യങ്ങൾ നീക്കാനാണു നോക്കേണ്ടതു. --Shiju Alex|ഷിജു അലക്സ് 05:43, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]


“എവിടെയോ അസൂയയുട മണം കാറ്റിൽ പറക്കുന്നു” എന്ന കഥ ഏതാണ്ട് ഇതേ പോലെയാണ്. കൌമാരത്തിലെത്താത്ത വിക്കി ഇപ്പഴേ പാളം തെറ്റിയാൽ കൌമാരത്തിലെന്തായിരിക്കും സ്ഥിതി.. --ചള്ളിയാൻ ♫ ♫ 05:54, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ചള്ളിയന്റെ മണം ഏതർത്ഥത്തിൽ എടുത്താലും ഇവിടെ ഈ ലേഖനം വരാൻ കാരണമാകുന്നില്ല.

തോമസ് കുഴിനാപ്പുറത്ത് തന്നേക്കാൾ കഴിവു കുറഞ്ഞവനാണു, അതിനാൽ അയാളെക്കുറിച്ചു ലേഖനം വരുന്നതിൽ മലയാളം വിക്കിയിൽ ഉള്ളവർക്കു അസൂയ എന്ന നേരായ അർത്ഥം എടുത്താൽ തന്നെ ആ കഥ ഈസന്ദർഭവുമായി ഒട്ടും യോജിച്ചു പൊകുന്നില്ല. ചള്ളിയൻ, തോമസ് കുഴിനാപ്പുറത്തിനേക്കാൾ കഴിവു കൂടിയ ആൾ ആയതു കൊണ്ടു മറ്റുള്ളവർക്കു തോന്നിയതു പോലെ തോന്നണം എന്നില്ല.

മലയാളുനാടുമുഴുവൻ അൽപന്മാരെക്കൊണ്ടും അവരുടെ ആരാധകരെക്കൊണ്ടും നിറഞ്ഞിരിക്കുകയാണല്ലോ എന്നതാണു ഇവിടെ കൂടുതൽ യോജിക്കുക. വിക്കിയിൽ തന്നെ കുറിച്ചു ലേഖനം എഴുതാൻ സുഹൃത്തുക്കളെ ചട്ടം കെട്ടി വിടുകയും, ഇറ്റാലിയൻ ഭാഷ അറിയുന്ന സുഹൃത്തുക്കളെ കൊണ്ടു ഇറ്റാലിയൻ വിക്കിയിൽ ലേഖനം എഴുതിക്കുകയും, ഇംഗ്ലീഷ് വിക്കിയിൽ ലേഖനം ഒഴിവാക്കാതിരിക്കാൻ അവിടുള്ള അച്ചായന്മാരെയെല്ലാം ഇറക്കുകയും ചെയ്തതു അല്പത്വമല്ലെങ്കിൽ പിന്നെ എന്താണു. എന്നിട്ടു നമ്മുടെ ആളുകളെ അംഗീകരിക്കാൻ അന്യ നാട്ടുകാർ വരണം എന്ന സ്ഥിതി ദുസ്ഥിതി തന്നെ എന്ന സഹതാപ തരംഗത്തിനുള്ള ശ്രമവും. ഇവിടെ അല്പത്തം കാണിക്കുന്നതു തോമസ് ആണോ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആണോ എന്നതു മാത്രമേ ഉള്ളൂ സംശയം. എന്തായാലും പ്രൊഫൈലിൽ പ്രദർശിപ്പിക്കാൻ ഇംഗ്ലീഷ്/ഇറ്റാലിയൻ വിക്കിയിലെ ലേഖനങ്ങൾ ഉണ്ടല്ലോ. ഈ പാവം മലയാളത്തിനെ വിട്ടേര്.

ഗൂഗിൾ സേർച്ച് റിസൽട്ട് ആധാരമായി എടുക്കുന്ന ഇംഗ്ലീഷ് വിക്കിയിലെ സായിപ്പുമാരെ ഇപ്പോൾ പറ്റിക്കാൻ വളരെ എളുപ്പമാണു. അതിനു ഓശാന പാടാൻ അവിടെ കുറച്ച് ആരാധകർ കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട. ഏതു ചാക്കനും പോക്കനും അത്യാവശ്യം ഗൂഗിൾ സേർച്ച് റിസൽട്ട് ഉണ്ടെങ്കിൽ ഇംഗ്ലീഷ് വിക്കിയിൽ കയറാം എന്ന നിലയായിട്ടുണ്ട് ഇപ്പോൾ .

