വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-04-2018
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണംഎന്നു പറയുന്നത്. ചന്ദ്രനും ഭൂമിയും സൂര്യനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമിയുടെ സ്ഥാനം ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. വെളുത്തവാവ് ദിവസമാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്. 2018 ജനുവരി 31-ലെ ചന്ദ്രഗ്രഹണസമയത്ത് ബ്ലഡ് മൂൺ, ബ്ലൂ മൂൺ, സൂപ്പർ മൂൺ എന്നീ പ്രതിഭാസങ്ങളും സംഭവിച്ചിരുന്നു. ഈ മൂന്നു പ്രതിഭാസങ്ങളും ഒരുമിച്ച് സംഭവിക്കുന്നത് വളരെ അപൂർവമാണ്. ഇതിനുമുമ്പ് 1866 മാർച്ച് 31-നാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. 2018 ജനുവരി 31-ലെ ചന്ദ്രഗ്രഹണമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്