ജനുവരി 2018 ചന്ദ്രഗ്രഹണം

2018 ലെ ആദ്യ സമ്പൂർണ്ണ ചന്ദ്രഗ്രഹണം
പൂർണ്ണ ചന്ദ്രഗ്രഹണം
ജനുവരി 31, 2018
ക്രാന്തിപഥത്തിന് വടക്ക് മുകളിൽ
Lunar eclipse chart close-2018Jan31.png
പടി‍ഞ്ഞാറു് നിന്നും കിഴക്കോട്ട് (വലത്തുനിന്നും ഇടത്തേയ്ക്ക്) ചന്ദ്രൻ ഭൂമിയുടെ നിഴലിലൂടെ കടന്നു പോകും.
Lunar eclipse Graphic Malayalam.jpg
ചന്ദ്രഗ്രഹണം ചിത്രീകരണം
സാറോസ് 124 (49 of 74)
ഗാമ -0.3014
ദൈർഘ്യം (മണി.:മിനി.:സെക്ക.)
പൂർണ്ണ ഗ്രഹണം 1:16:04
ഭാഗിക ഗ്രഹണം 3:22:44
ഉപഃഛായാ ഗ്രഹണം 5:17:12
ഗ്രഹണ ഘട്ടങ്ങൾ (അന്താരാഷ്ട്രസമയക്രമം)
P1 10:51:15
U1 11:48:27
U2 12:51:47
Greatest 13:29:50
U3 14:07:51
U4 15:11:11
P4 16:08:27


2018 വർഷത്തെ ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണം ജനുവരി 31 ന് നടന്നു. കഴിഞ്ഞ 150 വർഷങ്ങളിലെ ആദ്യ സൂപ്പർമൂൺ ഗ്രഹണമാണിത്. മാത്രമല്ല ഇതൊരു ബ്ലൂ മൂൺ ഗ്രഹണവും ബ്ലഡ് മൂണും കൂടിയായിരുന്നു.

പശ്ചാത്തലംതിരുത്തുക


സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണംഎന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണു് ചന്ദ്രഗ്രഹണം ഉണ്ടാവുന്നതു്. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.

താഴെ കാണുന്ന ചലിത ചിത്രീകരണം ചന്ദ്രൻ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നത് ചിത്രീകരിക്കുന്നു. ഭാഗീക നിഴലിൻ നിന്നും പൂർണ്ണ നിഴൽ പ്രദേശത്തേയ്ക്ക് കടക്കുമ്പോൾ ചന്ദ്രമുഖം ഇരുണ്ട ചുമപ്പ് നിറത്തിൽ ശോഭിക്കുന്നത് ശ്രദ്ധിക്കുക.

 

 
പൂർണ്ണ ചന്ദ്രഗ്രഹണ സമയത്തുണ്ടാകുന്ന പ്രതിഭാസമാണ് രക്തചന്ദ്രൻ
 
2018 ജനുവരി 31 ന്റെ രക്തചന്ദ്രൻ, കുവൈറ്റിലെ കാഴ്ച

സമയക്രമംതിരുത്തുക

സമയ മേഖലകൾക്കനുസരിച്ചുള്ള ഗ്രഹണ ഘട്ടങ്ങൾ
ഗ്രഹണം HST AKST PST MST CST EST UTC
അന്താരാഷ്ട്രസമയക്രമം -10h -9h -8h -7h -6h -5h 0h
ഉപഛായാ ഗ്രഹണാരംഭം 12:51 1:51 2:51 3:51 4:51 5:51 10:51
ഭാഗിക ഹ്രഹണാരംഭം 1:48 2:48 3:48 4:48 5:48 6:48 11:58
പൂർണ്ണ ഗ്രഹണാരംഭം 2:52 3:52 4:52 5:52 6:52 ---- 12:52
ഗ്രഹണ മദ്ധ്യം 3:30 4:30 5:30 6:30 ---- ---- 13:30
പൂർണ്ണ ഗ്രഹണാന്തം 4:08 5:08 6:08 7:08 ---- ---- 14:08
ഭാഗിക ഗ്രഹണാന്തം 5:11 6:11 7:11 ---- ---- ---- 15:11
ഉപഛായ ഗ്രഹണാന്തം 6:08 7:08 ---- ---- ---- ---- 16:08

[1]

ദൃശ്യതതിരുത്തുക

 
2018 ജനുവരിയിലെ ചന്ദ്രഗ്രഹണം കണ്ണൂരിൽ നിന്നുള്ള ദൃശ്യം

മദ്ധ്യേഷ്യയും കിഴക്കൻ ഏഷ്യയും (സൈബീരിയയുടെ ഭൂരിഭാഗവും), ഇൻഡോനേഷ്യ, ന്യൂസീലൻഡ്, ഓസ്ട്രേലിയയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഈ സന്ധ്യാകാശ കാഴ്ചയുടെ പരിധിയിൽ വരും. കൂടുതൽ പടിഞ്ഞാറോട്ട് നീങ്ങിയാൽ പടിഞ്ഞാറേ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, മധ്യപൂർവേഷ്യ , കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ഗ്രഹണത്തോടെയാകുും ചന്ദ്രൻ ഉദിച്ചു വരിക.[2]

ഇന്ത്യൻ സമയം വൈകിട്ട് 6.24ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 7.00 മണിയോടെ പൂർണമാകും. രാത്രി 7.30-ഓടെ ഭൂമിയുടെ നിഴലിൽ നിന്നും അല്പാല്പമായി ചന്ദ്രൻ പുറത്തുവരുന്നത് കാണാൻ കഴിയും. 9.30 ആകുമ്പോഴേയ്ക്കും ഗ്രഹണം അവസാനിക്കും. കേരളത്തിൽ ഗ്രഹണ ദൈർഘ്യം 3മണിക്കൂർ 14 മിനിറ്റാണ്.

 
ചന്ദ്രൻ ഭൂമിയുടെ നിഴലിൽ നിന്നും അല്പാല്പമായി ചന്ദ്രൻ പുറത്തുവരുന്നു
 
2018 ഭൂമിയുടെ നിഴലിൽ നിന്നും പകുതി ഭാഗം പുറത്തുവന്ന ചന്ദ്രൻ
 
ഭൂമിയുടെ നിഴലിൽ നിന്നും മുക്കാൽ ഭാഗം പുറത്തുവന്ന ചന്ദ്രൻ
 
പൂർണ്ണ ഗ്രഹണ സമയത്ത് ചന്ദ്രനിൽ നിന്നുള്ള ഭൂമിയുടെ ദൃശ്യം.
 
ദൃശ്യതാ ഭൂപടം

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "കഴിഞ്ഞ 150 വർഷത്തെ ആദ്യ ബ്ലൂ മൂൺ ചന്ദ്രഗ്രഹണം ഈ മാസം - Space.com". ശേഖരിച്ചത് 2018-01-02.
  2. "സ്പേസ്. കോം". Space.com. ശേഖരിച്ചത് 2018-01-02.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജനുവരി_2018_ചന്ദ്രഗ്രഹണം&oldid=2682561" എന്ന താളിൽനിന്ന് ശേഖരിച്ചത്