ഒരാൾ വിക്കിയിൽ ലേഖനം വരാൻ മാത്രം നോട്ടബിലി ഉള്ള ആളാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ പ്രസ്തുത വ്യക്തിയെ ക്കുറുച്ചുള്ള ലേഖനം ഇവിടെ വന്നിരിക്കും. സ്വന്തകാരും ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും വഴി ലേഖനം വരുത്തുകയാനെങ്കിൽ ആ വ്യക്തിയുടെ നൊട്ടബിലിയിയെക്കുറിച്ച് എന്തു പറയാൻ. --Shiju Alex|ഷിജു അലക്സ് 11:14, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഗൂഗിൾ സേർച്ച് ഐ.എസ്.ബി.എൻ. റഫറൻസ് എന്നിവ മാത്രം വച്ച് നോട്ടബിലിറ്റി നിശ്ചയിക്കുന്ന പരിപാടി നല്ലതല്ല. ഇതുപോലെയുള്ള ലേഖനങ്ങളുടെ കാര്യത്തിൽ വിശേഷിച്ചും. ഡോക്ടറൽ തീസിസ് മാത്രം ആധാരമാക്കി നോട്ടബിലിറ്റി നിശ്ചയിക്കുന്നതും അപകടംതന്നെ. ഇത്തരം തീസിസുകൾ പലതും എഴുതിയവർ പോലും വായിക്കാറില്ല എന്നത് രഹസ്യമല്ല. തന്റെ വീട് പൊളിച്ചടുക്കൽ ഭീഷണി നേരിട്ടപ്പോൾ വീട്ടിലിരിക്കുന്ന ഡോക്ടറൽ തീസിസുകളുടെ അവകാശികൾ ദയവായി അവ ഏറ്റുവാങ്ങി സഹായിക്കണമെന്ന് ഡോ.എം. ലീലാവതി ഏതാനും വർഷം മുൻപ് പരസ്യം ചെയ്തത് ഓർമ്മ വരുന്നു. തീസിസുകൾക്കും പുസ്തകങ്ങൾക്കും അതിനാൽ തന്നെ നോട്ടബിലിറ്റി ഇല്ലെങ്കിൽ അവ ആധാരമാക്കി പ്രസ്തുത കൃതികളുടെ ലേഖകർ ലേഖനത്തിനു വിഷയമാകുന്നതിലും അർത്ഥമില്ല. കുഴിനാപ്പുറത്തിന്റെ കാര്യത്തിൽ ഇംഗ്ലീഷ് വിക്കിക്കു സംഭവിച്ചത് ഇവിടെ സംഭവിക്കാൻ പാടില്ല. വിദേശ രാജ്യങ്ങളിലുള്ള സര്വ്വകലാശലകളെല്ലാം അവിടത്തെ വിദ്യാർത്ഥികളുടെ തിസിസുകൾ സ്വന്തം നിലയ്ക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. അവയൊക്കെ ഐ.എസ്.ബിയിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ കാത്തലിക് സര്വ്വകലാശാലകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഇത്തരം തീസിസുകൾ നോട്ടബിൾ ഗ്രന്ഥങ്ങളായി പരിഗണിക്കപ്പെടുന്നതിനോടു യോജിപ്പില്ല. ഇംഗ്ലീഷ് വിക്കിയിലോ ഇതര വിക്കിയിലോ ലേഖനമുണ്ടെന്നതും ഇവിടെ ലേഖനം നിലനിർത്താൻ കാരണമാകരുത്. കുഴിനാപ്പുറവും അദ്ദേഹത്തിന്റെ ആരാധകരും ഇംഗ്ളീഷ്, ഇറ്റാലിയൻ വിക്കികളിൽ നടത്തുന്നത് ശുദ്ധതോന്ന്യാസമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. സ്വന്തക്കാരെപ്പറ്റി ലേഖനങ്ങൾ എഴുതി സൃഷ്ടിക്കുക്. എല്ലാവർക്കും ഡോക്ടറൽ തീസിസും ഐ.എസ്.ബി.എന്നും ഒക്കെ ഉണ്ടുതാനും. കത്തോലിക്കാ സഭയിലെ ഡോക്ടർമാർ എല്ലാം ഇതുപോലെ വിക്കികളിൽ കയറിപ്പറ്റാൻ തുടങ്ങിയാൽപിന്നെ അതുമാത്രമേ ഉണ്ടാകൂ. പഠനത്തിന്റെ ഭാഗമായി ഇറ്റാലിയൻ ഭാഷ ടിയാൻ വശത്താക്കിയുട്ട്യ്ണ്ടെന്നതിനാൽ അവിടെ ലേഖനം തുടങ്ങിയതും അദ്ദേഹം തന്നെയോ ഇറ്റാലിയൻ കണക്‌ഷനില്പ്പെട്ട സുഹൃത്തുക്കളോ ആകാൻ സാധ്യതയേറെയാണ്‌. പിന്നെ സര്വ്വകലാശാലകളുടെ പാഠപ്പുസ്തകത്തിൽ ഒരു ലേഖനം ഉൾപ്പെടുത്തുന്നതും വലിയകാര്യമായി പരിഗണിക്കേണ്ടതില്ല. കുമാരനാശാൻ, കൃഷ്ണവാര്യർ തുടങ്ങിയവരുടെ കൃതികൾ അവയുടെ മഹത്വംകൊണ്ട് പുസ്തകത്തിൽ കയറിപ്പറ്റിയെങ്കിൽ ഇവാനിയോസ് കോളജിലെയോ മറ്റോ മറ്റേതെങ്കിലുമൊരു "കുഴിനാപ്പുറം"(Another Apostle of Cronyism) ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമായുണ്ടെന്നതാകാം പാളംതെറ്റുന്ന കൗമാരത്തെ യോഗ്യമാക്കിയത്. ഏതായാലും ഡോക്ടറൽ തീസിസുകളുടെയും പുസ്തകങ്ങളുടെയും കാര്യത്തിൽ മലയാളം വിക്കിപീഡിയയിൽ വ്യക്തമായ മാനദണ്ഡം നിശ്ചയിക്കപ്പെടണമെന്നു പറഞ്ഞുകൊള്ളട്ടെ. മലയാളം വിക്കിപീഡിയയിൽ ലേഖനമാകുന്നതും സ്വപ്നം കണ്ട് പലഗ്രന്ഥങ്ങളും അണിയറയിലുള്ളതിനാൽ ഇവയൊക്കെ എത്രയും പെട്ടെന്നു വേണമെന്നുമാത്രം. മൻ‌ജിത് കൈനി 14:31, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]


ഡോക്ടറൽ തിസീസിനെ ഇങ്ങനെ വെടിവച്ചിട്ടത് ശരിയായില്ല മൻജിത്ത്. തിസീസിന്റെ റിവ്യൂ പാനലിലുള്ള എല്ലാവർക്കും ഒരോ കോപ്പി നൽകുക എന്നൊരു പാരമ്പര്യം ഉണ്ട്. ഒന്ന് ലൈബ്രറിയിലും മറ്റൊന്നു സ്വന്തമായും വക്കാം. അങ്ങനെ ഡോ. ലീലാവതി പോയിട്ടുള്ള പരീക്ഷകളിലെല്ലാം അവർക്ക് കിട്ടുന്ന കോപ്പി അവർ വീട്ടിൽ വച്ചത് അവരുടെ കാരുണ്യം അത് തിരിച്ചേല്പിക്കാൽ ആലോചിച്ചത് മഹത്വം. അതിൽ നിന്ന് തിസീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വായിച്ചു നോക്കാതെ തിസീസ് എഴുതുന്ന പരിപാടി ഇന്റർനെറ്റിലെ യൂണിവേർസിറ്റികളിലും മറ്റും നടക്കുമായിരിക്കും.

കത്തോലിക്കാ സഭയിലെ ഡോക്റ്റർമാർ വിക്കിയിൽ കയറിപ്പറ്റുന്നതിനോട് എനിക്ക് വ്യക്തിപരമായി എതിർപ്പൊന്നുമില്ല. പിന്നെ കുഴിനാപ്പുറത്തിനെക്കുറിച്ച് കൂടുതൽ അറിയില്ല. അതിനെക്കുറിച്ച് പഠിക്കാനുള്ള ആകരസാമഗ്രികൾ കയ്യിലില്ല. --ചള്ളിയാൻ ♫ ♫ 15:31, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]


author is an accepted writer among the kerala people

തിരുത്തുക

കുഴിനാപ്പുറത്തിന്റെ തന്നെ സാക്ഷ്യമാണൂ. ഇവിടെ നിന്ന് http://en.wikipedia.org/wiki/Wikipedia:Articles_for_deletion/Fr._Thomas_Kuzhinapurath

ഇതിനപ്പുറം ശുദ്ധ തോന്ന്യവാസത്തിനു വേറെ സാക്ഷ്യം ആവശ്യമുണ്ടോ. --Shiju Alex|ഷിജു അലക്സ് 16:48, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

കൊണ്ടാലും പഠിക്കില്ല ഞാൻ --ചള്ളിയാൻ ♫ ♫ 17:10, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഞനും കുഴിനപ്പുറത്തു കുടുംബതിൽ പ്പെട്ട ആൾ തന്നെയാണ്. എൻറെ ആദ്യ ഐഡി കുഴിനാപ്പുറ്ത്തെന്നയിരുന്നു. അതുപയോഗിച്ച് ഫാ. തോമസിനെ ക്കുറിച്ച് ലേഖനമെഴുതിയാണ് ഞാൻ ഇംഗ്ലീഷ് വീക്കിയിൽ പ്രവേശിചത്. അപ്പോൾ രചയിതാവും വിഷയവും തമ്മിലുള്ള സാമ്യം സംശയതതിനിടയക്കിയതിനൽ പിന്നീട് എൻറെ പേരിൽ ഐഡി ക്രിയേറ്റ് ചെയ്യുകയായിരുന്നു. ഞാൻ മറ്റ് ലേഖനങ്ങൾ എഡിറ്റ് ചെയ്തിട്ടുള്ളതു എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ല.Simon Cheakkanal 17:54, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

സൈമണേ, കുഴിനാപ്പുറത്തും കോക്കസും കൂടി ഇംഗ്ലീഷ് വിക്കിയിലുള്ളവരെ വിഡ്ഡികളാക്കിയതു പോലെ ഇവിടെ ആവാം എന്നു കരുതരുത്. നിങ്ങൾ ഇപ്പോൾ തന്നെ മുകളിൽ എഴുതിയ 2 കാര്യങ്ങൾ ശുദ്ധ ഭാഷ്കാണു. അതു വിക്കി സോഫ്റ്റ്‌വയ്റിനെ പറ്റിയുള്ള നിങ്ങളുടെ അറിവില്ലായ്മയിൽ നിന്നു വരുന്നതാണു/

  1. എൻറെ ആദ്യ ഐഡി കുഴിനാപ്പുറ്ത്തെന്നയിരുന്നു. അതുപയോഗിച്ച് ഫാ. തോമസിനെ ക്കുറിച്ച് ലേഖനമെഴുതിയാണ് ഞാൻ ഇംഗ്ലീഷ് വീക്കിയിൽ പ്രവേശിചത്.
  2. അപ്പോൾ രചയിതാവും വിഷയവും തമ്മിലുള്ള സാമ്യം സംശയതതിനിടയക്കിയതിനൽ പിന്നീട് എൻറെ പേരിൽ ഐഡി ക്രിയേറ്റ് ചെയ്യുകയായിരുന്നു.

ഇതു രണ്ടും തെറ്റാണെനു തെളിയിച്ചാൽ നിങ്ങൾ ഇവിടെ കളീക്കുന്ന ഈ നാണം കെട്ട കളീ നിങ്ങൾ നിറുത്തുമോ. --Shiju Alex|ഷിജു അലക്സ് 18:02, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഇതും ഇതുമല്ലേ അതിനുള്ള തെളിവ്? —

--ജേക്കബ് 18:05, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഞാൻ പിന്നീട് ആ ഐഡിയും പാസ്സ് വേഡും ഫാ. തോമസിനു കൈമാറുകയായിരുന്നു എന്ന വസ്തുത അന്നേ സാക്ഷ്യപ്പെടുത്തിയിരുന്നു.Simon Cheakkanal 18:20, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഐ.ഡി.യും പസ്സ്‌വേഡും കൈമാറിയെന്നോ? എന്തിനിങ്ങനെ കഥകൾ കൊണ്ട് സ്വയം വരിഞ്ഞുകെട്ടുന്നു? ഈ സം‌വാദം ആവശ്യമില്ലാത്താണ്. ഇതിന്റെയൊക്കെ പിന്നിൽ ബഹുമാനപ്പെട്ട ഫാദർ കുഴിനാപ്പുറം തന്നെയാണെങ്കിൽ എനിക്കുപറയാനുള്ളത് ഇതാണ്: പ്രശസ്തി ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതുതേടിയുള്ള പോക്ക് നമ്മെ പരിഹാസ്യരാക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. വിക്കിയിൽ ഒരു ലേഖനം വരുക എന്നത് അത്ര സായൂജ്യമായി കരുതേണ്ടതുമില്ല. അതല്ല, ഇതിനുപിന്നിൽ ഫാദർ കുഴിനാപ്പുറത്തെ ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുവും ആരാധകനും അഭ്യുദയകാക്ഷിയും ഒക്കെ ആണെങ്കിൽ, ഇദ്ദേഹം അദ്ദേഹത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് വലിയ തെറ്റാണ്. അത് ഇപ്പോഴെങ്കിലും നിർത്തണം. Georgekutty 18:50, 8 സെപ്റ്റംബർ 2008 (UTC)[മറുപടി]

മേൽ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ പത്രങ്ങളിൽ വാർത്ത വരാനായി കോപ്രായങ്ങൾ ചെയ്തുകൂട്ടി അവസാനം പരസ്യം ചെയ്യേണ്ടി വന്ന പോലുണ്ട്. “ഫാദര്‘ കാണിച്ചത് ഒരു തമാശ മാത്രമായിപ്പോയി‍‘. കുറച്ചു കൂടെ ക്ഷമയുണ്ടായിരുന്നെങ്കിൽ വളരെ വിദഗ്ദ്മായി ഇതെല്ലാം തരപ്പെടുത്താമായിരുന്നു. ഗ്രേ മാറ്റർ അത്രക്കും വർക്ക് ചെയ്യാത്ത പോലെ തോന്നുന്നു...അല്ലെങ്കിൽ തന്നെ കുറച്ചു കൂടെ ക്ഷമയുണ്ടായിരുന്നെങ്കിൽ ശരിയായ ശ്രദ്ധേയതയോടെതന്നെ ലേഖനം തന്നെ വരുമായിരുന്നിരിക്കാം... പയ്യെ തിന്നാൽ പനയും വേണമെങ്കിൽ ഒരാനയേയും തിന്നാമെന്ന പഴഞ്ചൊല്ലും മുൻപ് ഞാൻ പറഞ്ഞ കഥയോടൊപ്പം വീണ്ടും ഓർമ്മ വരുന്നു. ഫാദർ ഇനിയും ഒരുപാട് കാര്യങ്ങൾ ഒക്കെ ചെയ്ത് പ്രശസ്തനാവാനുള്ളതാണ്. വിക്കിയിൽ ലേഖനം വരുന്നതു വരെ സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങുകയും ആവാം. ദേ ഇപ്പത്തന്നെ എനിക്കും ഒരു സൈറ്റുണ്ട്.. :) ഇപ്പോഴും ലേഖനം നിർമ്മാർജ്ജനം ചെയ്യണമെന്ന് എനിക്ക് അഭിപ്രായമില്ല. ലേഖനം വന്നതിൻറെ പേരിൽ മറ്റുള്ളവർക്ക് പ്രശസ്തി നഷ്ടപ്പെടുമോ എന്നോ മറ്റു സഭക്കാർക്ക് വല്ല പ്രശ്നമുണ്ടാകുമോ എന്നും എനിക്ക് ഉറപ്പില്ല. --ചള്ളിയാൻ ♫ ♫ 08:51, 9 സെപ്റ്റംബർ 2008 (UTC)[മറുപടി]
എന്തായാലും സഭേടെ കാര്യത്തിൽ സംശയം വേണ്ട. മിക്കവരും അച്ചന്റെ സഭക്കാരു തന്നെയാ.. :) --ജേക്കബ് 20:42, 9 സെപ്റ്റംബർ 2008 (UTC)[മറുപടി]

ജേക്കബ് പറഞ്ഞ വസ്തുത വ്യക്തമാക്കുവാനായി തെളിവു ആവശ്യമാണു.Simon Cheakkanal 08:08, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

പ്രിയ സൈമൺ, വേണ്ടത്ര ശ്രദ്ധേയത ഉള്ള ആളാണെങ്കിൽ ലേഖനം ഒഴിവാക്കാൻ ആരെക്കൊണ്ടും സാധിക്കില്ല. ആരെന്തു സഭ തന്നെയാകട്ടെ ഫാദർ ഇപ്പോഴത്തെ അവസ്ഥയിൽ നോട്ടബിലിറ്റി ഇല്ലാത്ത ആളാണെന്നാണ്‌ പൊതുവികാരം. അതുവേണമെന്നു ശാഠ്യം പിടിക്കുന്നതു തന്നെ അച്ചന്റെ ഇമേജ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌ :(. മേലാൽ വർഗ്ഗീയമായ കമന്റുകൾ ആരും പോസ്റ്റരുതെന്ന് അഭ്യർത്ഥിക്കുന്നു --പ്രവീൺ:സംവാദം 08:15, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

പ്രവീൺ, "ഇപ്പോഴും ലേഖനം നിർമ്മാർജ്ജനം ചെയ്യണമെന്ന് എനിക്ക് അഭിപ്രായമില്ല." എന്ന ചള്ളിയാൻറെ അഭിപ്രായം കൂടി കണക്കിലെടുത്താ ണോ പൊതുവികാരം സാക്ഷ്യപ്പെടുത്തിയതു. Simon Cheakkanal 09:02, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

എല്ലാം കഴിഞ്ഞപ്പോൾ ഒരു സംശയം ബാക്കി. ഇടക്ക് മെച്ചപ്പെട്ട് വന്ന നമ്മുടെ സം‌വാദ രീതി വീണ്ടും തെങ്ങിന്മേലേക്ക് പോവാണോ? പറയേണ്ട കാര്യം പറയേണ്ട രീതിയിൽത്തന്നെ പറയണമെന്ന വസ്തുതയും മറക്കുന്നില്ല. ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ. :)--അഭി 09:08, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]


സൈമൺ ഇപ്പോൾ ചള്ളിയാന്റെ സഹായം തേടുന്നത്, അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ, Patron of Hopeless Cases,എന്ന നിലയിലാണോ:)Georgekutty 11:39, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

അല്ല ജോർജുകുട്ടി. ഫാ. തോമസ് കുഴിനാപ്പുറത്ത് ശ്രദ്ധേയനാണെന്ന വിശ്വാസത്താലാണു. ചള്ളിയാൻ നിഷ്പക്ഷമായി ലേഖനങ്ങളെ വിലയിരത്താൻ പോരുന്ന ആളാണ്. Simon Cheakkanal 16:43, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ചള്ളിയൻ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കിയതാണു സാർ . ആദ്യം എന്തൊക്കെയോ മണത്ത അദ്ദേഹം, ആ മണം അതു ഏൽക്കുന്നില്ലെന്നു കണ്ടപ്പോൾ അടുത്ത് സെൻസിറ്റീവ് വിഷയം ആയ സഭാവ്യത്യാസം ഒന്നു എടുത്തു പയറ്റി നോക്കിയതാണു സാർ. അസാദ്ധ്യകാര്യങ്ങളുടെ മധ്യസ്ഥനെ കിട്ടിയപ്പോ താങ്കൾ തെറ്റിദ്ധരിച്ചതാണു. ഇതു കൊണ്ടൊക്കെ ഇപ്പോ കുഴിനാപ്പുറത്തിനെ വിക്കിയിലെ നാലു പേർക്കു അറിയാം.മലയാളസാഹിത്യത്തിലെ എണ്ണപ്പെട്ട വ്യക്തിത്വം ആണു കുഴിനാപ്പുറം എന്നു ഇംഗ്ലീഷ് വിക്കിയിലെ മലയാള സാഹിത്യം എന്ന ലേഖനം വായിച്ചപ്പോ മനസ്സിലായി. കൊള്ളാം. --Shiju Alex|ഷിജു അലക്സ് 17:00, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

കേരളതിലെ ആയിരക്കണക്കിനു വിദ്യാർത്ഥികൾ പഠിക്കുകയും വലിയ ഉപ്ന്യാസം വാർഷിക പരീക്ഷയ്ക്കെഴുതുകയും ചെയ്ത പാഠത്തിൽ നിന്നും ഒരു വാക്യം ഉദ്ധരിചുകൊളളട്ടെ. "സാമൂഹിക സാംസ്കരികവിഷ്യങ്ങളെ അധികരിച്ച് ധാരാളം ലെഖനങൽ ഫാ. തോമസ് കുഴിനാപ്പുറത്ത് രചിചിട്ടുണ്ട്." (ഭാഷാതിലകം, 1998, പേജ്, 145.). കൂടാതെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻറെ മുഖ്പത്രമായ വിജ്ഞാനകൈരളി1997 ഒൿറ്റോബർ ലക്കം കാണുക.ഫാ. തോമസ് കുഴിനാപ്പുറത്തിനെ ഏതനും വീക്കി ഉപയോക്താക്കൾക്കറിയില്ല എന്നതാണൊ അതോ ഈ ഉപ്യ്ക്താക്കൾ സര് വഞജരാണെന്നു സ്വയം ധരിച്ച് വശായിരിക്കുകയാണൊ. Simon Cheakkanal 18:24, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ സം‌വദം താൾ നമ്മൾ നയ രൂപീകരണം നടത്തുന്നതു വരെയെങ്കിലും നിലനിർത്തണം. --Shiju Alex|ഷിജു അലക്സ് 17:25, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]


ഹേയ്, മലയാളം വിക്കിക്കാർക്കൊക്കെ ഇപ്പോ കുഴിനാപ്പുറത്തിനേയും അദ്ദേഹത്തിന്റെ ശിങ്കിടകളേയും സുപരിതരായിട്ടുണ്ടല്ലോ. അകാരണം കൊണ്ടു ശ്രദ്ദേയത ഇല്ല എന്നു ഇനി വിഷമിക്കണ്ട. കേരളസർവ്വകലാശാല സെനറ്റിലെ ആരാധകനെ കുറിച്ച് കൂടി ഇനി അറിഞ്ഞാ മതി. ബാക്കി ഇതു വരെയുള്ള പ്രവർത്തനം ഒക്കെ മനഃപാഠമായി കഴിഞ്ഞു. മലയാളത്തിനു സാഹിത്യത്തിനു നൽകിയ സംഭാവനൾ അടക്കം. --Shiju Alex|ഷിജു അലക്സ് 18:36, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഷിജുവിനു ഇത്ര നല്ല സാഹിത്യ ഭാഷ കൈവശമുണ്ടായിരിക്കെ, കുറുക്കുവഴികളെ കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കെ, എതെങ്കിലും ഒരു സർവ്വകലാശാല പ്രസിദ്ധീകരണത്തിൽ ആ മഹനീയ നാമം എന്തുകൊണ്ട് കാണപ്പെടുന്നില്ല എന്നതിൽ ഞാൻ അദ്ഭുതപ്പെടുന്നു.Simon Cheakkanal 04:27, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഗ്രേ മാറ്റർ

തിരുത്തുക

"ചള്ളിയാൻ ലേഖനങ്ങളെ നിഷ്പക്ഷമായി വിലയിരത്താൻ പോരുന്ന ആളാണ്" എന്ന സൈമന്റെ(അതോ കുഴിനാപ്പുറത്തിന്റെയോ?) കമന്റ് രസമായിരിക്കുന്നു. ഇംഗ്ലീഷ്-മലയാളം വിക്കികളിലെ വിവാദപരമായ ലേഖനങ്ങൾക്കുപിന്നിൽ, പ്രവർത്തിക്കാൻ മടിക്കുന്ന 'ഗ്രേമാറ്റർ' ആണെന്നുള്ള ചള്ളിയാന്റെ ഡയഗ്നോസിസും കൂടി വായിച്ചിട്ടായിരിക്കും ഇതെഴുതിയതെന്ന് കരുതുന്നു.Georgekutty 20:19, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ജോർജുകുട്ടി, "ഗ്രേ മാറ്റർ" എന്ന പദത്തിനു താങ്കൾ കല്പിച്ച അര്ത്ഥമാണു ചള്ളിയാൻ ഉദ്ദേശിച്ചെതെന്ന് തോന്നുന്നഇല്ല. വെബ്സ്റ്റേഴ്സ് അണബ്രിഡ്ജ്ഡ് ഡിക്ഷ്നറിയിലും ഈ അർത്ഥം കണ്ടെത്താനയില്ല. Simon Cheakkanal 04:38, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ സം‌വാദതാളുകളിൽ നടക്കുന്ന ചർച്ചക്ക് ഒരു ഫലവും,അന്ത്യവും ഉണ്ടാകാൻ സാദ്ധ്യതയില്ലാത്തതിനാൽ ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു. --Anoopan| അനൂപൻ 05:26, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

വാദമുഖങ്ങളുടെ മുനയൊടിയുന്നു എന്നു കാണുമ്പോൾ ചർച്ച അവസാനിപ്പിക്കാൻ പറയുന്നതു നിഷ്പക്ഷ നിലപാടിനു ചേർന്നതല്ല. ദയവായി ഞനുന്നയിച്ച ചില ചൊദ്യങ്ങൾക്ക് മറുപടി തരിക.Simon Cheakkanal 06:50, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

1998ൽ ഫാ. തോമസ് കുഴിനാപ്പുറത്തിൻറെ രചനയെക്കുറിച്ച് ഡോ. ഡി. ബബു പോൾ IAS (അഡീ. ചീഫ് സെക്രട്ടറി, കേരള സർക്കാർ) നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണു, "ഈ ക്രിതി വായിച്ചപ്പോൾ സെഫാനിയയുടെ പ്രവചനങ്ങളാണ് ഓർമ്മ വരിക. വേദനയുടെഹിരണ്യഗർഭത്തിൽ നിന്നും മഹത്വത്തിൻറെ രാജത്വത്തിലേക്കുള്ള പ്രവേശനം യുവത്വത്തിൻറെ ആവേശത്തോടെ പ്രവാചകൻ ഉദ്ഘോഷിക്കുന്നു." (ഉപോദ്ഘാതം, പേജ്, 18). ഫാ. തോമസ് കുഴിനാപ്പുറത്തിൻറെ ശ്രദ്ധേയത ചില ഉപയോക്താക്കൾ കല്പിചനുവദിച്ചു തരേണ്ട ഒന്നല്ല.Simon Cheakkanal 08:14, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഹിരണ്യഗർഭം

തിരുത്തുക

ഗ്രേമാറ്ററിന്റെ അർഥത്തിനായി പാവം സൈമൺ(അല്ലെങ്കിൽ കുഴിനാപ്പുറം) അൺ-അബ്രിഡ്ജ്ഡ് നിഘണ്ഡു അരിച്ചുപെറുക്കിയിരിക്കുന്നു. വേണ്ടിയിരുന്നില്ല. ഇംഗ്ലീഷ് വിക്കിയിലെ എഡിറ്ററായ സൈമണ് അതിൽ ഗ്രേമാറ്ററിനെക്കുറിച്ചുള്ള ലേഖനം നോക്കാമായിരുന്നു.http://en.wikipedia.org/wiki/Gray_matter [മലയാളസാഹിത്യത്തെക്കുറിച്ചുള്ള ലേഖനവും, മലയാളത്തിലെ ഫിക്‌ഷൻ എഴുത്തുകാരെക്കുറിച്ചുള്ള ലേഖനവും ഒക്കെ എഡിറ്റുചെയ്തതുപോലെ ഗ്രേമാറ്റർ ലേഖനത്തേയും എഡിറ്റുചെയ്ത് ഒരു കുഴിനാപ്പുറം കണക്‌ഷൻ വരുത്താനും സ്കോപ്പുണ്ട്. രണ്ടുലേഖനങ്ങളും, കുഴിനാപ്പുറത്തെ മലയാളത്തിലെ മുന്തിയ Modern Fiction writers-ന്റെ പട്ടികയിൽ ചേർത്താണ് കുഴിനാപ്പുറം തന്നെ എഡിറ്റുചെയ്തതെന്ന് അവയുടെ ഹിസ്റ്ററി പറയും. കഷ്ടകാലത്തിന് ആ മാറ്റങ്ങൾ 'കശ്മലന്മാർ' ആരോ പിന്നീട് മാറ്റി!] ഗ്രേമാറ്റർ എന്നാൽ കേന്ദ്രനാഡീവ്യവസ്ഥയുടെ ഒരു പ്രധാനഭാഗമാണെന്ന് പറഞ്ഞാണ് ഇംഗ്ലീഷ് വിക്കി ലേഖനം തുടങ്ങുന്നത്. ഏറെ scientific precision നോക്കാതിരുന്നാൽ, നാടൻ മലയാളത്തിൽ അതിന് സമാനമായുള്ളത് 'മൂള' എന്ന വാക്കാണ്. ഗ്രേമാറ്ററിന്റെ അർഥത്തിനായി അൺഅബ്രിഡ്ജ്ഡ് നിഘൺഡു അരിച്ചുപെറുക്കി വിഷമിക്കേണ്ടിവരുമ്പോഴും, താൻ മറ്റുള്ളവരുടെ വാദങ്ങളുടെ മുനയൊടിക്കുകയാണെന്നാണ് സൈമന്റെ വിശ്വാസം. സൈമന്റെ ഏതൊക്കെയോ ചോദ്യങ്ങൾ മറുപടി കാത്തിരിക്കുന്നുണ്ടുപോലും. പുസ്തകവും കൊണ്ടു ചെന്ന് അവതാരിക ആവശ്യപ്പെടുന്ന ഒരു പട്ടക്കാരനെ വെറുംകയ്യോടെ പറഞ്ഞയക്കാൻ മാത്രം കഠിനഹൃദയനാണ് ഡോ. ബാബു പോൾ എന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം സുജനമര്യാദവച്ച്, സെഫന്യാപ്രവാചകനേയോ, ഹിരണ്യഗർഭത്തേയോ ഒക്കെ പരാമർശിച്ച് അവതാരിക എഴുതികൊടുത്തുകാണും. എന്നുവച്ച് കുഴിനാപ്പുറത്തിന് അംഗീകാരത്തിന്റെ രാജത്വത്തിലേക്ക് പ്രവേശനമൊരുക്കുന്ന ഹിരണ്യഗർഭമായി വിക്കിപ്പീഡിയയെ മാറ്റരുത്.Georgekutty 11:21, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

യഥാർത്ഥ ചോദ്യങ്ങൾക്കുത്തരം നൽകൂ പ്രിയ ഉപയോക്തവേ. പൊതു ചർച്ചയിൽ ഇഷ്ടവിഷയങ്ങൾ മാത്രം തെരഞെഞടുത്ത് ചർച്ചയുടെ ദിശ തിരിക്കുന്നത് ശരിയോ? Simon Cheakkanal 11:41, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഉപോദ്ഘാതം എന്നാൽ അവതരിക ആണെന്ന് ജോർജുകുട്ടി തെറ്റിദ്ധരിച്ചിരിക്കുന്നു. ആമുഖ പഠനം എന്നണിതിനർത്ഥം.Wiproman 11:55, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

താഴെപ്പറയുന്ന നിരീക്ഷണവും ജോർജുകുട്ടി നിസ്സാരമായി തള്ളിക്കളയുമെന്ന പ്രതീക്ഷിച്ചുകൊണ്ട് ഇവിടെ ചേര്ക്കുന്നു: "സത്യത്തിൻറെ പ്രഭ, ജനസംഖ്യയും വികസനവും, യുവാക്കളുടെ കുറ്റവാസന എന്നിവയെപ്പറ്റി ഉപന്യസിക്കുന്നതിൽ കുഴിനാപ്പുറത്തച്ചൻ അനിതര സാധാരണമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്." (ദീപിക, 1998 ജൂലൈ 26)Simon Cheakkanal 12:23, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഗ്രേമാറ്റർ 'മൂള' ആണെങ്കിൽ അത് 'പ്രവർത്തിക്കാൻ മടിക്കുന്ന'വര് സുബുദ്ധികളാണോ? Wiproman 12:38, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]


ആദ്യം വിപ്രോമനുഷ്യന് നന്ദി. അദ്ദേഹം ഇപ്പോൾ വിക്കി അംഗത്വം എടുത്തതാണെന്നും ഇത് ആദ്യ എഡിറ്റിങ്ങ് ആണെന്നും കാണുന്നു. എനിക്കുപറ്റിയ 'പരമാബദ്ധം' തിരുത്താനായി ആ എഡിറ്റിങ്ങ് ഉപയോഗിച്ചതിൽ നന്ദിയുണ്ട്. അദ്ദേഹത്തിന്റെ ഐ.ഡി.യും പാസ്‌വേഡും എന്നും അദ്ദേഹത്തിന്റേതുമാത്രമായിരിക്കട്ടെയെന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ രണ്ടാം എഡിറ്റിങ്ങിലെ ചോദ്യത്തിനുള്ള മറുപടി ചോദ്യത്തിൽ തന്നെയുണ്ട്. പിന്നെ സൈമൺ ഉന്നയിച്ച്, മറുപടി കാത്തിരിക്കുന്ന മഹാസമസ്യകളൊന്നും ഞാൻ കാണുന്നില്ല. ശരിയാണ്, സൈമണേയും കുഴിനാപ്പുറത്തേയും പോലുള്ളവർ ഉണർത്തുന്ന ഒരു വലിയ ചോദ്യമുണ്ട്: വിജ്ഞാനകുതുകികളായ കുറേ മനുഷ്യർ സ്നേഹിക്കുകയും സേവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിക്കിപീഡിയ, വ്യക്തി- കുടുംബതാത്പര്യങ്ങളുടെ ചട്ടുകമായി തരംതാഴുന്നതിൽ നിന്ന് എങ്ങനെ രക്ഷിക്കാം എന്നതാണ് ആ ചോദ്യം. മനുഷ്യന്റെ അടിസ്ഥാനനന്മയിൽ വിശ്വസിക്കുന്നതുകൊണ്ട്, ആ ചൊദ്യത്തിന് നിരാശനൽകാത്ത മറുപടി കാലക്രമത്തിൽ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം.Georgekutty 12:41, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]